Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എനിക്ക് ഒരു കയർ തരൂ.. ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്; ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്; എന്നെ ആരെങ്കിലുമൊന്ന് കൊന്ന് തന്നിരുന്നുവെങ്കിൽ; ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാർ നിരന്തരം പരിഹസിച്ചപ്പോൾ മനംനൊന്ത് കരഞ്ഞ ഒമ്പത് വയസുകാരനെ ഏറ്റെടുത്ത് ലോകം; ഓസ്‌ട്രേലിയയിലെ ക്വാഡന് ആത്മവിശ്വാസം പകർന്ന് ലോകമെമ്പാടുമുള്ള സുമനസ്സുകൾ

'എനിക്ക് ഒരു കയർ തരൂ.. ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്; ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്; എന്നെ ആരെങ്കിലുമൊന്ന് കൊന്ന് തന്നിരുന്നുവെങ്കിൽ; ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാർ നിരന്തരം പരിഹസിച്ചപ്പോൾ മനംനൊന്ത് കരഞ്ഞ ഒമ്പത് വയസുകാരനെ ഏറ്റെടുത്ത് ലോകം; ഓസ്‌ട്രേലിയയിലെ ക്വാഡന് ആത്മവിശ്വാസം പകർന്ന് ലോകമെമ്പാടുമുള്ള സുമനസ്സുകൾ

മറുനാടൻ ഡെസ്‌ക്‌

 ബ്രിസ്‌ബെയ്ൻ( ഓസ്ട്രേലിയ): ബോഡിഷേമിങ്ങ് എന്നത് എത്ര ഭീകരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയിലുടെയാണ് കഴിഞ്ഞ ദിവസം ലോകം അടന്നപോയത്. ഓസ്ട്രേലിയിലെ ബ്രിസ്ബെയിനിലെ ക്വാഡൻ എന്ന ഉയരക്കുറവുള്ള ഒമ്പത് വയസ്സുകാരൻ, കൂട്ടുകാർ പരിഹസിക്കുന്നതിന്റെ പേരിൽ എന്നെ ഒന്ന് കൊന്ന് തരൂ എന്ന് പറഞ്ഞ് കരയുന്ന ഹൃദയഭേദകമായ വീഡിയോ, സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പക്ഷേ ഇതേതുടർന്ന് വ്യാപകമായ പിന്തുണയാണ് കുട്ടിക്ക് കിട്ടിയത്.ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള സമാശ്വാസ സന്ദേശങ്ങൾ കുട്ടിയെ തേടിയെത്തി. സൗജന്യമായി ഹോളിവുഡ്ഡും സിഡ്നിലാൻഡുമൊക്കെ കാണിക്കാമെന്നും നീ ഞങ്ങളുടെ സ്വന്താമാണെന്നുമൊക്കെ പറഞ്ഞ് അമേരിക്കയിൽനിന്നുവരെ കോളുകൾ ക്വാഡനെ തേടിയെത്തി. കൂട്ടുകാരും സ്‌കുളുമൊക്കെ ഒറ്റക്കെട്ടായി നിന്നതോടെ ഇനി ക്വാഡന്് ഒരു പുതുജീവിതമാണ് കിട്ടാൻ പോകുന്നത്.

കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ വിതുമ്പുന്ന, ഉയരക്കുറവുള്ള മകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് സ്വന്തം അമ്മതന്നെയായിരുന്ുന. ആസ്ട്രേലിയക്കാരിയായ യരാക ബെയിലീ എന്ന സ്ത്രീയാണ് ഒമ്പത് വയസ്സുകാരനായ മകൻ ക്വാഡന്റെ വേദനിപ്പിക്കുന്ന അനുഭവം ഫേസ്‌ബുക് ലൈവായി പങ്കുവെച്ചത്. മകന്റെ ഉയരക്കുറവിനെ സഹപാഠികൾ നിരന്തരം കളിയാക്കുന്നതിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണ് കുഞ്ഞു ക്വാഡൻ.ഫേസ്‌ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ ശക്തമയായ സന്ദേശവും ബെയ്ലീ സമൂഹത്തിന് നൽകുന്നുണ്ട്.

പരിഹാസവും അധിക്ഷേപവും എത്രത്തോളം പ്രത്യാഘാതമാണ് കുട്ടികളിൽ ഉണ്ടാക്കുകയെന്ന കുറിപ്പ് ചേർത്തായിരുന്നു വിഡിയോ പങ്കുവെച്ചത്. ''മകനെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ചെന്നതായിരുന്നു ഞാൻ. എന്നാൽ സഹപാഠി മകന്റെ തലക്ക് തട്ടി കളിയാക്കുന്നതിന് നിസ്സഹായയായി സാക്ഷിയാവേണ്ടി വന്നു. വികാരഭരിതയായി ഞാൻ എന്തെങ്കിലും ചെയ്യുമെന്ന ഭയത്താൽ മകൻ ഓടി കാറിനകത്ത് കയറുകയായിരുന്നു''. -യരാക പറഞ്ഞു. . കാരണം സ്‌കൂളിൽ വച്ച് ഒരു രംഗം സൃഷ്ടിക്കാൻ മകൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ ഒരു പരാജയപ്പെട്ട അമ്മയാണ്. വിദ്യാഭ്യാസ സമ്പ്രദായം തന്നെ പരാജയമാണെന്ന് എനിക്ക് തോന്നുന്നു. ബയ്‌ലസ് അങ്ങേയറ്റത്തെ നിരാശയോടെ പറയുന്നു. 'എനിക്ക് ഒരു കയർ തരൂ.. ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്... ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്... എന്നെ ആരെങ്കിലുമൊന്ന് കൊന്ന് തന്നിരുന്നുവെങ്കിൽ... ഒമ്പത് വയസുകാരനായ ക്വാഡൻ വിഡിയോയിൽ പറയുന്നത് കേട്ടാൽ ആരുടെയും കണ്ണ് നിറഞ്ഞപോകും.

പരിഹാസവും അധിക്ഷേപവും കുട്ടികളിൽ എത്രത്തോളം പ്രത്യാഘാതമുണ്ടാക്കുമെന്നത് വിഡിയോയിലൂടെ ബോധ്യമാകുമെന്ന പ്രത്യാശ അവർ പ്രകടിപ്പിച്ചു. ഭിന്നശേഷി ബോധവൽക്കരണം ഈ സമൂഹത്തിന് അത്യാവശ്യമാണ് വിദ്യർഥികൾക്ക് രക്ഷിതാക്കൾ തന്നെ അതിനെ കുറിച്ച് പറഞ്ഞുകൊടുക്കണമെന്നും യരാക ബെയ്ലി പറയുന്നുണ്ട്. പ്രിൻസിപ്പൽ, ടീച്ചർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, മറ്റ് ജനങ്ങൾ എല്ലാവരും ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കണം.- അമ്മ പറയുന്നു.

ക്വാഡന്റെ വിഡിയോ വൈറലായതിനെ തുടർന്ന് രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖരുടെയടക്കം പിന്തുണ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അവന്റെ കുടുംബം. ടീം ക്വാഡൻ എന്ന ഹാഷ്ടാഗും പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനന്നും  സ്വന്തംസ്‌കുളിൽനിന്നും വലിയ പിന്തുണയാണ് കുട്ടിക്ക് കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP