Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയിൽ വണ്ടികളുടെ നിലക്കാത്ത ഹോൺ ശബ്ദം കേട്ട് ആന ഇടഞ്ഞു: രണ്ടാം പാപ്പാനെ കുത്തികൊന്നു; ക്ഷേത്രത്തിന്റെ കൽവിളക്കും ഗേറ്റും ആനക്കൊട്ടിലും അടിച്ചു തകർത്തു; ഒന്നാം പാപ്പാൻ ആനപ്പുറത്തു കുടുങ്ങിയത് അഞ്ചു മണിക്കൂർ

വഴിയിൽ വണ്ടികളുടെ നിലക്കാത്ത ഹോൺ ശബ്ദം കേട്ട് ആന ഇടഞ്ഞു: രണ്ടാം പാപ്പാനെ കുത്തികൊന്നു; ക്ഷേത്രത്തിന്റെ കൽവിളക്കും ഗേറ്റും ആനക്കൊട്ടിലും അടിച്ചു തകർത്തു; ഒന്നാം പാപ്പാൻ ആനപ്പുറത്തു കുടുങ്ങിയത് അഞ്ചു മണിക്കൂർ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്:  ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കൊല്ലം പൂതക്കുളം സ്വദേശി കലേഷ്(45) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമുള്ള റോഡിലായിരുന്നു ആനയുടെ ആക്രമണം. കുത്തേറ്റ കലേഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിച്ചു. അപ്പു എന്ന ആനയാണ് ഇടഞ്ഞത്. പുലർച്ചെ 2.20ന് മടക്കുവെടി വച്ചു കീഴ്‌പ്പെടുത്തിയാണ് ആനയെ തളച്ചത്.

കൊല്ലത്തെ ആനയെ ഹരിപ്പാട് സ്വദേശി പാട്ടത്തിനെടുത്തതാണ്. പള്ളിപ്പാട് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുപോയി തിരികെ വരുമ്പോൾ വണ്ടിയുടെ ഹോൺ ശബ്ദം കേട്ടതാണ് ആന ഇടയാൻ കാരണമായതെന്നു പറയുന്നു. രണ്ടാം പാപ്പാനെ കുത്തിയ ശേഷം ഒരു മണിക്കൂറോളം ആന അനങ്ങാതെ നിന്നെങ്കിലും ഒന്നാം പാപ്പാൻ കൊല്ലം സ്വദേശി സഞ്ജുവിന് ആനപ്പുറത്തുനിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല. അതിനുശേഷം ആന ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടാൻ തുടങ്ങി. ക്ഷേത്രാങ്കണത്തിലെ ആൽമരത്തിനടിയിലൂടെ വന്നപ്പോൾ നാട്ടുകാർ വടം കെട്ടി പാപ്പാനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. വടം വലിച്ചു പൊട്ടിച്ച ആന സമീപത്തെ വൈദ്യുതത്തൂണും ലൈനും തകർത്തതോടെ പ്രദേശത്താകെ ഇരുട്ടായി. ആനയെ തളയ്ക്കാൻ കൂടുതൽ പാപ്പാന്മാർ വന്നെങ്കിലും ഒന്നും ചെയ്യാനായില്ല.

അഗ്‌നിരക്ഷാസേന, ഹരിപ്പാട് ആക്‌സിഡന്റ് റെസ്‌ക്യൂ ടീം എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. റോഡിലെ ഗതാഗതം പൂർണമായും വഴിതിരിച്ചുവിട്ടു. ഹരിപ്പാട് സിഐ ബിജു വി.നായരുടെ നേതൃത്വത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. ആന നിൽക്കുന്നതിന്റെ ഒരു കിലോമീറ്റർ അകലെ ആളുകളെ തടഞ്ഞു. പുലർച്ചെ ഒരു മണിയോടെ ആന സമീപ പുരയിടത്തിൽ നിലയുറപ്പിച്ചു. കലക്ടർ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് നൽകിയതോടെ കോട്ടയത്തുനിന്നു ഡോ. ബിജുവിന്റെ നേതൃത്വത്തിൽ വനം വകുപ്പിലെ എലിഫന്റ് സ്‌ക്വാഡ് അർധരാത്രി സ്ഥലത്തെത്തി. പുലർച്ചെ മയക്കുവെടി വച്ച് ആനയെ തളച്ചതോടെയാണ് സഞ്ജു എന്ന പാപ്പാനെ താഴെയിറക്കാനായത്. രാത്രി 10.30 മുതൽ പുലർച്ചെ 2.20 വരെ ആനപ്പുറത്തിരുന്ന സഞ്ജു ക്ഷീണിതനായിരുന്നു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP