Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന നേതാക്കൾ; പിണറായിക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ ജനാധിപത്യരീതിയിൽ അഭിപ്രായം പോലും രേഖപ്പെടുത്താത്തത് വിചിത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന നേതാക്കൾ; പിണറായിക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ ജനാധിപത്യരീതിയിൽ അഭിപ്രായം പോലും രേഖപ്പെടുത്താത്തത് വിചിത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കി നിൽക്കുന്ന നേതാക്കളാണ് ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പൊലീസ് അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് പുറത്തുവന്നതും അതെ തുടർന്ന് ഉണ്ടായ വിവാദങ്ങളും ഇടത് മുന്നണിയോഗം ചർച്ച ചെയ്യാത്ത സാഹചര്യത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ഈ വിഷയങ്ങൾ ചർച്ച ചെയ്തില്ല. ഇത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഇടതു നേതാക്കൾ ജനാധിപത്യരീതിയിൽ അഭിപ്രായം പോലും രേഖപ്പെടുത്താത് വിചിത്രമാണ്. സിപിഎമ്മും ഇടത് മുന്നണിയും ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പോലും വലിയ സമര പരിപാടികൾ നടത്താറുള്ള കാര്യം ഇടത് മുന്നണി മറക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP