Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തനിക്ക് മുമ്പ് വാ തുറക്കുന്നവരെ അപമാനിക്കുന്ന ശീലം ആവർത്തിച്ച് വീണ്ടും പിണറായി വിജയൻ; സ്വാഗത പ്രസംഗത്തിനിടെ തടസ്സപ്പെടുത്തികൊണ്ട് ഉദ്ഘാടനത്തിന് എണീറ്റത് ഒരു മണിക്കൂർ വൈകി എത്തിയ പിണറായി; ചമ്മിയ മുഖത്തോടെ ഇരിപ്പിടത്തിലേക്ക് മടങ്ങി സുജാ സൂസൻ ജോർജ്; ജാള്യത മറയ്ക്കാൻ ചിരിച്ച് ഒരു മണിക്കൂറായി കാത്തിരുന്ന മന്ത്രി കടകംപള്ളി  

തനിക്ക് മുമ്പ് വാ തുറക്കുന്നവരെ അപമാനിക്കുന്ന ശീലം ആവർത്തിച്ച് വീണ്ടും പിണറായി വിജയൻ; സ്വാഗത പ്രസംഗത്തിനിടെ തടസ്സപ്പെടുത്തികൊണ്ട് ഉദ്ഘാടനത്തിന് എണീറ്റത് ഒരു മണിക്കൂർ വൈകി എത്തിയ പിണറായി; ചമ്മിയ മുഖത്തോടെ ഇരിപ്പിടത്തിലേക്ക് മടങ്ങി സുജാ സൂസൻ ജോർജ്; ജാള്യത മറയ്ക്കാൻ ചിരിച്ച് ഒരു മണിക്കൂറായി കാത്തിരുന്ന മന്ത്രി കടകംപള്ളി   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉദ്ഘാടനത്തിന് മുമ്പാണ് സ്വാഗത പ്രസംഗം. എന്നാൽ ഇന്നലെ ഉദ്ഘാടനത്തിന് ശേഷവും സ്വാഗത പ്രസംഗം തുടരേണ്ടി വന്നു. സ്വാഗത പ്രസംഗത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപ്പര്യമില്ലായ്മയാണ് ഇതിന് കാരണം. മുമ്പ് പലപ്പോഴും സ്വാഗത പ്രസംഗത്തോട് കാട്ടിയ അതേ നിലപാട് മുഖ്യമന്ത്രി ഇന്നലെ വീട്ടുമെടുത്തു. മലയാളം മിഷന്റെ മലയാള ഭാഷ പ്രതിഭാ പുരസ്‌കാര സമർപ്പണ ചടങ്ങായിരുന്നു വേദി. അയ്യങ്കാളി ഹാളിൽ പ്രവാസി മലയാളികളുൾപ്പെടെ തിങ്ങി നിറഞ്ഞ സദസ്സിലായിരുന്നു ഈ നടപടി.

പ്രസംഗം ഒരു മിനിറ്റ് ആകും മുൻപേ മുഖ്യമന്ത്രി എഴുന്നേറ്റു തനിക്കു തിരക്കുണ്ടെന്നും മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അറിയിക്കുകയായിരുന്നു. ഉദ്ഘാടന പ്രസംഗം നടത്താൻ പോവുകയാണെന്നും പ്രഖ്യാപിച്ചു. തുടർന്നു രണ്ടര മിനിറ്റ് പ്രസംഗിച്ച് ഏതാനും സമ്മാനങ്ങളും കൈമാറി അദ്ദേഹം വേദി വിട്ടു.

സ്വാഗതപ്രസംഗം നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിന് എഴുന്നേറ്റു. ഇതോടെ സ്വാഗതപ്രാസംഗിക പിന്മാറി. നാലുമിനിറ്റുകൊണ്ട് ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി വേറെ വഴിയില്ലാത്തതുകൊണ്ടാണിതെന്നു പറഞ്ഞാണ് വേദിവിട്ടത്. തിരുവനന്തപുരത്ത് മലയാള മിഷന്റെ ത്രിദിന പരിപാടിയായ 'മലയാൺമ 2020'-ന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. അയ്യങ്കാളി ഹാളിൽ വെള്ളിയാഴ്ച രണ്ടിനു നിശ്ചയിച്ച പരിപാടിക്ക് മന്ത്രി കടകംപള്ളി സുരന്ദ്രനടക്കമുള്ളവർ നേരത്തേ എത്തി. പരിപാടികൾക്ക് സമയത്തുവരാറുള്ള മുഖ്യമന്ത്രി ഒരുമണിക്കൂർ വൈകി മൂന്നിനാണ് എത്തിയത്.

മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻജോർജ് സ്വാഗതപ്രസംഗം തുടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി എഴുന്നേറ്റു. ലോക മാതൃഭാഷാദിനം ആചരിക്കുന്നതിന്റെ ചരിത്രം ഏതാനും വാചകങ്ങളിൽ പറഞ്ഞ സുജ യൂണിവേഴ്സിറ്റി കോളേജ് പഴയ മഹാരാജാസ് ആയിരുന്നെന്നും അവിടെ ഒരുഅദ്ധ്യാപകൻ മലയാള ഭാഷയ്ക്കുവേണ്ടി ഉണ്ടായിരുന്നു എന്നും പറയുമ്പോഴേക്കും പെട്ടെന്ന് മുഖ്യമന്ത്രി എഴുന്നേറ്റു. അധ്യക്ഷൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രൊഫ. വി.എൻ. മുരളിയും വേദിയിലിരുന്നവരും ഒപ്പം എഴുന്നേറ്റു.

മുഖ്യമന്ത്രി മൈക്ക്സ്റ്റാൻഡിനടുത്തേക്ക് വരുന്നതുകണ്ട് അമ്പരന്ന സുജ മാറിനിന്നു. അദ്ദേഹം പ്രസംഗം തുടങ്ങി. ''സ്വാഗതം പിന്നീട് പറയാം. സ്വാഗതത്തിൽ സ്വാഭാവികമായും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. മൂന്നുമണിക്ക് വേറെ പരിപാടിയുണ്ട്. പോകണ്ട തിരക്കുണ്ട്. മറ്റുവഴിയില്ല''-എന്നുപറഞ്ഞ് മുഖ്യമന്ത്രി മൈക്ക് എടുത്തു. മുഖ്യമന്ത്രി മിഷന്റെ പ്രവർത്തനങ്ങളെ പരാമർശിച്ചും അവാർഡ് ജേതാക്കളെ അനുമോദിച്ചും പ്രസംഗം നിർത്തി.

റേഡിയോ മലയാളത്തിന്റെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം ഭാഷാസാങ്കേതികവിദ്യാ മികവിനുള്ള പുരസ്‌കാരം ഐഫോസിസ് ഡയറകടർ പി.എം. ശശിക്ക് സമ്മാനിച്ചു. മികച്ച അദ്ധ്യാപകർക്കും ലോക കേരളസഭയുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികൾക്കും സമ്മാനംനൽകിയാണ് മുഖ്യമന്ത്രി വേദിവിട്ടത്. മുഖ്യമന്ത്രി മടങ്ങിയതോടെ സ്വാഗതപ്രസംഗം തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP