Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നുണകളുടെ മറനീക്കി പുറത്തുവരാൻ മോഹൻ ഭാഗവതിനോട് ഭീം ആർമി നേതാവ്; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആർഎസ്എസ് മേധാവിയെ വെല്ലുവിളിച്ച് ചന്ദ്രശേഖർ ആസാദ്

നുണകളുടെ മറനീക്കി പുറത്തുവരാൻ മോഹൻ ഭാഗവതിനോട് ഭീം ആർമി നേതാവ്; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആർഎസ്എസ് മേധാവിയെ വെല്ലുവിളിച്ച് ചന്ദ്രശേഖർ ആസാദ്

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പുർ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. നാഗ്പൂരിൽ ഭീം ആദ്മി പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ജനാധിപത്യ രാജ്യമാണെന്നും നുണകളുടെ മറനീക്കി പുറത്തുവരാനും ചന്ദ്രശേഖർ ആസാദ് മോഹൻ ഭാഗവതിനെ വെല്ലുവിളിച്ചു.

ആർ.എസ്.എസ്. മേധാവിയോട് ഒരു ആശയം പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. നുണകളുടെ മറനീക്കി പുറത്തുവരൂ. ഇത് ജനാധിപത്യമാണ്. നിങ്ങളുടെ അജണ്ടയുമായി തിരഞ്ഞെടുപ്പിൽ മത്സരിക്കൂ. അപ്പോൾ ആളുകൾ പറഞ്ഞുതരും മനുസ്മൃതിക്ക് അനുസരിച്ചാണോ അതോ ഭരണഘടനയ്ക്ക് അനുസരിച്ചാണോ രാജ്യം മുന്നോട്ടു പോകേണ്ടതെന്ന്- ആസാദ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും എൻആർസിയും എൻപിആറും ആർഎസ്എസിന്റെ അജണ്ടകളാണെന്ന് ആസാദ് ആരോപിച്ചു.

രെശിംബാഗ് ഗ്രൗണ്ടിൽ യോഗം ചേരുന്നതിന് ഭീം ആർമിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് അനുമതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP