Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും പൈപ്പിലെത്തിക്കുന്ന പ്രകൃതിവാതകം വീടുകളിലെത്തും; പതിനൊന്നാം റൗണ്ട് ടെൻഡറിൽ ഈ ജില്ലകളും; കേരളം മുഴുവൻ സിറ്റി ഗ്യാസ് പദ്ധതി

ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും പൈപ്പിലെത്തിക്കുന്ന പ്രകൃതിവാതകം വീടുകളിലെത്തും; പതിനൊന്നാം റൗണ്ട് ടെൻഡറിൽ ഈ ജില്ലകളും; കേരളം മുഴുവൻ സിറ്റി ഗ്യാസ് പദ്ധതി

സ്വന്തം ലേഖകൻ

കൊച്ചി: കേരളം മുഴുവൻ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കും. ഇതുവരെ പദ്ധതിയിൽ ഉൾപ്പെടാതിരുന്ന ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കും സിറ്റി ഗ്യാസ് എത്തും. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി.) 11ാം റൗണ്ട് ടെൻഡറിൽ ഈ ജില്ലകളെ ഉൾപ്പെടുത്തും. പ്രകൃതിവാതക (സി.എൻ.ജി.) സ്റ്റേഷനുകൾ, വീടുകളിൽ പൈപ്പിലെത്തിക്കുന്ന പ്രകൃതിവാതകം (പി.എൻ.ജി.) എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

എറണാകുളം മുതൽ കാസർകോട് വരെ സിറ്റി ഗ്യാസ് വിതരണം ചെയ്യാൻ അവകാശം നേടിയിരിക്കുന്നത് ഐ.ഒ.സി.-അദാനി സംയുക്ത സംരംഭമാണ്. ഇതിൽ എറണാകുളം നാലാം ലേലത്തിലും ബാക്കിയുള്ളവ ഒമ്പതാം ലേലത്തിലുമാണ് ഇവർക്ക് ലഭിച്ചത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾ പത്താം ലേലത്തിലാണ് ഉൾപ്പെട്ടത്.

അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് കമ്പനി (എ.ജി.ആൻഡ് പി.) യാണ് ഈ ജില്ലകളിൽ സിറ്റി ഗ്യാസ് എത്തിക്കുക. ഇനി വരുന്ന 11-ാം ലേലത്തിലാണ് ബാക്കി മൂന്ന് ജില്ലകളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. നാലാം ലേലത്തിൽ ഉൾപ്പെട്ടിരുന്ന എറണാകുളം ജില്ലയിൽ കണക്ഷനുകളുടെ എണ്ണം പി.എൻ.ജി.ആർ.ബി. നിശ്ചയിച്ചിരുന്നില്ല. വീടുകളിലേക്ക് പ്രകൃതിവാതകം നൽകാൻ 40,701 കേന്ദ്രങ്ങൾ സജ്ജമാക്കണമെന്നായിരുന്നു നിഷ്‌കർഷ. ഈ വർഷം ഒരു ലക്ഷം വീടുകളിൽ സിറ്റി ഗ്യാസ് നൽകാൻ ലക്ഷ്യമിട്ടാണ് ഇവിടെ ജോലികൾ നടക്കുന്നത്.

കളമശ്ശേരി, തൃക്കാക്കര നഗരസഭകളിൽ പണികൾ പുരോഗമിക്കുകയാണെന്ന് ഐ.ഒ.സി.-അദാനി സംയുക്ത സംരംഭത്തിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ അജയ് പിള്ള പറഞ്ഞു. കൊച്ചി-മംഗളൂരു ഗെയ്ൽ പൈപ്പ്ലൈനിൽ ഇനി അവശേഷിക്കുന്നത് കാസർകോട് ജില്ലയിൽ ചന്ദ്രഗിരിപ്പുഴയിലെ പൈപ്പിടൽ മാത്രമാണ്. മാർച്ച് 15-നു മുമ്പ് കണ്ണൂർ വരെ പ്രകൃതിവാതകം എത്തിക്കാൻ കഴിയുമെന്ന് ഗെയ്ൽ ജനറൽ മാനേജർ ടോണി മാത്യു പറഞ്ഞു. ഈ ലൈനിൽനിന്നാണ് സിറ്റി ഗ്യാസിനുള്ള കണക്ഷൻ നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP