Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി റഗ്‌ബി ടീം ക്യാപ്റ്റന്റെ കൈപിടിച്ച് ആരവങ്ങൾക്ക് ഇടയിലൂടെ സ്‌റ്റേഡിയത്തിലേക്ക് ഒരു രാജകീയ വരവ്; എഴുനേറ്റു നിന്ന് കൈയടിച്ച് ആയിരക്കണക്കിന് വരുന്ന കാണികൾ; രണ്ടുദിവസം മുൻപ് പൊട്ടിക്കരയുന്ന ചിത്രം കണ്ണീരോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർ ആഹ്ലാദത്തോടെ ഇന്ന് ഈ ചിത്രം പങ്കുവയ്ക്കുന്നു; ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാർ നിരന്തരം കളിയാക്കിയതിനാൽ എന്നെ കൊന്നുതരാൻ പറഞ്ഞ് കരഞ്ഞ ക്വാഡൻ താരമാവുമ്പോൾ

വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി റഗ്‌ബി ടീം ക്യാപ്റ്റന്റെ കൈപിടിച്ച് ആരവങ്ങൾക്ക് ഇടയിലൂടെ സ്‌റ്റേഡിയത്തിലേക്ക് ഒരു രാജകീയ വരവ്; എഴുനേറ്റു നിന്ന് കൈയടിച്ച് ആയിരക്കണക്കിന് വരുന്ന കാണികൾ; രണ്ടുദിവസം മുൻപ് പൊട്ടിക്കരയുന്ന ചിത്രം കണ്ണീരോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർ ആഹ്ലാദത്തോടെ ഇന്ന് ഈ ചിത്രം പങ്കുവയ്ക്കുന്നു; ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാർ നിരന്തരം കളിയാക്കിയതിനാൽ എന്നെ കൊന്നുതരാൻ പറഞ്ഞ് കരഞ്ഞ ക്വാഡൻ താരമാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വെല്ലിങ്ടൺ: ഉയരക്കുറവുള്ളതിനാൽ കൂട്ടുകാർ കളിയാക്കുന്നതിനാൽ എന്നെ ഒന്ന് കൊന്നുതരൂ എന്ന് ഹൃദയഭേദകമായി കരഞ്ഞ് ലോകത്തിന്റെ നൊമ്പരമായ ആസ്ത്രേലിയയിലെ ഒമ്പതുവയസ്സുകാരൻ ബാലൻ ക്വാഡൻ താരമായ ദിവസമായിരുന്നു ഇന്നലെ. വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി, റഗ്‌ബി ടീം ക്യാപ്റ്റൻ ജോയൽ തോംസണിന്റെ കൈപിടിച്ച് ആരവങ്ങൾക്ക് ഇടിയിലേക്ക് അവൻ നടന്നുവന്നു. രണ്ടുദിവസം മുൻപ് പൊട്ടിക്കരയുന്ന ചിത്രം കണ്ണീരോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർ, ആഹ്ലാദത്തോടെ ഇന്ന് ഈ ചിത്രം പങ്കുവയ്ക്കുന്നു. ഭിന്നശേഷിക്കാരനായ തന്നെ സുഹൃത്തുക്കൾ കളിയാക്കുന്നത് അമ്മയോട് സങ്കടത്തോടെ പറഞ്ഞ ഒൻപതു വയസുകാരൻ ക്വാഡൻ ബെയിൽസിനെയാണ് ലോകം ഇങ്ങനെ ചേർത്തുപിടിക്കുന്നത്.

ഓസ്ട്രേലിയയിൽ നടന്ന ഒരു റഗ്‌ബി മൽസരത്തിലേക്ക് ക്വാഡനെ അധികൃതർ ക്ഷണിച്ചിരുന്നു. ദേശീയ റഗ്‌ബി താരങ്ങളെല്ലാം ഇന്നലെ തന്നെ ഈ കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിഡിയോ പങ്കുവച്ചിരുന്നു. ഇന്ന് നാഷനൽ റഗ്‌ബി ലീഗിന്റെ ഇൻഡിജനസ് ഓൾ സ്റ്റാർസ് ടീം സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോഴാണ് ഗ്യാലറി ഒന്നടങ്കം കയ്യടിച്ചത്. ടീം ക്യാപ്റ്റൻ ജോയൽ തോംസണിന്റെ കൈപിടിച്ച് സന്തോഷത്തോടെ നടന്നുവന്നത് ക്വാഡനായിരുന്നു. മയോറി ആൾ സ്റ്റാർസുമായി നടന്ന മൽസരത്തിലായിരുന്നു ഈ ഹൃദ്യ ദൃശ്യം.

ക്വീൻസ്ലാന്റിലെ ഗോൾഡ് കോസിൽ നടക്കുന്ന മത്സരത്തിലേക്ക് ടീമിനെ ഫീൽഡിലേക്ക് നയിക്കാനും അവർ ക്വാഡനെ ഇന്നലെയാണ് ക്ഷണിച്ചത്. അവിടെയെത്തി താരങ്ങൾക്കൊപ്പം കുഞ്ഞുതാരവും ഗ്രൗണ്ടിലിറങ്ങി. ഇരു ടീം അംഗങ്ങൾക്കും ക്യാപ്റ്റന്മാർക്കും കൈ കൊടുക്കുകയും ചെയ്തു. അങ്ങനെ അവിസ്മരണീയമായ ദിവസമാണ് ക്വാഡന് സമ്മാനമായി ലഭിച്ചത്.

ഓസ്ട്രേലിയൻ സ്വദേശിയായ യറാക്ക ബൈലസ് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. ഇവരുടെ മകൻ ഒമ്പതു വയസുള്ള ക്വാഡനാണ് പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കുന്നത് സഹിക്കാൻ കഴിയാതെ നെഞ്ചു തകർന്ന് കരഞ്ഞത്. കൂട്ടുകാർ തന്നെ കുള്ളൻ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നു തരുമോയെന്നുമൊക്കെ ചോദിച്ചാണ് ക്വാഡൻ കരയുന്നത്.

കളിയാക്കലിന്റെ പ്രത്യാഘാതമാണിത്! മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- എന്നു കുറിച്ചു കൊണ്ടാണ് മകൻ കരയുന്ന വീഡിയോ യറാക്ക പങ്കുവെച്ചിരിക്കുന്നത്. ' എനിക്കൊരു കയർ തരൂ. ഞാൻ ആത്മഹത്യ ചെയ്യാം. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകർക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണം-എന്നൊക്കെയാണ് ക്വാഡൻ പറയുന്നത്. ഒൻപതുകാരനായ ക്വാഡൻ ഉയരം കുറഞ്ഞ അവസ്ഥയുള്ള കുട്ടിയാണ്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ക്വാഡന് പിന്തുണയുമായെത്തിയത്. യുഎസ് ഹാസ്യനടൻ ബ്രാഡ് വില്യംസിന്റെ 'ഗോ-ഫണ്ട് മി' എന്ന ക്രൗഡ് ഫണ്ടിങ് പേജ് ഇത് വരെ 436,638 ഡോളർ സമാഹരിച്ചിട്ടുണ്ട്. സിനിമാ താരം ഗിന്നസ് പക്രു ക്വാഡന് പിന്തുണ നൽകി ഫേസ്‌ബുക്കിൽ എഴുതിയിരുന്നു. തിരക്കഥകൃത്ത് ബിബിൻ ജോർജും ക്വാഡിന് പിന്തുണയുമായി എത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP