Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂറുതികഞ്ഞ അനുജത്തിയുടെ ശതാഭിഷേക ചടങ്ങിന് കാർമികത്വം വഹിച്ച് 103കാരിയായ ജ്യേഷ്ഠത്തി; നൂറിലും ചുറുചുറുക്കോടെ കമലാക്ഷിയമ്മാളും ഭഗവതിയമ്മാളും

നൂറുതികഞ്ഞ അനുജത്തിയുടെ ശതാഭിഷേക ചടങ്ങിന് കാർമികത്വം വഹിച്ച് 103കാരിയായ ജ്യേഷ്ഠത്തി; നൂറിലും ചുറുചുറുക്കോടെ കമലാക്ഷിയമ്മാളും ഭഗവതിയമ്മാളും

സ്വന്തം ലേഖകൻ

ശാസ്താംകോട്ട : നൂറുതികഞ്ഞ അനുജത്തിയുടെ ശതാഭിഷേകച്ചടങ്ങിന് കാർമികത്വം വഹിച്ച് 103 വയസ്സുള്ള ജ്യേഷ്ഠത്തി. ശാസ്താംകോട്ട മനക്കര പത്മാലയത്തിൽ എൽ.കമലാക്ഷിയമ്മാളും ജ്യേഷ്ഠത്തി ഭഗവതിയമ്മാളുമാണ് നൂറിന്റെ നിറവിലും ചുറു ചുറുക്കോടെ നടക്കുന്നത്. കമലാക്ഷിയമ്മാളുടെ ശതാഭിഷേകത്തിനും കനകാഭിഷേകത്തിനും ചുറുചുറുക്കോടെയാണ് ഇരുവരും ചടങ്ങുകൡ പ്രത്യക്ഷപ്പെട്ടത്.

ബ്രാഹ്മണ ആചാരപ്രകാരം നടന്ന ചടങ്ങുകളുടെ മേൽനോട്ടം ഭഗവതിയമ്മാളിനായിരുന്നു. പുനലൂരിലുള്ള മകൾ ശാരദയുടെ വീട്ടിൽനിന്നാണ് ഭഗവതിയമ്മാൾ അനുജത്തിയുടെ ശതാഭിഷേക, കനകാഭിഷേക ചടങ്ങുൾക്കെത്തിയത്. കമലാക്ഷിയമ്മാളിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യയാണ് ഭഗവതിയമ്മാൾ. ഇരുവരും പരാശ്രയമില്ലാതെയാണ് നടക്കുന്നത്. ചിട്ടയായ ജീവിത ക്രമമാണ് ഇരുവരും പുലർത്തുന്നത്.

ആദ്യം സൂര്യചന്ദ്രാദി ഗ്രഹങ്ങളുടെ പ്രീതിക്കായി 12 കലശങ്ങൾ പൂജിച്ച് ശതാഭിഷേകച്ചടങ്ങ് നടത്തി. തുടർന്ന് കനകാഭിഷേകം.മന്ത്രോച്ചാരണങ്ങളും നാമജപങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കനകാഭിഷേകം. ബ്രാഹ്മണ ആചാരപ്രകാരം പേരക്കുട്ടിക്ക് ആൺകുട്ടിയുണ്ടെങ്കിൽമാത്രമേ കനകാഭിഷേകം നടത്തൂവെന്ന് ബന്ധുക്കൾ പറഞ്ഞു.

ബ്രിട്ടീഷ് പട്ടാളത്തിൽ ജോലിയായിരുന്നു കമലാക്ഷിയമ്മാളിന്റെ അച്ഛൻ ചന്ത്രക്കാരൻ സ്വാമി എന്ന പത്മനാഭ അയ്യർക്ക്. അന്ന് ഇവരുടെ കുടുംബം ബർമയിലായിരുന്നു. 1942ൽ ഒന്നാം ലോകമഹായുദ്ധകാലത്താണ് ഈ കുടുബം ശാസ്താംകോട്ടയിലെത്തിയത്. അദ്ദേഹം 102-ാം വയസ്സിൽ മരിച്ചു. കമലാക്ഷിയമ്മാളിന്റെ മൂത്ത മകൻ രാമസുബ്ബ അയ്യർക്ക് 78 കഴിഞ്ഞു. നൂറിലും തളരാത്ത ആത്മവീര്യവുമായി കഴിയുന്ന കമലാക്ഷിയമ്മാളിനെ നാട്ടുകാരും പൗരാവലിയും പലതവണ ആദരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP