Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലം കുളത്തൂപ്പുഴയിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമ്മിതം? വെടിയുണ്ടയിൽ രേഖപ്പെടുത്തിയത് പാക്കിസ്ഥാൻ ഓർഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പി.ഒ.എഫ് എന്ന്; കണ്ടെത്തിയ വെടിയുണ്ടകളിൽ 12 എണ്ണം മെഷീൻ ഗണ്ണിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു; സ്ഥലത്ത് പരിശോധന നടത്തി ബോംബ് സ്‌ക്വോഡ്; എസ്‌പി അടക്കം സ്ഥലത്തെത്തി; വെടിയുണ്ടകൾ വിദഗ്ധ പരിശോധനക്ക് തിരുവനന്തപുരത്ത് എത്തിക്കും

കൊല്ലം കുളത്തൂപ്പുഴയിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമ്മിതം? വെടിയുണ്ടയിൽ രേഖപ്പെടുത്തിയത് പാക്കിസ്ഥാൻ ഓർഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പി.ഒ.എഫ് എന്ന്; കണ്ടെത്തിയ വെടിയുണ്ടകളിൽ 12 എണ്ണം മെഷീൻ ഗണ്ണിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു; സ്ഥലത്ത് പരിശോധന നടത്തി ബോംബ് സ്‌ക്വോഡ്; എസ്‌പി അടക്കം സ്ഥലത്തെത്തി; വെടിയുണ്ടകൾ വിദഗ്ധ പരിശോധനക്ക് തിരുവനന്തപുരത്ത് എത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമ്മിതമെന്ന് സൂചന.പാക്കിസ്ഥാൻ ഓർഡൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരായ പി.ഒഎഫ് എന്ന് വെടിയുണ്ടയിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ എസ്‌പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപം വഴിയരികിലാണ് 14 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. 14 വെടിയുണ്ടകളിൽ 12 എണ്ണത്തിന്റെ മേൽ എഴുതിയിരിക്കുന്നത് ജീഎ എന്നാണ്. പാക്കിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്താണിത്. വെടിയുണ്ടകൾ പരിശോധിച്ച ഫൊറൻസിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തുകയാണ്.

7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചുരുക്കെഴുത്തിൽ എഴുതിയിരിക്കുന്ന വെടിയുണ്ടകൾ ഏതാണ്ട് 1980 കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ നിർമ്മിച്ചിരുന്നതിന് സമാനമാണെന്നാണ് സംശയം. ഈ വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമ്മിതമാണെന്ന് തെളിഞ്ഞാൽ അത് അതീവഗുരുതരമാണ്. എങ്ങനെ ഈ വെടിയുണ്ടകൾ ഇവിടെയെത്തി എന്നോ ആര് കൊണ്ടുവന്നിട്ടു എന്നോ വ്യക്തതയില്ല. നാട്ടുകാരാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. അഞ്ചൽ വനം റേഞ്ചിൽ ഉൾപ്പെട്ട പ്രദേശമാണിത്.

രണ്ട് തരത്തിലുള്ള വെടിയുണ്ടകളാണ് പൊതിയിൽ ഉണ്ടായിരുന്നത്. 12 എണ്ണം മെഷിൻ ഗണ്ണിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതും രണ്ടെണ്ണം സാധാരണ വെടിയുണ്ടകളുമാണ്. മെഷിൻ ഗണ്ണിൽ ഉപയോഗിക്കുന്ന തരം വെടിയുണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ സംഭവം ഗൗരവമായി കണക്കാക്കി പരിശോധന നടത്തവേയാണ് ഈ എഴുത്തുകൾ പൊലീസിന്റെയും ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെട്ടതും. വിദഗ്ധ പരിശോധനക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പരിശോധനയ്ക്ക് വെടിയുണ്ടകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ട്. കൊട്ടാരക്കര സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് നിലവിൽ സംഭവത്തിൽ അന്വേഷണം നടക്കുന്നത്.

അതേസമയം, കണ്ണൂർ - കർണാടക അതിർത്തിയിലെ കൂട്ടുപുഴ ചെക് പോസ്റ്റിൽ കാറിൽ ഒളിപ്പിച്ചു കടത്തവേ വെടിയുണ്ടകൾ പിടികൂടി. ആറ് പാക്കറ്റുകളിലായി അറുപത് വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. പതിവ് വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയിൽ നിന്ന് എക്‌സൈസ് സംഘം വെടിയുണ്ടകൾ പിടിച്ചെടുത്തത്. കാറോടിച്ചിരുന്ന തില്ലങ്കേരി സ്വദേശി കെ പ്രമോദിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇരിട്ടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന ഉണ്ടകളാണ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വെടിയുണ്ടകളുമായി കുടകിനടുത്തുള്ള വിരാജ്‌പേട്ടയിൽ നിന്നും വരുന്ന വഴിയാണെന്നാണ് വിവരം.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന തിരകൾ കണ്ടെത്തിയത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ. ഒരു പെട്ടിയിൽ പത്തെണ്ണമെന്ന നിലയിൽ ആറുപെട്ടികളാണുണ്ടായിരുന്നത്. കൃഷി നശിപ്പിക്കുന്ന പന്നികളെയും കുരങ്ങന്മാരെയും തുരത്തുന്നതിനാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് ഇൻസ്പെക്ടർ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെയും തിരകളും കാറും ഇരിട്ടി പൊലീസിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP