Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെല്ലൂരിന് പിന്നാലെ കൂടുതൽ നേതാക്കളെ കൂടെക്കൂട്ടാനുള്ള തന്ത്രപാടിൽ ജോസഫ് വിഭാഗം: ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗത്തെ ഒപ്പം കൂട്ടാനായതിന്റെ ആത്മവിശ്വാസത്തിൽ തുടർ നീക്കങ്ങൾ; ഒരു വശത്ത് ആദ്യ ശ്രമം കേരളാ കോൺഗ്രസുകളെ ഒരുമിച്ചിച്ച് കൊണ്ടുപോകണം; കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയും

നെല്ലൂരിന് പിന്നാലെ കൂടുതൽ നേതാക്കളെ കൂടെക്കൂട്ടാനുള്ള തന്ത്രപാടിൽ ജോസഫ് വിഭാഗം: ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗത്തെ ഒപ്പം കൂട്ടാനായതിന്റെ ആത്മവിശ്വാസത്തിൽ തുടർ നീക്കങ്ങൾ; ഒരു വശത്ത് ആദ്യ ശ്രമം കേരളാ കോൺഗ്രസുകളെ ഒരുമിച്ചിച്ച് കൊണ്ടുപോകണം; കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേരളാ കോൺഗ്രസുകളെ ഒരുമിപ്പിച്ച് കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ഇക്കാര്യം യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ജോണി നെല്ലൂരിന് പിന്നാലെ കൂടുതൽ കേരള കോൺഗ്രസ് നേതാക്കളെ കൂടെക്കൂട്ടാനുള്ള നീക്കങ്ങൾ ഊർജിതമാക്കി പി.ജെ.ജോസഫ് മുൻപന്തിയിലുണ്ട്. ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെ പാളയത്തിലെത്തിക്കാനാണ് ഇവരുടെ നീക്കമെന്ന് സൂചന നീക്കം. ഇതോടൊപ്പം കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് കോട്ടയത്ത് നേതൃയോഗം ചേരും. എന്നാൽ തീരുമാനം ഇന്ന് ഉണ്ടാകുമോ എന്നാണ് നേതൃത്വം ഉറ്റുനോക്കുന്നതും.

സമാനചിന്താഗതിയുള്ളവരെ കൂടെക്കൂട്ടി ഐക്യ കേരള കോൺഗ്രസെന്ന ആശയത്തിന് പിന്നാലെയാണ് പി.ജെ. ജോസഫ്. ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗത്തെ ഒപ്പംകൂട്ടാനായതിന്റെ ആത്മവിശ്വാസത്തിലാണ് തുടർ നീക്കങ്ങൾ. തന്റെ വിശ്വസ്തരിൽ ഒരാളായ ഫ്രാൻസിസ് ജോർജാണ് ഇനിയുള്ള ലക്ഷ്യം. കെ.എം. മാണിയുടെ കുടുംബാധിപത്യത്തിൽ പ്രതിഷേധിച്ചാണ് ഫ്രാൻസിസ് ജോർജും കൂട്ടരും ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ചത്. ജോസ് ജോസഫ് വിഭാഗങ്ങൾ ഭിന്നിച്ചതോടെ ജോസഫുമായി അടുക്കാനുള്ള സാഹചര്യങ്ങൾ അനുകൂലമാണ്. പ്രാഥമിക ചർച്ചകൾ നടന്നെങ്കിലും കുട്ടനാട് സീറ്റാണ് തടസം. കുട്ടനാട്ടിൽ കെ.സി. ജോസഫിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഫ്രാൻസിസ് ജോർജിന്റെ ആഗ്രഹവും.

നേരത്തെ രണ്ട് തവണ മത്സരിച്ച കെസിക്ക് മണ്ഡലം സുപരിചിതമാണ്. എന്നാൽ ജോസഫ് ഈ നിർദ്ദേശം അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ ജോസഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ അനിശ്ചിതത്വമാണ് ഫ്രാൻസിസ് ജോർജിന്റെ മടക്കത്തിനുള്ള ഏക തടസമെന്നാണ് സൂചന. ഇതിനിടെയാണ് കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായത്. കുട്ടനാട് സീറ്റ് വിട്ടു നൽകണമെങ്കിൽ മൂവാറ്റുപുഴയോ മറ്റേതെങ്കിലും സീറ്റോ കിട്ടണമെന്ന നിലപാടിലാണ് പിജെ. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ഉറപ്പു തന്നെ നൽകേണ്ടിവരും. പാർട്ടിക്കുള്ളിലെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം തീരുമാനം ജോസഫ് യുഡിഎഫിനെ അറിയിക്കും. എന്നാൽ, കുട്ടനാട് സീറ്റിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തലവേദനയായി മാറിയിരിക്കുന്നത് യുഡിഎഫിന് തന്നെയാണ്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP