Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒമ്പതാം ക്ലാസുകാരി ഗർഭ ആരോപണത്തിൽ നിന്നും ഇളയച്ഛനെ രക്ഷിച്ചത് വനിതാ പൊലീസിന്റെ അന്വേഷണ മികവ്; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ നിഷേധിച്ച ഇളയച്ഛൻ പറഞ്ഞ് കൗമാരക്കാരനുമായുള്ള പ്രണയകഥ; ഇതോടെ പെൺകുട്ടിയുടെ ഫോൺ വിശദമായി പരിശോധിച്ചു പൊലീസ്; താൻ ഗർഭിണിയാണെന്ന് പെൺകുട്ടി കാമുകന് മെസ്സേജ് അയച്ചത് കണ്ടെത്തിയതോടെ കള്ളം പൊളിഞ്ഞു; അതുവരെ നെഞ്ചുരുകി നിന്ന ഇളയച്ഛൻ രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ നെടുവീർപ്പിട്ടു

ഒമ്പതാം ക്ലാസുകാരി ഗർഭ ആരോപണത്തിൽ നിന്നും ഇളയച്ഛനെ രക്ഷിച്ചത് വനിതാ പൊലീസിന്റെ അന്വേഷണ മികവ്; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ നിഷേധിച്ച ഇളയച്ഛൻ പറഞ്ഞ് കൗമാരക്കാരനുമായുള്ള പ്രണയകഥ; ഇതോടെ പെൺകുട്ടിയുടെ ഫോൺ വിശദമായി പരിശോധിച്ചു പൊലീസ്; താൻ ഗർഭിണിയാണെന്ന് പെൺകുട്ടി കാമുകന് മെസ്സേജ് അയച്ചത് കണ്ടെത്തിയതോടെ കള്ളം പൊളിഞ്ഞു; അതുവരെ നെഞ്ചുരുകി നിന്ന ഇളയച്ഛൻ രക്ഷപെട്ടതിന്റെ  ആശ്വാസത്തിൽ നെടുവീർപ്പിട്ടു

ആർ പീയൂഷ്

കണ്ണൂർ: ഒൻപതാം ക്ലാസ്സുകാരിയെ ഗർഭിണിയാക്കി എന്ന കേസിൽ നിരപരാധിയായ ഇളയച്ഛൻ രക്ഷപെട്ടത് വനിതാ പൊലീസിന്റെ അന്വേഷണ മികവു കൊണ്ട് മാത്രമാണ്. പെൺകുട്ടി നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് പൊലീസിന് ആദ്യം സംശയം തോന്നിയത്. ഇതുമൂലം ഇളയച്ഛനെ അറസ്റ്റ് ചെയ്യാതെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തത്. ഇളയച്ഛൻ നൽകിയ മൊഴിയിൽ പെൺകുട്ടിക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു എന്നും അത് താൻ എതിർത്തിരുന്നു എന്നും പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി ഇളയച്ഛനല്ല തന്നെ പീഡിപ്പിച്ചത് എന്ന് മൊഴി നൽകുകയായിരുന്നു.

ഒരാഴ്ച മുൻപാണ് കേസ് വനിതാ പൊലീസിന് മുൻപാകെ എത്തുന്നത്. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗർഭിണിയാണ് എന്നറിയുന്നത്. ഉടൻ തന്നെ ആശുപത്രി അധികൃതർ വിവരം പൊലീസിന് കൈമാറുകയായിരുന്നു. വനിതാ പൊലീസ് സ്റ്റേഷൻ എസ്‌ഐ സി.മല്ലിക സംഭവത്തിൽ കേസ് എടുക്കുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തപ്പോൾ ഇളയച്ഛൻ തന്നെ പീഡിപ്പിച്ചതായി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ഇളയച്ഛനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ ആരോപണം ഇദ്ദേഹം നിഷേധിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതറിയുകയും അത് എതിർക്കുകയും ചെയ്തതായി പൊലീസിനോട് പറഞ്ഞു. ഈ മൊഴിയാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.

തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. പ്ലസ്ടു ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഗർഭത്തിന് ഉത്തരവാദി. മൊബൈൽ ഫോണിലെ വാട്ട്സാപ്പ് സന്ദേശത്തിൽ നിന്നുമാണ് ഈ വിവരം ലഭിച്ചത്. മെസ്സേജുകൾ വഴി താൻ ഗർഭിണിയാണെന്ന് പെൺകുട്ടി വിദ്യാർത്ഥിയോട് പറഞ്ഞതായി കണ്ടെത്തി. എങ്ങനെയെങ്കിലും ഗർഭം ഒഴിവാക്കണമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. ഇതിനായി ഒരു തിരക്കഥയും തയ്യാറാക്കി. പ്രണയം വിലക്കിയ ഇളയച്ഛനാണ് ഇതിന് ഉത്തരവാദി എന്ന് പറയണമെന്നും ഇതോടെ എങ്ങനെയും വീട്ടുകാർ ഗർഭം ഒഴിവാക്കുമെന്നും വിദ്യാർത്ഥി പെൺകുട്ടിയോട് പറഞ്ഞു. ഇങ്ങനെയാണ് പൊലീസിന് പെൺകുട്ടി മൊഴി നൽകിയത്. ഈ മെസ്സേജുകൾ കണ്ടെത്തിയതോടെ വീണ്ടും പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സത്യം പറഞ്ഞത്.

മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് പ്ലസ്ടുക്കാരൻ സ്ഥിരമായി വീട്ടിലെത്തുമെന്ന് പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ പൂർണ്ണസമ്മതത്തോടെയായിരുന്നു ബന്ധപ്പെടൽ. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമ പ്രകാരം കുറ്റകരമാണ്. ഇതോടെ പ്ലസ്ടു വിദ്യാർത്ഥിയെ പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തി മൊഴിയെടുത്തു. എല്ലാ വിവരങ്ങളും പൊലീസിന് മുന്നിൽ വിദ്യാർത്ഥി തുറന്ന് പറഞ്ഞു. ഇതോടെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ വിദ്യാർത്ഥിയെ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

തൽക്കാലത്തേക്ക് ഇളയച്ഛൻ രക്ഷപെട്ടെങ്കിലും അന്വേഷമം തുടരുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഡി.എൻ.എ പരിശോദനകൂടി കഴിഞ്ഞതിന് ശേഷമേ ഇളയച്ഛനെ കുറ്റവിമുക്തനാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. വനിതാ സിഐ നിർമ്മലയും വനിതാ പൊലീസ് സ്റ്റേഷൻ എസ്‌ഐ സി.മല്ലികയും ചേർന്നാണ് കേസ് അന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP