Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഈ മാസം അവസാനം അമേരിക്ക താലിബാനുമായി കരാർ ഒപ്പുവക്കുകയാണ്; 1999 ൽ ഇന്ത്യൻ വിമാനം റാഞ്ചുകയും മസൂദ് അസ്ഹറിന്റെ മോചിപ്പിക്കയുമെല്ലാം ചെയ്തത് താലിബാന്റെ തണലിലായിരുന്നു; പാർലമെന്റ് ആക്രമണത്തിലും പുൽവാമ സ്ഫോടനത്തിലുമെല്ലാം ജയ്ഷെ മുഹമ്മദിന് പങ്കുണ്ടായിരുന്നു; ഈ സാഹചര്യത്തിൽ താലിബാനുമായുള്ള അമേരിക്കയുടെ ഇടപാടിൽ ഇന്ത്യക്കുള്ള സുരഷാ ആശങ്ക മോദി ഉന്നയിക്കുമോ'; ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ മോദി സർക്കാറിനോട് ചോദ്യ ശരങ്ങളുയർത്തി കോൺഗ്രസ്

'ഈ മാസം അവസാനം അമേരിക്ക താലിബാനുമായി കരാർ ഒപ്പുവക്കുകയാണ്; 1999 ൽ ഇന്ത്യൻ വിമാനം റാഞ്ചുകയും മസൂദ് അസ്ഹറിന്റെ മോചിപ്പിക്കയുമെല്ലാം ചെയ്തത് താലിബാന്റെ തണലിലായിരുന്നു; പാർലമെന്റ് ആക്രമണത്തിലും പുൽവാമ സ്ഫോടനത്തിലുമെല്ലാം ജയ്ഷെ മുഹമ്മദിന് പങ്കുണ്ടായിരുന്നു; ഈ സാഹചര്യത്തിൽ താലിബാനുമായുള്ള അമേരിക്കയുടെ ഇടപാടിൽ ഇന്ത്യക്കുള്ള സുരഷാ ആശങ്ക മോദി ഉന്നയിക്കുമോ'; ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ മോദി സർക്കാറിനോട് ചോദ്യ ശരങ്ങളുയർത്തി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദർശനം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൃത്യമായ രാഷ്ട്രീയ ചോദ്യങ്ങളുയർത്തി മോദി സർക്കാറിനെതിരെ കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാറിനെയും പ്രതിരോധത്തിലാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംങ് സുർജേവാലയാണ് അഞ്ച് ചോദ്യങ്ങളുമായി ട്വീറ്റ് ചെയ്തത്.

ചോദ്യം 1
1974 മുതൽ വ്യാപാര ഇടപാടിൽ ഇന്ത്യക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന 2019 ൽ ട്രംപ് ഗവൺമന്റെ് എടുത്ത് കളഞ്ഞിരുന്നു. 40,000 കോടിയിലധികം രൂപയുടെ ഇന്ത്യൻ കയറ്റുമതിയെയാണ് അത് ബാധിച്ചത്. ഇന്ത്യക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗണന തിരിച്ച് കിട്ടാനും കയറ്റുമതി നഷ്ടം നികത്താനും പ്രാധാനമന്ത്രി മോദിക്കാകുമോ

ചോദ്യം 2
2018 വരെ മാസം തോറും ഇറാനിൽ നിന്ന് ഇന്ത്യ 250 കോടി ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നു. 90 ദിവസം വിനിമയ സമയവും രൂപയിൽ നടത്തിയിരുന്ന ഇടപാടും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കുന്നതായിരുന്നു. അമേരിക്കൻ ഇടപെടലിനെ തുടർന്നാണ് മോദി ഗവൺമന്റെ് ഈ ഇടപാട് നിർത്തിയത്. അത് ഇന്ത്യയിലെ ഇന്ധന വില വർധനവിന് ഇടയാക്കി. വില കുറഞ്ഞ ഇന്ധനം നമുക്ക് ലഭിക്കുന്നതിന് പ്രധാനമന്ത്രി മോദി നീക്കം നടത്തുമോ

ചോദ്യം 3
അമേരിക്കയിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനാൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ഉരുക്ക് കയറ്റുമതി പകുതിയായി കുറഞ്ഞു. ഇതിന്റെ നഷ്ടം മാത്രം 3000 കോടിയോളം രൂപയുടേതാണ്. അമേരിക്കയുമായി 25,000 കോടിയോളം രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ തയാറാകുമ്പോൾ നമ്മുടെ ഉരുക്ക് കയറ്റുമതിക്ക് അൽപമെങ്കിലും ആശ്വാസം തരാൻ അവർ തയാറാകുന്നില്ല. അമേരിക്ക ആദ്യമെന്ന് അവർ പറയുമ്പോൾ ഇന്ത്യ ആദ്യമെന്ന് നമ്മുടെ പ്രധാനമന്ത്രിക്ക് പറയാനാകാത്തതെന്തുകൊണ്ട്

ചോദ്യം 4
ഐ.ടി മേഖലയിൽ തൊഴിൽ തേടുന്നവരെയടക്കം വലിയ അളവിൽ പ്രതിസന്ധിയിലാക്കിയ എച്ച് 1 ബി വിസ നിയന്ത്രണം കൊണ്ടുവന്നത് ട്രംപ് ഗവൺമന്റൊണ്. ഈ തടസങ്ങൾ നീക്കാനും ഇന്ത്യക്കാരെ സഹായിക്കാനും മോദി ഇടപെടുമോ

ചോദ്യം 5
ഈ മാസം അവസാനം അമേരിക്ക താലിബാനുമായി കരാർ ഒപ്പുവക്കുകയാണ്. 1999 ൽ ഇന്ത്യൻ വിമാനം റാഞ്ചുകയും ഭീകരവാദിയായ മസൂദ് അസ്ഹറിന്റെ മോചിപ്പിക്കയും ചെയ്തത് താലിബാന്റെ തണലിലായിരുന്നു. ശേഷമുണ്ടായ പാർലമെന്റ് ആക്രമണത്തിലും പുൽവാമ സ്ഫോടനത്തിലുമെല്ലാം മസൂദ് അസ്ഹറിന്റെ ജയ്ഷെ മുഹമ്മദിന് പങ്കുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ താലിബാനുമായുള്ള അമേരിക്കയുടെ ഇടപാടിൽ ഇന്ത്യക്കുള്ള സുരഷാ ആശങ്ക മോദി ഉന്നയിക്കുമ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP