Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി

ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: അവിഹിത ബന്ധത്തിന് വേണ്ടി കണ്ണൂരിൽ ശരണ്യ എന്ന മാതാവ് സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ വാർത്ത കേരളക്കരയെ ശരിക്കു ഞെട്ടിച്ചിരുന്നു. ഇത്തരം നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കേരളത്തിന് അപ്പുറത്തു നിന്നും ഇത്തരം ഒരു കഥ കൂടി പുറത്തുവന്നു. അമ്മയുടെ അവിഹിത ബന്ധം നേരിൽ കണ്ട് മകനെ യുവതി കൊലപ്പെടുത്തിയത് തെലുങ്കാനയിലാണ്. രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ ഒൻപതു വയസുകാരനായ മകനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തെലങ്കാന നൽഗോണ്ടയിലെ ബുദ്ദറാം ഗ്രാമത്തിലാണ് അതിദാരുണമായ കൊലപാതകം. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കൊലപാതകം നടന്നത്. ഭർത്താവില്ലാത്ത സമയം നോക്കി 60കാരനായ കാമുകനെ യുവതി വീട്ടിൽ വിളിച്ചു കയറ്റുകയായിരുന്നു. കാമുകനെയും സ്ത്രീയെയും മകൻ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഒൻപതുവയസുകാരൻ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് ഇതിന് സാക്ഷിയായത്.

അമ്മയെ കാണാൻ പാടില്ലാത്ത നിലയിൽ കണ്ടതോടെ മകൻ ഒച്ചവെക്കുകുയായിരുന്നു. താൻ ഇത് അച്ഛനോട് പറയുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രകോപിതയായ സ്ത്രീ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ 30 വയസുകാരിയും 60 വയസുകാരനും തമ്മിൽ ഒരു വർഷത്തിലേറെയായി അടുപ്പത്തിലാണ്. ഈ ബന്ധം നേരത്തെ ഭർത്താവ് അറിഞ്ഞിരുന്നു. തുടർന്ന് 60 വയസ്സുകാരനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് അവഗണിച്ച് സ്ത്രീ കാമുകനുമായുള്ള അടുപ്പം തുടരുകയായിരുന്നു.

മകന്റെ മരണം ഉറപ്പായശേഷം സ്ത്രീ അയൽക്കാരെ വിളിച്ചുകൂട്ടുകയും മകൻ എഴുന്നേൽക്കുന്നില്ലെന്ന് പറഞ്ഞ് കരയുകയും ചെയ്തു. തുടർന്ന് അയൽക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഒമ്പതുവയസുകാരൻ മരിച്ചനിലയിലായിരുന്നു. മകന് എന്തോ അസുഖമുണ്ടെന്നായിരുന്നു ഇവർ അയൽക്കാരോട് പറഞ്ഞത്.

മകന്റെ മരണവിവരമറിഞ്ഞെത്തിയ പിതാവ് സംഭവത്തിൽ തുടക്കം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പൊലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇവർ കുറ്റംസമ്മതിച്ചത്. അതേസമയം, കൊലപാതകത്തിൽ കാമുകന്റെ പങ്കിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നും ഇയാൾക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP