Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

23ലെ ഭാരത് ബന്ദിന് ഐക്യദാർഢ്യം - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗങ്ങളിലെ സ്ഥാനക്കയറ്റത്തിന് സംവരണം ബാധകമല്ലെന്ന സുപ്രീംകോടതി വിധി സാമൂഹ്യനീതി നിഷേധിക്കുന്നതും അവസര സമത്വം ഇല്ലാതാക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കോടിക്കണക്കിന് വരുന്ന ദലിത്-ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധിക്ക് അനുകൂലമായ സമീപനം സ്വീകരിച്ചതിലൂടെ കേന്ദ്ര സർക്കാർ അതിന്റെ ജാതി മേധാവിത്വ സമീപനം ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ്.

ഇതിനെതിരെ ശക്തമായ ജനവികാരവും പ്രക്ഷോഭവും ഉയർന്നുവരേണ്ടതുണ്ട്. പാർലമെന്റ് അംഗങ്ങൾ സാമൂഹ്യനീതിക്കൊപ്പം നിലയുറപ്പിക്കണം. കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ പാർലമെന്റിന് കഴിയണം. ഈ സാഹചര്യത്തിൽ വിവേചനങ്ങൾ വർധിപ്പിക്കുന്ന ഈ വിധിക്കെതിരെ വിപുലമായ ജനകീയ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി ഭീ ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിക്കേണ്ടത് അനിവാര്യമാണ്. 23ലെ ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിന് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP