Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമനും ഹനുമാനും വേണ്ടിയല്ല, പ്രവർത്തിക്കുന്നത് ജനങ്ങൾക്കായി; ഉത്തർപ്രദേശിൽ ഇനി ആരുമായും സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ്; 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 351 സീറ്റുകളുമായി അധികാരത്തിലെത്തുമെന്നും സമാജ്വാദി പാർട്ടി പ്രസിഡന്റ്

രാമനും ഹനുമാനും വേണ്ടിയല്ല, പ്രവർത്തിക്കുന്നത് ജനങ്ങൾക്കായി; ഉത്തർപ്രദേശിൽ ഇനി ആരുമായും സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ്; 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 351 സീറ്റുകളുമായി അധികാരത്തിലെത്തുമെന്നും സമാജ്വാദി പാർട്ടി പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 351 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിൽ ജയിക്കാനായി രാമനനെയോ ഹനുമാനെയോ കൂട്ടുപിടിക്കില്ലെന്നും ജനങ്ങൾക്കായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സിഎഎ, എൻപിആർ, എൻആർസി എന്നിവയ്ക്ക് പാർട്ടി എതിരാണെന്ന അഭിപ്രായവും അഖിലേഷ് ആവർത്തിച്ചു. സമാജ്വാദി പാർട്ടി അംഗങ്ങൾ എൻപിആർ അപേക്ഷാഫോമുകൾ പൂരിപ്പിച്ച് നൽകില്ലെന്നും പാർട്ടി ദേശീയ പ്രസിഡന്റ് വ്യക്തമാക്കി.

ജനങ്ങൾക്കായി ജോലി ചെയ്താൽ അതിനുള്ള ഫലം ലഭിക്കും. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അത് തെളിയിച്ചു. 2022ൽ ഉത്തർപ്രദേശിലും ഇത് കാണാം. രാമനേയോ ഹനുമാനേയോ കൂട്ടുപിടിക്കേണ്ട ആവശ്യമില്ലെന്നും ജനങ്ങൾക്കായി ചെയ്യുന്ന ജോലിയിൽ മാത്രമാണ് ശ്രദ്ധയെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

2022ലാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്. 2017 നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിലാണ് സമാജ് വാദി പാർട്ടി മത്സരിച്ചിരുന്നത്, അന്ന് ബിജെപിയോട് തോറ്റ് ഭരണം നഷ്ടപ്പെടുകയും ചെയ്തു. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും അഞ്ച് സീറ്റുകൾ മാത്രം ജയിക്കാനെ സാധിച്ചിരുന്നുള്ളു. ഇതിന് പിന്നാലെയാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP