Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നരേന്ദ്ര മോദിയേയും അമിത്ഷായെയും എതിർക്കുന്നവരെ കാത്തിരിക്കുന്നത് ഗൗരി ലങ്കേഷിന്റെ വിധി; ശ്രീരാമസേന വർക്കിങ് പ്രസിഡന്റ് സിദ്ധലിംഗ സ്വാമിയുടെ വിവാദ പ്രസ്താവനക്കെതിരെ കേസെടുത്ത് പൊലീസ്

നരേന്ദ്ര മോദിയേയും അമിത്ഷായെയും എതിർക്കുന്നവരെ കാത്തിരിക്കുന്നത് ഗൗരി ലങ്കേഷിന്റെ വിധി; ശ്രീരാമസേന വർക്കിങ് പ്രസിഡന്റ് സിദ്ധലിംഗ സ്വാമിയുടെ വിവാദ പ്രസ്താവനക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു: നരേന്ദ്ര മോദിയെയും അമിത് ഷായെയും എതിർത്ത് സംസാരിക്കുന്നവരെ വകവരുത്തുമെന്ന് ശ്രീരാമസേന നേതാവിന്റെ ഭീഷണി. പ്രധാനമന്ത്രിയേയും ആഭ്യന്തര മനമ്ത്രിയേയും എതിർക്കുന്നവർക്ക് ഗൗരി ലങ്കേഷിന്റെ വിധി വരുമെന്നായിരുന്നു ശ്രീരാമസേന വർക്കിങ് പ്രസിഡന്റ് സിദ്ധലിംഗ സ്വാമിയുടെ ഭീഷണി. കർണാടകത്തിലെ റായ്ച്ചൂരിലാണ് കരുണേശ്വർ മഠധിപതി കൂടിയായ സ്വാമിയുടെ വിവാദ പ്രസ്താവന നടത്തിയത്. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിനെ സാക്ഷിയാക്കിയായിരുന്നു സിദ്ധലിംഗ സ്വാമിയുടെ ഭീഷണി.

പ്രകോപനപരമായ പരാമർശത്തിൽ സിദ്ധലിംഗക്കെതിരെ റായ്ച്ചൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗൗരിലങ്കേഷിന്റെ കൊലപാതകത്തിൽ സംഘപരിവാർ സംഘടനകൾക്കെതിരെ നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. സിദ്ധലിംഗയുടെ ഭീഷണിപ്പെടുത്തൽ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് ചൂണ്ടികാട്ടി സോഷ്യൽമീഡിയയിലടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

2017 സെപ്റ്റംബർ 5നാണ് മാധ്യമപ്രവർത്തകയും ഇടതു ചിന്തകയുമായ ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വസതിക്കു മുൻപിൽ വെടിയേറ്റു മരിച്ചത്. സനാതൻ സൻസ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരിൽ ഏറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP