Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് ദേഹമാസകലം കുപ്പിച്ചില്ലുകൾ തറച്ച് പൊള്ളലേറ്റ് പിടയുന്ന മൂന്നംഗ കുടുംബത്തെ; ടിവി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവതിയുടെ ഭർത്താവും ആറ് മാസം പ്രായമുള്ള കുഞ്ഞും ഗുരുതരാവസ്ഥയിൽ

പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് ദേഹമാസകലം കുപ്പിച്ചില്ലുകൾ തറച്ച് പൊള്ളലേറ്റ് പിടയുന്ന മൂന്നംഗ കുടുംബത്തെ; ടിവി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവതിയുടെ ഭർത്താവും ആറ് മാസം പ്രായമുള്ള കുഞ്ഞും ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: കുടുംബത്തോടപ്പമിരുന്ന് പരിപാടി കണ്ടുകൊണ്ടിരിക്കെ ടെലിവിഷൻ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും ആറ് മാസം പ്രായമുള്ള കുഞ്ഞിനും ഗുരുതരമായ പരിക്കുകൾ പറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിലാണ് സംഭവം. ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന യുവതി വെള്ളിയാഴ്ച ടിവി സീരിയൽ കണ്ടുകൊണ്ടിരിക്കെയാണ് ടിവി പൊട്ടിത്തെറിച്ചത്. ഒപ്പം ഭർത്താവ് ദിലേശ്വർ നായകും മകളുമുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിയിൽ എത്തിച്ച് അധികസമയമാകുമ്പോഴേക്കും ബോബി മരിച്ചു. കുഞ്ഞിന്റെയും ഭർത്താവിന്റെയും നില ഗുരുതരമായതിനെത്തുടർന്ന് റൂർക്കല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക മാറ്റി. രണ്ടുപേരുടെയും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയൽവാസികൾ ഓടിക്കൂടിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വീട്ടിലേക്കുള്ള വൈദ്യുതി വിഛേദിച്ച ശേഷമായിരുന്നു രക്ഷാ പ്രവർത്തനം. മൂന്ന് പേർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. മാത്രമല്ല ടിവി പൊട്ടിത്തെറിച്ചുള്ള അപകടമായതിനാൽ ചില്ലുകളും കുത്തിക്കയറിയുള്ള പരിക്കേറ്റിട്ടുണ്ട്. പെട്ടെന്ന് തന്നെ മൂവരെയും അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP