Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ; മന്ത്രി ഇ.പി ജയരാജന്റെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ; മന്ത്രി ഇ.പി ജയരാജന്റെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പയ്യന്നൂർ: മന്ത്രി ഇ.പി ജയരാജന്റെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ സംഭവത്തിലാണ് മൂന്ന് പേർ അറസ്റ്റിലായത്.. ചെറുവത്തൂരിലെ കോൺഗ്രസ് നേതാവ് അച്ചാംതുരുത്തിയിലെ വി.വി.ചന്ദ്രൻ, ചെറുവത്തൂർ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് മെമ്പർ കെ.പി.അനൂപ് കുമാർ, പയ്യന്നൂർ കോളജ് മുൻ കെഎസ്‌യു നേതാവ് ചെമ്പ്രകാനത്തെ പ്രിയദർശൻ എന്നിവരെയാണ് പയ്യന്നൂർ എസ്‌ഐ ശ്രീജിത്തുകൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിലാണ് മൂവരും അറസ്റ്റിലായത്. കരിവെള്ളൂരിലെ രാഹുൽ എന്നയാൾക്കു ജോലി വാങ്ങി കൊടുക്കാൻ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അഡ്വാൻസായി 50,000 രൂപ സംഘം വാങ്ങിയിരുന്നു. ബാക്കി പണം ഇന്ന് പയ്യന്നൂരിൽ നിന്ന് നൽകാനായിരുന്നു ധാരണ. മന്ത്രി ഇ.പി.ജയരാജന്റെ ഓഫിസിലെ ഉന്നത ജീവനക്കാരൻ മുഖേനയാണ് ജോലി തരപ്പെടുത്തി തരികയെന്നാണു തട്ടിപ്പ് സംഘം യുവാവിനെ ബോധ്യപ്പെടുത്തിയത്. ഇതിൽ സംശയം തോന്നിയാണ് രാഹുൽ പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP