Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്കാരെ കയ്യാമം വച്ച് അകത്തിടുമെന്നും അഴിമതിക്കെതിരെ ഏതറ്റം വരെയും പോകുമെന്നും ഗീർവാണം അടിച്ച് അധികാരത്തിലേറിയ പിണറായിക്ക് അഴിമതിക്കാരുടെ മുമ്പിൽ മുട്ടു വിറയ്ക്കുന്ന കാഴ്ച അശ്ലീലമാണ്; സംസ്ഥാന പൊലീസ് മേധാവിയുടേതിന് തുല്യമായ പദവിയിലുള്ള വിജിലൻസിനെ സ്വതന്ത്രമാക്കണമെന്ന മുറവിളിക്കിടെ പദവി തരം താഴ്‌ത്തി കേരളത്തെ നാണം കെടുത്തി പിണറായി നേടാൻ ശ്രമിക്കുന്നത് എന്താണ്? അഴിമതിക്കാരുടെ മുമ്പിൽ മുട്ടു വിറയ്ക്കുന്ന പിണറായിയോട്..

അഴിമതിക്കാരെ കയ്യാമം വച്ച് അകത്തിടുമെന്നും അഴിമതിക്കെതിരെ ഏതറ്റം വരെയും പോകുമെന്നും ഗീർവാണം അടിച്ച് അധികാരത്തിലേറിയ പിണറായിക്ക് അഴിമതിക്കാരുടെ മുമ്പിൽ മുട്ടു വിറയ്ക്കുന്ന കാഴ്ച അശ്ലീലമാണ്; സംസ്ഥാന പൊലീസ് മേധാവിയുടേതിന് തുല്യമായ പദവിയിലുള്ള വിജിലൻസിനെ സ്വതന്ത്രമാക്കണമെന്ന മുറവിളിക്കിടെ പദവി തരം താഴ്‌ത്തി കേരളത്തെ നാണം കെടുത്തി പിണറായി നേടാൻ ശ്രമിക്കുന്നത് എന്താണ്? അഴിമതിക്കാരുടെ മുമ്പിൽ മുട്ടു വിറയ്ക്കുന്ന പിണറായിയോട്..

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് കേരളം കേട്ടത് മുഴുവൻ ഞെട്ടിക്കുന്ന അഴിമതിയുടെ കാണാക്കയങ്ങളെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. ഓരോ ദിവസവും കൊള്ളയുടെ വാർത്തകൾ പുറത്ത് വന്നപ്പോൾ അതൊക്കെ റിപ്പോർട്ട് ചെയ്തുകൊണ്ട് എന്നെപോലുള്ളവർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരുമായി ബന്ധപ്പെട്ട പെണ്ണുകേസുകളും അഴിമതി കഥകളും അഴിമതിക്കാരെ സംരക്ഷിക്കുന്ന വ്യഗ്രതയുമൊക്കെ ഞെട്ടലോടും വിറയലോടും കൂടിയാണ് റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് തന്നെ പിണറായി വിജയൻ എന്ന ഇരട്ട ചങ്കൻ അധികാരത്തിൽ വരണമെന്നും പിണറായിയുടെ വിറപ്പിക്കുന്ന ഭരണസാമർത്ഥ്യത്തിന് കീഴിൽ അഴിമതിക്കാർ ഞെട്ടിവിറയ്ക്കുമെന്നും എന്നെപോലുള്ള അനേകംപേർ സ്വപ്‌നം കണ്ടു.

നിർഭാഗ്യവശാൽ, ആ ഭരണം നാലാം വർഷത്തിലേക്ക കടക്കുമ്പോൾ മുഖ്യമന്ത്രിയുടെ ചൂടുംചുണയുമൊക്കെ പാവങ്ങളോടും ചില ഉദ്യോഗസ്ഥപ്രഭുക്കളോടും മാത്രമാണ് എന്ന് വ്യക്തമാകുന്നു. അഴിമതിക്കെതിരെ ഒരു നിലപാടും എടുക്കുന്നില്ല എന്ന് മാത്രമല്ല, ഉമ്മൻ ചാണ്ടി സർക്കാരിലെ മന്ത്രിമാർ ചെയ്തത് പോലെ നേരിട്ട് കാശ് വാങ്ങുന്നില്ലെങ്കിലും പാർട്ടിയുടെ സംവിധാനങ്ങളിലൂടെ കോടികൾ ഖജനാവിന് നഷ്ടമാക്കുന്ന ധൂർത്തിന്റെയും അഴിമതിയുടെയും അടയാളമായി സർക്കാർ മാറിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും പുറത്ത് വരുന്നത് സ്വജന പക്ഷപാതത്തിന്റെയും ഇഷ്ടക്കാർക്ക് വാരിവിളമ്പുന്നതിന്റെയും നാണംകെട്ട കഥകളാണ്. അതിനിടയിൽ, എതിർക്കുന്ന ഉദ്യോഗസ്ഥന്മാരെ മൂലയ്ക്കിരുത്തുകയും അവർക്കെതിരെ കള്ളക്കേസെടുത്ത് അവരുടെ ജീവിതം ഇല്ലാതാക്കുകയും ചെയ്യുന്നത് ശീലമായി മാറിയിരിക്കുന്നു.

സ്വന്തം പാർട്ടിക്കാർക്കെതിരെ ഒരു കേസുണ്ടായാൽ സുപ്രീംകോടതി വരെ പോയി ഖജനാവിൽ നിന്നും കാശ് മുടക്കി അത് നേടിയെടുക്കാൻ ശ്രമിക്കുന്നതും ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇന്നലെ പുറത്തുവന്ന വാർത്ത അതിനേക്കാൾ ഭയാനകവും ഞെട്ടിക്കുന്നതുമാണ്. ഈ നാട്ടിൽ അഴിമതിക്കെതിരെ പോരാടുന്നവരെയൊക്കെ വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ഈ നാട്ടിലെ അഴിമതിക്കാരെ പിടിക്കുന്നതിന് വേണ്ടി നമ്മുടെ നാട്ടിൽ കാലാകാലങ്ങളായി രൂപപ്പെട്ട വിജിലൻസ് എന്ന പറയുന്ന സമ്പ്രദായത്തെ മുച്ചൂടും മുടിച്ച് അഴിമതിക്കാർക്ക് ഓശാനപാടുന്ന ഒരു വെള്ളാനയാക്കി മാറ്റാൻ ഈ സർക്കാർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ആ വാർത്ത. അത് പുതിയ കാര്യമാണോ എന്ന് ചിലരെങ്കിലും ചോദിച്ചെന്ന വരാം.

കാരണം, ജേക്കബ് തോമസ് എന്ന അഴിമതി വിരുദ്ധനായ ഐപിഎസ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത് വീട്ടിലിരുത്തിയ ശേഷം ഒരു വിജിലന്ഡസ് ഡയറക്ടറെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. ഓർക്കുക, മുക്കിനും മൂലയിലുമെല്ലാം ഡിജിപി പദവിയുള്ള അനേകംപേർ ഈ നാട്ടിലുണ്ടെങ്കിലും കേന്ദ്രസർക്കാർ കേരളത്തിന് രണ്ടേരണ്ട് ഡിജിപി പദവി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഒന്ന് കേരള പൊലീസിന്റെ തലവനായ ഡിജിപി. രണ്ട് വിജിലൻസ് ഡയറക്ടറായ ഡിജിപി. രണ്ട് പേർക്കപം തുല്യപദവിയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP