Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഫാസിസ്റ്റുകൾക്ക് മുന്നിൽ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ല; ഫാസിസ്റ്റുകൾക്കൊപ്പം നിൽക്കുന്നത് ജീവനെ ഭയപ്പെടുന്നവരെന്നും മാമുക്കോയ

ഫാസിസ്റ്റുകൾക്ക് മുന്നിൽ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ല; ഫാസിസ്റ്റുകൾക്കൊപ്പം നിൽക്കുന്നത് ജീവനെ ഭയപ്പെടുന്നവരെന്നും മാമുക്കോയ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫാസിസ്റ്റുകൾക്ക് മുന്നിൽ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ലെന്ന് നടൻ മാമുക്കോയ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം യൂത്ത് ലീസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീൻ ബാഗ് സ്‌ക്വയറിൽ സംസാരിക്കുകയായിരുന്നു മാമുക്കോയ. എതിർ സ്വരം ഉയർത്തുന്ന എഴുത്തുകാരെയും കലാകാരന്മാരെയും ഫാസിസ്റ്റുകൾ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകൾക്കൊപ്പം നിൽക്കുന്നത്. എതിർപ്പ് രേഖപ്പെടുത്തുന്നവരെ അവർ കൊല്ലുകയാണ്. ഇത്തരത്തിൽ എഴുത്തുകാരെയും കലാകാരന്മാരെയും അവർ ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭീഷണികൾ നേരിട്ടിട്ടുണ്ട്. എന്നാൽ മുട്ടുമടക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ വിശദമാക്കി. നേരത്തെ തലപോകാൻ നിൽക്കുമ്പോൾ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്ന് മാമുക്കോയ മറ്റൊരു പ്രതിഷേധ പരിപാടിയിൽ പറഞ്ഞിരുന്നു.

ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യന്മാർ ചെയ്യും. 20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവർ തുടങ്ങിയത്. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. സ്ഥലം ഒരുത്തന്റേയും കുത്തകയല്ല. തലപോകാൻ നിൽക്കുമ്പോൾ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യുമെന്നാണ് നേരത്തെ കോഴിക്കോട് നഗരത്തിൽ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ മാമുക്കോയ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP