Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകനെ സ്വന്തമാക്കാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചു! വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ പ്രചരണത്തിൽ പണി കിട്ടിയത് പൊലീസിനും; തെറ്റായ സന്ദേശം ചർച്ചയാകുന്നത് വിദേശ രാജ്യങ്ങളിലടക്കം മലയാളികൾ അംഗമായ പല ഗ്രൂപ്പുകളിൽ; നാട്ടുകാരുടെ രോഷം ഭയന്ന് നിധിൻ ഒളിവിൽ കഴിയുന്നുവെന്ന സൂചന; വിയാനെ കൊന്ന അമ്മയുടെ കാമുകനെ കൈയിൽ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി നാട്ടുകാരും; ശരണ്യയുടെ 'ജാരന്മാരെ' കണ്ടെത്താൻ പൊലീസും

കാമുകനെ സ്വന്തമാക്കാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചു! വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ പ്രചരണത്തിൽ പണി കിട്ടിയത് പൊലീസിനും; തെറ്റായ സന്ദേശം ചർച്ചയാകുന്നത് വിദേശ രാജ്യങ്ങളിലടക്കം മലയാളികൾ അംഗമായ പല ഗ്രൂപ്പുകളിൽ; നാട്ടുകാരുടെ രോഷം ഭയന്ന് നിധിൻ ഒളിവിൽ കഴിയുന്നുവെന്ന സൂചന; വിയാനെ കൊന്ന അമ്മയുടെ കാമുകനെ കൈയിൽ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി നാട്ടുകാരും; ശരണ്യയുടെ 'ജാരന്മാരെ' കണ്ടെത്താൻ പൊലീസും

ആർ പീയൂഷ്

കണ്ണൂർ: കാമുകനെ സ്വന്തമാക്കാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചു എന്ന് സമൂഹ മാധ്യമങ്ങലിൽ പ്രചരണം. എന്നാൽ ഇത് വ്യാജമാണെന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചു എന്ന കുറിപ്പോടെ ഇയാളുടെ ചിത്രങ്ങൾ സഹിതമാണ് പ്രചരണം നടന്നത്.

വ്യാജ പ്രചരണംമൂലം പണികിട്ടിയത് കണ്ണൂർ സിറ്റി പൊലീസിനാണ്. കാരണം ഇയാൾ ആത്മഹത്യ ചെയ്തോ എന്ന് ചോദിച്ചു കൊണ്ടുള്ള ഫോൺ കോളുകൾക്ക് മറുപടി പറഞ്ഞാണ് പൊലീസ് വലഞ്ഞത്. ശരണ്യ കുട്ടിയെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ട് എന്ന വിമർശ്ശനം ഉയർന്ന സാഹചര്യത്തിൽ ആരോ വ്യാജ പ്രചരണം അഴിച്ചു വിടുകയായിരുപന്നു. വിദേശ രാജ്യങ്ങളിലടക്കം മലയാളികൾ അംഗമായ പല ഗ്രൂപ്പുകളിലും സന്ദേശം പ്രചരിക്കുന്നുണ്ട്.

നിധിനോടുള്ള ജനരോഷമാണ് ഇതിന് പിന്നിലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിധിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം ഭയന്ന് നിധിൻ ബന്ധുവീട്ടിൽ ഒളിച്ചു കഴിയുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കയ്യിൽ കിട്ടിയാൽ കായികമായി കൈകാര്യം ചെയ്യുമെന്ന് നാട്ടുകാർ പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ട്.

അതിനാൽ തന്നെ ഇന്ന് പൊലീസ് സ്റ്റേഷനിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത് വളരെ രഹസ്യമായിട്ടാണ്. ചോദ്യംചെയ്യലിൽ വിലപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. നിധിൻ നൽകിയിരിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തി കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും നിലവിൽ അറസ്റ്റ് ചെയ്യാൻ കഴിയില്ല. കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം ശരണ്യക്ക് മറ്റ് ബന്ധങ്ങളും ഉണ്ടായിരുന്നതായി ശരണ്യയുടെ കാമുകൻ നിധിൻ പൊലീസിന് പ്രാഥമികമായി നൽകിയ മൊഴിയിൽ പറഞ്ഞു. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം. ഈ ബന്ധവും ഫെയ്‌സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിൻ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്വേർഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസ്സേജുകൾ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതെന്നും ഇയാൾ പറയുന്നു. ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിയുകയാണ്. നിധിന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടിയിരിക്കുകയാണ്.

നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെയ്‌സ് ബുക്ക് സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇതിനായി സൈബർ സെല്ലിന്റെ സഹായം തേയിടിരിക്കുകയാണ് കണ്ണൂർ സിറ്റി പൊലീസ്. കൂടാതെ ശരണ്യയുടെ കഴിഞ്ഞ ആറുമാസത്തെ ഫോൺ കോളുകൾ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങളും തുടങ്ങി. ശരണ്യയുമായി നിധിനല്ലാതെ മറ്റാരൊക്കെയായി ബന്ധമുണ്ട് എന്ന് കണ്ടെത്താനായിട്ടാണ് ഫോൺ കോളുകളുടെ പരിശോധന നടത്തുന്നത്. ഫെയ്‌സ് ബുക്കുമായി ബന്ധപ്പെട്ട് പാലക്കാടുള്ള യുവാവിന്റെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടിയും നടന്നു വരികയാണ്. ഇയാളുമായി ചാറ്റ് ചെയ്ത വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിധിൻ മെസ്സേജുകൾ കാണാതിരിക്കാൻ മുൻപുള്ള ചാറ്റുകളൊക്കെ ഡിലീറ്റ് ചെയ്തിട്ടുള്ളതായാണ് സംശയം. ഇരുവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോറൻസിക് പരിശോദനയിൽ വിലപ്പെട്ട വിവരങ്ങൾ ലഭ്യമാകുമെന്നാണ് പൊലീസിന്റെ നിഗമനം.

ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. ശരണ്യയെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ നിധിനുമായുള്ള സാമ്പത്തിക ഇടപാടിന്റെയും മറ്റും കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ഇരുവരും ചേർന്ന് കണ്ണൂർ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കിൽ നിന്നും ലോൺ എടുക്കാൻ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടിൽ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടിൽ നിന്നും നിധിന്റെ റേഷൻ കാർഡ്, ആധാർ, തിരിച്ചറിയൽ രേഖകൾ, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കിൽ അന്വേഷിച്ചെത്തിയപ്പോൾ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാൻ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു.

ഇക്കാര്യം നിധിനോട് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപയുടെ ലോൺ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്. എന്തായാലും നിധിനെ അറസ്റ്റ് ചെയ്യണമെന്നാവസ്യമുന്നയിച്ച് നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. ശരണ്യ ഒറ്റയ്ക്ക് കുറ്റ കൃത്യം ചെയ്യില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP