Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിക് സെന്റർ - ശിഹാബ് തങ്ങൾ അവാർഡ് ശശി തരൂരിന്

ഇസ്ലാമിക് സെന്റർ - ശിഹാബ് തങ്ങൾ അവാർഡ് ശശി തരൂരിന്

സ്വന്തം ലേഖകൻ

അബുദാബി: ഇന്ത്യയുടെ ജനാധിപത്യ മതേതര സംവിധാനത്തിൽ മികച്ച സംഭാവനകൾ നൽകിയ മത - രാഷ്ട്രീയ -സാമൂഹിക - സാംസ്‌കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഏർപ്പെടുത്തിയ പ്രഥമ ഐ. ഐ. സി. - ശിഹാബ് തങ്ങൾ അവാർഡ്, ഡോ. ശശി തരൂർ എം. പി.ക്ക് സമ്മാനിക്കും.

2020 ഫെബ്രുവരി 28 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭി ക്കുന്ന പൊതു സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാക്കിലും എഴുത്തിലും ഇടപെടലുകളിലും മതേതര ജനാധിപത്യ സംര ക്ഷണത്തിനു വേണ്ടി ഡോ. ശശി തരൂർ ചെയ്തു വരുന്ന സേവനങ്ങൾ വിലയിരുത്തിയാണ് അദ്ദേഹത്തിന് ശിഹാബ് തങ്ങൾ അവാർഡ് നൽകുന്നത് എന്ന് സെന്റർ ജനറൽ സെക്രട്ടറി എം. പി. എം. റഷീദ് പറഞ്ഞു. പ്രത്യേക ജൂറികൾ ഇല്ലാതെ തന്നെ സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജിയുടെ നേതൃത്വത്തിൽ നിരന്തരമായ കൂടിയാലോചനകളി ലൂടെ യാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

യു. എ. ഇ. പ്രസിഡണ്ടിന്റെ മതകാര്യ മുൻ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, പി. കെ. കുഞ്ഞാലിക്കുട്ടി എം. പി., ശിഹാബ് തങ്ങളുടെ സതീർത്ഥ്യനും സൗദി അറേബ്യയുടെ രാഷ്ട്രീയ - മതകാര്യ വിഭാഗം മുൻ ഉപദേഷ്ടാവുമായ ഡോ. മുഹമ്മദ് ശുഐബ് നഗ്‌റാമി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡണ്ടു മാരായ ഡോ. ഒളവട്ടൂർ അബ്ദുൽ റഹ്മാൻ മൗലവി, ടി. കെ. അബ്ദുൽ സലാം, ട്രഷറർ ഹംസ നടുവിൽ, കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, കെ. എം. സി. സി. നാഷണൽ കമ്മിറ്റി ട്രഷറർ യു. അബ്ദുള്ള ഫാറൂഖി, കബീർ ഹുദവി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP