Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടർമാർ മറന്നു, അത് എനിക്ക് ഭാഗ്യമായി; വലതുകൈയിൽ വെച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു; ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാൻ പിഎച്ച്ഡി പൂർത്തിയാക്കിയത്; വൈറലായി മാളവികയുടെ കുറിപ്പ്

ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടർമാർ മറന്നു, അത് എനിക്ക് ഭാഗ്യമായി; വലതുകൈയിൽ വെച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു; ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാൻ പിഎച്ച്ഡി പൂർത്തിയാക്കിയത്; വൈറലായി മാളവികയുടെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഗ്രനേഡ് പൊട്ടി രണ്ട് കൈപ്പത്തിയും അറ്റുപോയെങ്കിലും ജീവിതത്തിൽ പോരാടി വിജയിച്ചവരുടെ കൂട്ടത്തിലാണ് തമിഴ്‌നാട് സ്വദേശിനിയായ ഡോ. മാളവിക അയ്യരുടെ സ്ഥാനം. അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറും സാമൂഹ്യ പ്രവർത്തകയുമാണ് ഇന്നവർ. അവർ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അന്ന് കൈകളിലിരുന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ചപ്പോൾ എന്താണു സംഭവിക്കുന്നതെന്ന് മാളവിക അയ്യറിന് മനസ്സിലായിരുന്നില്ല. 13വയസായിരുന്നു അന്ന് മാളവികയുടെ പ്രായം. ബിക്കാനീറിലുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് മാളവികയ്ക്ക് കൈകകൾ നഷ്ടമാകുന്നത്. തന്റെ ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കു പറ്റിയ അബദ്ധവും അവൾക്ക് വേദനയായിരുന്നു നൽകിയത്. എന്നാൽ പിന്നീട് അത് അത്ഭുത വിരലായി മാറിയതിന്റെ അനുഭവവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു മാളവിക.

'ബോംബ് വീണ് എന്റെ കൈകൾക്ക് ഗുരുതരമായി പരുക്കേറ്റിപ്പോൾ എന്റെ ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ വലിയ സമ്മർദത്തിലായിരുന്നു ഡോക്ടർമാർ. അങ്ങനെയാണ് വലതുകൈയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ അബദ്ധം പറ്റുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാംസം തുന്നിച്ചേർക്കാതെയാണ് അവർ വലതുകൈ വച്ചുകെട്ടിയത്. വേദനകൊണ്ട് പുളഞ്ഞ ഞാൻ മരണം നേരിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. എന്നാൽ അദ്ഭുതം എന്നു പറയാം, വലതുകൈയിൽ വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു. ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാൻ പിഎച്ച്ഡി പൂർത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്' - മാളവിക കുറിച്ചു.

'അസ്ഥിവിരൽ' എന്ന് അതിനെ സ്‌നേഹത്തോടെ വിളിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം എന്നും മാളവിക പറയുന്നു. മാളവികയുടെ ട്വീറ്റ് വൈറലാവുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP