Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവിന് ഉണ്ടായിരുന്നത് ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ ചുരുങ്ങുന്ന അപൂർവ്വ രോഗം: ചൂട് സഹിക്കാനുള്ള കഴിവ് അസുഖമുള്ളവർക്ക് സാധിക്കില്ല: കർഷകനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിന് ഗുരുതര രോഗമുണ്ടായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

യുവാവിന് ഉണ്ടായിരുന്നത് ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ ചുരുങ്ങുന്ന അപൂർവ്വ രോഗം: ചൂട് സഹിക്കാനുള്ള കഴിവ് അസുഖമുള്ളവർക്ക് സാധിക്കില്ല: കർഷകനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിന് ഗുരുതര രോഗമുണ്ടായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരുനാവായയിൽ കർഷകനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിന് ഗുരുതര രോഗമുണ്ടായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൂടാതെ സുധി കുമാറിന്റെ മരണത്തിൽ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. വയലിൽ വെയിലേറ്റ് കുഴഞ്ഞുവീണതാകാമെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. എന്നാൽ ഫലം പൂർണായി വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ.

ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ ചുരുങ്ങുന്ന അസുഖമാണ് സുധികുമാറിന് ഉണ്ടായിരുന്നത്. ഇതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം അസുഖമുള്ളവർക്ക് ചൂട് സഹിക്കാനുള്ള കഴിവ് കുറയും.അതാകാം വെയിലത്ത് കുഴഞ്ഞു വീഴാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്. ആന്തരിക അവയവങ്ങളുടെ വിദഗ്ധ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം അന്തിമമായി ഉറപ്പിക്കാനാവൂ എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വയലിൽ ജോലിക്ക് പോയതായിരുന്നു സുധികുമാർ. സുഹൃത്തുക്കൾ പിന്നീട് പള്ളിയിൽ പോകാനായി വയലിൽ നിന്നും തിരിച്ചുപോന്നു. സുധി കുമാറിനെ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ തിരിച്ച് വയലിലെത്തിയപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ സുധികുമാറിനെ കണ്ടെത്തിയത്. ശരീരത്തിൽ ധാരാളം പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ മരണകാരണം സൂര്യാതപമാണെന്ന് ആദ്യം സംശയം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP