Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗി ആദിത്യനാഥ് പറയുന്നത് രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്ന്; മുഖ്യമന്ത്രി ഭരണഘടനയുടെ കാതലിന് എതിരെന്നും അഖിലേഷ് യാദവ്

യോഗി ആദിത്യനാഥ് പറയുന്നത് രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്ന്; മുഖ്യമന്ത്രി ഭരണഘടനയുടെ കാതലിന് എതിരെന്നും അഖിലേഷ് യാദവ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ് യോഗി പറയുന്നതെന്നും അതിനർത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തിന് സമാജ്വാദി പാർട്ടിയെ അല്ല രാമരാജ്യമാണ് ആവശ്യമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അഖിലേഷ്.

''മുഖ്യൻ പറയുന്നത് രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലാ എന്നാണ്. അതിനർത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്നാണ്. അദ്ദേഹം ദരിദ്രരോടൊപ്പമല്ല, സമ്പന്ന മുതലാളിമാർക്കൊപ്പമാണ്. ചില പ്രത്യേക ആളുകൾക്കായിട്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അല്ലാതെ സമൂഹത്തിന് വേണ്ടിയല്ല. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്ക് അദ്ദേഹം എതിരാണ്.''അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP