Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ഉദ്ധവ് താക്കറെ; രാജ്യവ്യാപകമായി എൻആർസി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ഉദ്ധവ് താക്കറെ; രാജ്യവ്യാപകമായി എൻആർസി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ആർക്കും ആശങ്ക വേണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പൗരത്വം തെളിയിക്കാൻ രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മകൻ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലുണ്ടായിരുന്നു.

'പൗരത്വ നിയമ ഭേദഗതി, എൻ.ആർ.എസി, എൻ.പി.ആർ എന്നിവ തങ്ങൾ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയതാണ്. പൗരത്വ നിയമഭേദഗതിയിൽ ആരും ഭയപ്പെടേണ്ടതില്ല' ഉദ്ധവ് പറഞ്ഞു. അതേ സമയം സി.എ.എ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് പ്രയോജനകരമാകുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എൻആർസി രാജ്യവ്യാപകമായി നടപ്പിലാക്കില്ലെന്നും ഏതെങ്കിലും പൗരന്മാർക്ക് പ്രശ്നങ്ങളുണ്ടായാൽ തങ്ങൾ എതിർക്കുമെന്നും താക്കറെ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ കണ്ട ശേഷം ഉദ്ധവും ആദിത്യ താക്കറെയും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP