Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ പ്രവേശനത്തിന് മതം ബാധകമല്ലെന്ന് ചേർക്കാൻ പ്രത്യേക അപേക്ഷ വേണ്ട; അപേക്ഷയിൽ മതവും ജാതിയും ചേർക്കാൻ കോളമുണ്ട്; അത് ചേർക്കാൻ താൽപ്പര്യമില്ലെങ്കിൽ ബാധകമല്ല എന്ന് എഴുതിയാൽമതി; സെക്കുലർ എന്ന് ചേർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതും രേഖപ്പെടുത്താം: വിശദീകരണവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

സ്‌കൂൾ പ്രവേശനത്തിന് മതം ബാധകമല്ലെന്ന് ചേർക്കാൻ പ്രത്യേക അപേക്ഷ വേണ്ട; അപേക്ഷയിൽ മതവും ജാതിയും ചേർക്കാൻ കോളമുണ്ട്; അത് ചേർക്കാൻ താൽപ്പര്യമില്ലെങ്കിൽ ബാധകമല്ല എന്ന് എഴുതിയാൽമതി; സെക്കുലർ എന്ന് ചേർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതും രേഖപ്പെടുത്താം: വിശദീകരണവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുട്ടികൾ സ്‌കൂളിൽ ചേർക്കുമ്പോൾ അപേക്ഷയിൽ മതം രേഖപ്പെടുത്താൻ രക്ഷിതാക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ അതിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. അപേക്ഷയിൽ മതവും ജാതിയും ചേർക്കാൻ കോളമുണ്ട്. എന്നൽ, അത് ചേർക്കാൻ താൽപ്പര്യമില്ലെങ്കിൽ ബാധകമല്ല എന്ന് എഴുതിയാൽമതി. സെക്കുലർ എന്ന് ചേർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതും രേഖപ്പെടുത്താം. അപേക്ഷയിലെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'സമ്പൂർണ' വെബ് പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യുമ്പോൾ അവിടെയും ഇതേ സംവിധാനമുണ്ട്.

ഇതിനായി സ്‌കൂൾ അധികൃതർ രക്ഷിതാവിൽനിന്ന് പ്രത്യേക സത്യപ്രസ്താവന എഴുതിവാങ്ങേണ്ട ആവശ്യമില്ല. കുട്ടിയെ ചേർത്ത് കഴിഞ്ഞ് പിന്നീട് എപ്പോൾ വേണമെങ്കിലും കുട്ടിയുടെ മതമോ ജാതിയോ വേണമെന്ന് രക്ഷിതാക്കൾക്കോ വളരുമ്പോൾ കുട്ടിക്ക് തന്നെയോ തോന്നിയൽ മതവും ജാതിയും ഉൾപ്പെടുത്താൻ കഴിയുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു എയ്ഡഡ് സ്‌കൂളിൽ കുട്ടിയുടെ മതം ചേർക്കേണ്ടതില്ലെന്ന് പറഞ്ഞപ്പേൾ അക്കാര്യം രേഖാമൂലം എഴുതിനൽകാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത വിവാദമായിരുന്നു.

അതേസമയം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2019-20 അധ്യയന വർഷത്തിൽ മതം ബാധകമല്ലാത്ത എത്ര കുട്ടികൾ പഠിക്കുന്നുവെന്നതിന്റെ കണക്ക് പ്രത്യേകമായി ശേഖരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ കണക്ക് ശേഖരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP