Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏജന്റിന്റെ തട്ടിപ്പിൽ ഡൽഹിയിൽ കുടുങ്ങിയത് 39 മലയാളി വിദ്യാർത്ഥികൾ; തൃശൂരിൽ നിന്നും പഠനയാത്രയ്ക്കായി വടക്കേ ഇന്ത്യയിലേക്ക് പോയ വിദ്യാർത്ഥികളിൽ നിന്നും ടൂർ ഏജന്റ് അഡ്വാൻസായി വാങ്ങിയത് എട്ട് ലക്ഷത്തിലധികം രൂപ; ഏജന്റ് പണം അടച്ചിട്ടില്ലെന്ന് അറിയുന്നത് ഡൽഹിയിലെ ഹോട്ടലിൽ നിന്നും ഇറക്കി വിടുമെന്ന് ആയപ്പോൾ; 23 ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിറങ്ങിയ വിദ്യാർത്ഥികൾ പെരുവഴിയിൽ: ഏജന്റ് ഒഴിവിൽ

ഏജന്റിന്റെ തട്ടിപ്പിൽ ഡൽഹിയിൽ കുടുങ്ങിയത് 39 മലയാളി വിദ്യാർത്ഥികൾ; തൃശൂരിൽ നിന്നും പഠനയാത്രയ്ക്കായി വടക്കേ ഇന്ത്യയിലേക്ക് പോയ വിദ്യാർത്ഥികളിൽ നിന്നും ടൂർ ഏജന്റ് അഡ്വാൻസായി വാങ്ങിയത് എട്ട് ലക്ഷത്തിലധികം രൂപ; ഏജന്റ് പണം അടച്ചിട്ടില്ലെന്ന് അറിയുന്നത് ഡൽഹിയിലെ ഹോട്ടലിൽ നിന്നും ഇറക്കി വിടുമെന്ന് ആയപ്പോൾ; 23 ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിറങ്ങിയ വിദ്യാർത്ഥികൾ പെരുവഴിയിൽ: ഏജന്റ് ഒഴിവിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി/ തൃശൂർ: 23 ദിവസത്തെ പഠന യാത്രയ്ക്കായി വടക്കേ ഇന്ത്യയിലേക്ക് പോയ മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങി. ഏജന്റ് പണം പറ്റിച്ച് കടന്നതോടെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പെരുവഴിയിലായത്. പഠനയാത്രയ്ക്കു പോയ 39 മലയാളി വിദ്യാർത്ഥികളാണ് ഏജന്റിന്റെ തട്ടിപ്പിനെ തുടർന്ന് പെരുവഴിയിലായത്. തൃശൂർ മണ്ണുത്തി ഡെയറി സയൻസ് കോളജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥികളാണു തട്ടിപ്പിനിരയായത്.

തിരുവനന്തപുരത്തെ ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന സ്ഥാപനമാണ് വിദ്യാർത്ഥികളെ പറ്റിച്ച് പണം തട്ടി എടുത്തത്. 23 ദിവസത്തെ പഠനയാത്രയ്ക്കായി താമസവും ബസ് സൗകര്യവുമടക്കമുള്ള കാര്യങ്ങൾക്കായി വിദ്യാർത്ഥികളിൽ നിന്നും എട്ട് ലക്ഷം രൂപയാണ് അഡ്വാൻസായി ഏജൻസി വാങ്ങിയത്. എന്നാൽ ഈ പണം തട്ടി എടുത്ത ശേഷം ഏജന്റ് മുങ്ങുകയായിരുന്നു. ഇതറിയാതെ പഠന യാത്രയ്ക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങുകയും ചെയ്തു.

രണ്ട് അദ്ധ്യാപകരും ഒരു അനധ്യാപികയും കൂടി ഉൾപ്പെടുന്ന സംഘം 18നാണു ഡൽഹിയിലെത്തിയത്. ഇന്നലെ ഹരിയാനയിലെ കർണാലിലേക്കു പോകാനിരിക്കെയാണു ഹോട്ടലിൽ പണം അടച്ചിട്ടില്ലെന്ന് അറിഞ്ഞത്. ഇറക്കി വിടുമെന്നായതോടെ 86,000 രൂപ വിദ്യാർത്ഥികൾ സ്വന്തം കയ്യിൽനിന്നു നൽകി. മൂന്നു ദിവസം ഡൽഹി സന്ദർശിക്കാൻ ഉപയോഗിച്ച ബസിനുള്ള 70,000 രൂപയും നൽകിയിരുന്നില്ല. പല തവണ ടൂർ ഏജൻസി ഉടമ അരുണിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫാണ്. തിരുവനന്തപുരത്തെ ഓഫിസും അടച്ചിട്ടിരിക്കുകയാണ്.

യാത്ര പുറപ്പെട്ട ദിവസം അരുൺ കോളജിലെത്തിയിരുന്നു. ടൂർ ഗൈഡായ ആൾക്കു കൂടുതൽ വിവരങ്ങൾ അറിയില്ല. തിരുവനന്തപുരത്തെ വീട്ടിൽ 3 ദിവസമായി അരുൺ എത്തിയിട്ടില്ലെന്നും അറിയുന്നു. 23 ദിവസത്തെ യാത്രയിൽ അമൃത്സർ, മണാലി, ഡെറാഡൂൺ, ഡൽഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനാണു പദ്ധതി. തട്ടിപ്പ് അറിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഇവർക്ക് കേരള ഹൗസിൽ താമസവും ഭക്ഷണവും ഒരുക്കി. കേരള ഹൗസ് അധികൃതർ ഹരിയാനയിലെ കർണാൽ വരെ യാത്രയ്ക്കു സൗകര്യമൊരുക്കി. തട്ടിപ്പ് വാർത്ത പുറത്ത് എത്തിയതോടെ ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന സ്ഥാപനത്തിനെതിരെ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി.

ഏജൻസിക്ക് സംഘടനകളിൽ അംഗത്വമില്ല
തിരുവനന്തപുരം ന്മ ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന ട്രാവൽ ഏജൻസി അംഗത്വമെടുത്തിട്ടില്ലെന്ന് ട്രാവൽടൂറിസം മേഖലയിലെ ഔദ്യോഗിക സംഘടനകൾ അറിയിച്ചു. ഏജൻസിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇത്തരം ഏജൻസികളെ നിയന്ത്രിക്കാൻ ടൂറിസം റഗുലേറ്ററി അഥോറിറ്റി രൂപവൽക്കരിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP