Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിലിയുടെ ശരീരത്തിൽ സയനൈഡിന് തെളിവായി ഹൈഡ്രോസിനായിക്ക് ആസിഡ്; ലക്ഷ്യമിട്ടത് സിലിയെ കൊന്ന് ഷാജുവിനെ രണ്ടാം ഭർത്താവാക്കി വകവരുത്തി ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി നേടൽ; വക്കാലത്ത് തന്നിൽ നിന്നും മാറ്റി ജോളിയെ കുടുക്കാൻ ഗൂഢാലോചനയെന്ന് ആരോപിച്ച് ആളൂർ വക്കീലും; അന്വേഷണ സംഘം തീർത്തും കോൺഫിഡന്റ്; കൂടുത്തായിയിലെ വില്ലത്തിയെ കുടുക്കാൻ രാസപരിശോധനാ റിപ്പോർട്ടും പൊലീസിന് തുണയാകുമ്പോൾ

സിലിയുടെ ശരീരത്തിൽ സയനൈഡിന് തെളിവായി ഹൈഡ്രോസിനായിക്ക് ആസിഡ്; ലക്ഷ്യമിട്ടത് സിലിയെ കൊന്ന് ഷാജുവിനെ രണ്ടാം ഭർത്താവാക്കി വകവരുത്തി ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി നേടൽ; വക്കാലത്ത് തന്നിൽ നിന്നും മാറ്റി ജോളിയെ കുടുക്കാൻ ഗൂഢാലോചനയെന്ന് ആരോപിച്ച് ആളൂർ വക്കീലും; അന്വേഷണ സംഘം തീർത്തും കോൺഫിഡന്റ്; കൂടുത്തായിയിലെ വില്ലത്തിയെ കുടുക്കാൻ രാസപരിശോധനാ റിപ്പോർട്ടും പൊലീസിന് തുണയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി സിലി വധക്കേസിൽ കൊടുംവിഷത്തിന്റെ സാന്നിധ്യം കണ്ടതായി രാസപരിശോധനാ റിപ്പോർട്ട്. സോഡിയം സയനൈഡുമായി പ്രവർത്തിച്ചാൽ ഉണ്ടാവുന്ന ഹൈഡ്രോസിനായിക്ക് ആസിഡിന്റെ സാന്നിധ്യം ശരീരത്തിൽ ഉണ്ടായിരുന്നതായതാണ് റിപ്പോർട്ട്. ഇതോടെ ഈ കേസിൽ ജോളി കുടുങ്ങുമെന്ന് ഉറപ്പായി. സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നേരത്തെ തന്നെ കോഴിക്കോട്ടെ കെമിക്കൽ ലാബ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 

താമരശ്ശേരിയിലെ ദന്താശുപത്രിയിൽവെച്ച് മഷ്റൂം ക്യാപ്സൂളിൽ സയനൈഡ് നിറച്ച് ജോളി സിലിക്ക് നൽകിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ സയനൈഡ് കലർത്തിയ വെള്ളവും കുടിക്കാൻ നൽകി മരണം ഉറപ്പിക്കുകയായിരുന്നു. കൂടത്തായി കൊലപാതകപരമ്പരയിൽ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയിൽ. സിലിയുടെ ഭർത്താവായിരുന്ന ഷാജുവിനെ സ്വന്തമാക്കുക എന്നത് തന്നെയായിരുന്നു ജോളിയുടെ പ്രധാന ലക്ഷ്യം. ഷാജുവിനെ കൊന്ന ശേഷം അയാളേയും വകവരുത്തി സർക്കാർ ജോലി സ്വന്തമാക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. ഇതിനിടെയാണ് പിടിക്കപ്പെടുന്നത്.

സാലി കേസിലും സയനൈയ്ഡ് എത്തുമ്പോൾ അത് ജോളിക്ക് കടുത്ത വെല്ലുവിളിയാണ്. ജോളി ബാഗിൽ നിന്ന് വെള്ളമെടുത്ത് അമ്മക്ക് നൽകുന്നത് കണ്ടെന്ന സിലിയുടെ മകന്റെ മൊഴിയും കേസിൽ ദൃക്‌സാക്ഷി മൊഴിയായുണ്ട്. അന്വേഷണ സംഘത്തെ സംബന്ധിച്ച് ഇതും നിർണായകമായ കാര്യമാണ്. ഇതിനായി സിലിയെ ഒഴിവാക്കാൻ പല വഴികളും ജോളി സ്വീകരിച്ചിരുന്നു. തുടർന്നാണ് സയനൈഡ് നൽകാൻ തീരുമാനിച്ചത്. ജോളിയാണ് ഈ കേസിലും ഒന്നാം പ്രതി. മാത്യു രണ്ടാം പ്രതിയും സ്വർണപണിക്കാരൻ പ്രജികുമാർ മൂന്നാം പ്രതിയുമാണ്.

ഇതിനിടെ സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇത് മാർച്ച് ഏഴിലേക്കു മാറ്റി. നേരത്തെ റോയ് വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. അതിനിടെ വീണ്ടും സംശയവുമായി ആളൂർ വക്കീലും രംഗത്ത് എത്തി. ജോളിയുടെ വക്കാലത്ത് മാറ്റാൻ സമ്മർദ്ദമുണ്ടെന്നാണ് നിലവിലെ ആരോപണം. കൂടാതെ തന്നിൽ പൂർണ വിശ്വാസമുണ്ടെന്നാണ് ജോളി ആവർത്തിച്ചതെന്നും ആളൂർ വ്യക്തമാക്കി. അഭിഭാഷക സംഘം കഴിഞ്ഞ ദിവസം ജയിൽ ഡിജിപി നിർദേശിച്ചുവെന്നറിയിച്ച് ജോളിയെ കണ്ടിരുന്നുവെന്നും ആളൂർ പറഞ്ഞു. നിലവിലെ അഭിഭാഷകനായ ആളൂരിനെ മാറ്റി പകരം വക്കാലത്ത് ഏറ്റെടുക്കാൻ തയാറാണെന്ന് പ്രമുഖ അഭിഭാഷകന്റെ ജൂനിയർമാരാണെന്ന് പരിചയപ്പെടുത്തി എത്തിയ മൂന്നു പേർ അറിയിച്ചതായും ആളൂർ പറഞ്ഞു. വക്കാലത്ത് മാറ്റാൻ ഉന്നത ഇടപെടലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പലപ്പോഴായി മറ്റ് ചില അഭിഭാഷകരും ജോളിയെ കാണാൻ വന്നിരുന്നുവെന്നാണ് വിവരം. എന്നാൽ വക്കാലത്ത് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു ജോളി മറുപടി നൽകിയതെന്നും ആളൂർ പറഞ്ഞു. ഒരു തെളിവുമില്ലാതെയാണ് ആറ് കേസുകളിലും ജോളിയെ അന്വേഷണ സംഘം പ്രതിയാക്കിയതെന്നും ആളൂർ കൂട്ടിച്ചേർത്തു. റോയ് തോമസ് കൊലക്കേസിൽ ആളൂർ വഴി ജേളി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജോളിക്ക് വേണ്ടി അഡ്വ. ബി എ ആളൂർ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. ആളും ആരവങ്ങളുമൊക്കെയായി കരിമ്പൂച്ചകളുടെ കാവലിലായിരുന്നു അന്ന് ആളൂരെത്തിയിരുന്നത്. ജോളിക്ക് അഭിഭാഷകൻ ഇല്ലാത്തതിനാൽ കോടതിതന്നെ വക്കീലിനെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. എന്നാൽ ആളൂർ ജോളിയെ ജയിലിൽ സന്ദർശിച്ച ശേഷം എല്ലാ കേസുകളും വാദിക്കാമെന്നേൽക്കുകയായരുന്നു.

അതിനിടെ ആറ് കേസുകളിലും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് അന്വേഷണസംഘം വിലയിരുത്തി. കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകളോ കൂടുതൽ സാക്ഷികളെയോ കിട്ടിയാൽ കരുതലോടെ ശേഖരിക്കേണ്ടതാണ്. പൊലീസിന് ആത്മവീര്യം കൂട്ടിയ കേസെന്ന നിലയിൽ വിചാരണ വേളയിൽ കൃത്യമായ നിരീക്ഷണമുണ്ടാകണമെന്നും ഉത്തരമേഖല ഐ.ജിയുടെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന അവലോകന യോഗം വിലയിരുത്തി. ആറ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണമായതിനാൽ മതിയായ തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സയനൈഡിന്റെ സാന്നിധ്യമുൾപ്പെടെ വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനാഫലവും ലഭിച്ചു. സാക്ഷിമൊഴികളുടെ കൂറുമാറ്റമുണ്ടായാൽ പ്രതിരോധിക്കാനുള്ള കരുതലുണ്ടാകണം. കിട്ടിയ തെളിവുകളുടെ ആധികാരികത ഉറപ്പാക്കണമെന്നും ഐ.ജി അശോക് യാദവും, സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണനും ആവശ്യപ്പെട്ടു.

കാലപ്പഴക്കമുള്ള കേസായിട്ടും കുറ്റസമ്മത മൊഴിയും, മികവുറ്റ സാക്ഷികളും കേസ് തെളിയിക്കാൻ കഴിയുന്ന ഘടകങ്ങളാണ്. കുറ്റപത്രം സമർപ്പിച്ചതുകൊണ്ട് മാത്രം ഉത്തരവാദിത്തം പൂർത്തിയായില്ലെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. കൂട്ടായ പരിശ്രമം പ്രതികൾക്ക് മതിയായ ശിക്ഷ കിട്ടും വരെയുണ്ടാകണം. വടകരയിൽ നിന്ന് മാറിയെങ്കിലും കേസിന്റെ പൂർണമായ മേൽനോട്ടം സൈമണായിരിക്കുമെന്ന് ഡി.ജി.പി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടത്തായി കൂട്ടക്കൊലയിൽ കൂടുതൽ അറസ്റ്റിന് സാധ്യതയില്ലെന്ന് യോഗം വിലയിരുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP