Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മദർ ഫ്രം അനദർ ബ്രദർ'; പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിനു സംഭവിച്ച കൈപ്പിഴ ആഘോഷമാക്കി സോഷ്യൽ മീഡിയ

'മദർ ഫ്രം അനദർ ബ്രദർ'; പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിനു സംഭവിച്ച കൈപ്പിഴ ആഘോഷമാക്കി സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: സമൂഹമാധ്യമങ്ങളിൽ സജീവമായ ആളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മൽ. സെൽഫികൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമായി നിന്ന ഉമർ അക്മലിന്റെ ഒരു കൈപ്പിഴ ഇപ്പോൾ വൈറലാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

പുതിയതായി പങ്കുവച്ച സെൽഫിക്കൊപ്പം കുറിച്ചിട്ട വാക്കുകളാണ് വിനയായത്. മുൻ പാക്കിസ്ഥാൻ താരം കൂടിയായ അബ്ദുൽ റസാഖിനൊപ്പമുള്ളതായിരുന്നു ആ സെൽഫി. അതിനൊപ്പം അക്മൽ കുറിച്ച വാക്കുകളിങ്ങനെ: Mother from another brother. ഉദ്ദേശിച്ചത് Brother from another mother എന്നായിരുന്നു. എന്നാൽ ഉമർ ഇത് കണ്ടു പിടിച്ച്ചിത്രം ഡിലീറ്റ് ചെയ്യും മുന്നേ സംഭവം കൈവിട്ടു പോയി.

ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അതിന്റെ 'ഖ്യാതി' അപ്പോഴേക്കും അതിർത്തി കടന്നിരുന്നു. അക്മലിന്റെ പിഴവ് ആരാധകർ ഏറ്റെടുത്തതോടെ പുതിയൊരു ഹാഷ്ടാഗും ട്വിറ്ററിൽ ട്രെന്റിങ്ങായി. ഉമർ അക്മലിന്റെ ഉദ്ധരണികൾ എന്ന അർഥത്തിൽ #UmarAkmalQuote എന്ന ഹാഷ്ടാഗാണിത്. വിഖ്യാതമായ ഉദ്ധരണികളുടെ വാക്കുകൾ ക്രമം തെറ്റിച്ചാണ് ഈ ഹാഷ്ടാഗിൽ പ്രചരിക്കുന്നത്.

അതേസമയം, സമൂഹമാധ്യമങ്ങളിൽ മാത്രമല്ല ക്രിക്കറ്റ് കരിയറിലും ഉമർ അക്മൽ കനത്ത തിരിച്ചടി നേരിട്ട ദിവസമാണിത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അഴിമതി വിരുദ്ധ വിഭാഗം ഉമർ അക്മലിന് സസ്‌പെൻഷൻ ഏർപ്പെടുത്തിയത് ഇന്നാണ്. സസ്‌പെൻഷൻ ഏർപ്പെടുത്താനുള്ള കാരണം പിസിബി വ്യക്തമാക്കിയിട്ടില്ല. ഇതോടെ, ഇന്ന് ആരംഭിക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) ഇരുപത്തൊൻപതുകാരനായ ഉമർ അക്മലിന് കളിക്കാനാകില്ല. ഉമറിന്റെ ടീമായ നിലവിലെ ചാംപ്യന്മാർ കൂടിയായ ക്വേട്ടാ ഗ്ലാഡിയേറ്റേഴ്‌സിന് പകരം കളിക്കാരനെ ഉൾപ്പെടുത്താൻ അനുമതി നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP