Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞ് പിറന്നാൽ അച്ഛനും അമ്മയ്ക്കും ഏഴു മാസം പ്രസവാവധി; ലോകത്ത് അച്ഛനും അമ്മയ്ക്കും ഒരേ കാലയളവ് പ്രസവാവധി നൽകുന്ന രാജ്യമായി ഫിൻലാൻഡ്: വേണമെങ്കിൽ ഒരാൾക്ക് തന്നെ മുഴുവൻ അവധിയും ഉപയോഗിക്കാനും അവസരം

കുഞ്ഞ് പിറന്നാൽ അച്ഛനും അമ്മയ്ക്കും ഏഴു മാസം പ്രസവാവധി; ലോകത്ത് അച്ഛനും അമ്മയ്ക്കും ഒരേ കാലയളവ് പ്രസവാവധി നൽകുന്ന രാജ്യമായി ഫിൻലാൻഡ്: വേണമെങ്കിൽ ഒരാൾക്ക് തന്നെ മുഴുവൻ അവധിയും ഉപയോഗിക്കാനും അവസരം

മറുനാടൻ മലയാളി ബ്യൂറോ

മനില: കുഞ്ഞ് പിറന്നാൽ അച്ഛനും അമ്മയ്ക്കും ഏഴു മാസം വീതം പ്രസവാവധി നൽകി ഫിൻലൻഡ്. ഇതാദ്യമായാണ് ഒരു രാജ്യം അച്ഛനും അമ്മയ്ക്കും ഒരേ കാലയളവിൽ പ്രസവാവധി നൽകുന്നത്. മുഴുവൻ ശമ്പളത്തോട് കൂടി തന്നെ ഇരുവർക്കും ഏഴ് മാസം അവധി എടുക്കാം. ഇതോടെ ഇരുവർക്കും കുഞ്ഞിനൊപ്പം ചിലവഴിക്കാം. അടുത്ത വർഷം സെപ്റ്റംബറോട് കൂടിയായിരിക്കും നിയമം നിലവിൽ വരിക. നിലവിൽ ഫിൻലൻഡിൽ അമ്മമാർക്ക് നാല് മാസത്തെ പ്രസവാവധിയും അച്ഛന്മാർക്ക് രണ്ടോ മൂന്നോ മാസത്തെ പ്രസവാവധിയുമാണ് ലഭിക്കുന്നത്. എന്നാൽ പുതിയ നിയമം അനുസരിച്ച് ശമ്പളത്തോട് കൂടി തന്നെ രക്ഷിതാക്കൾക്ക് ഏഴ് മാസം കുട്ടിയോടൊപ്പം നിൽക്കാനാകും.

പുതിയ നിയമം അനുസരിച്ച് പാർടണറിലൊരാൾക്ക് കൂടുതൽ ലീവ് വേണമെങ്കിൽ മറ്റേയാളുടെ ലീവിൽ നിന്നും അത് ട്രാൻസ്ഫർ ചെയ്ത് ഉപയോഗിക്കാനുള്ള അവസരവും ഉണ്ട്. അതായത് അമ്മയ്ക്ക് കുട്ടിയോടൊപ്പം ഏഴ് മാസം ചെലവിട്ട് കഴിഞ്ഞാൽ വീണ്ടും കൂടുതൽ സമയം കുഞ്ഞിനൊപ്പം നിൽക്കണമെങ്കിൽ അച്ഛന്റെ ലീവ് ട്രാൻസ്ഫർ ചെയ്ത് ഉപയോഗിക്കാം. രക്ഷിതാക്കളിൽ ഒരാൾക്ക് വേണമെങ്കിൽ രണ്ട് പേർക്കും കൂടി ലഭിക്കുന്ന 14 മാസത്തെ ലീവ് ഉപയോഗിക്കാനും സാധിക്കും. അതായത് അമ്മയ്ക്കാണ് കുട്ടിയോടൊപ്പം നിൽക്കാൻ താൽപ്പര്യമെങ്കിൽ കുട്ടിക്ക് ഒരു വയസ്സും രണ്ട് മാസവും ആകും വരെ അമ്മയ്ക്ക് തന്നെ കുഞ്ഞിനൊപ്പം നിൽക്കാം.

ഇതുപോലെ പല കാരണങ്ങൾ കൊണ്ടാണ് ഫിൻലാൻഡിനെ ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി നിലനിർത്തുന്നത്. കുട്ടികളെ വളർത്താൻ ഏറ്റവും നല്ല രാജ്യങ്ങളിലൊന്നുമാണ് ഫിൻലൻഡ്. പുതിയ മാതാപിതാക്കൾക്ക് സൗജന്യമായി ബേബി പ്രോഡക്ടുകളും അതായത് ബെഡ്, വസ്ത്രങ്ങൾ, കളിപ്പാട്ടം, ബുക്കുകൾ തുടങ്ങിയവയും ഫിൻലാൻഡ് നൽകാറുണ്ട്. പ്രസവ ചിലവും ഈ രാജ്യത്ത് വളരെ കുറവാണ്. സൗജന്യ ഡേ കെയറും ഫിൻലൻഡിൽ ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP