Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കാസർഗോഡ് ജില്ലയിലെ ബിജെപിയിൽ ഗ്രൂപ്പിസമാണ് നടക്കുന്നത്; ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലാത്ത അവസ്ഥ; മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിൽ നടപടി ഉണ്ടായില്ല'; ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തിനെ വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാർ; കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി

'കാസർഗോഡ് ജില്ലയിലെ ബിജെപിയിൽ ഗ്രൂപ്പിസമാണ് നടക്കുന്നത്; ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലാത്ത അവസ്ഥ; മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിൽ നടപടി ഉണ്ടായില്ല'; ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തിനെ വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാർ; കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ബിജെപി കാസർഗോഡ് ഘടകത്തിൽ പൊട്ടിത്തറി.നിലവിലെ ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തിനെ അതേ സ്ഥാനത്ത് വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാർ വ്യക്തമാക്കി. ഏഷ്യാനെററ് ന്യൂസ് ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്.

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് താൻ കത്ത് നൽകിയിരുന്നുവെന്നും ഇതിൽ തിരുത്തൽ നടപടി ഉണ്ടായില്ലെന്നും തന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. മഞ്ചേശ്വരത്തെ തോൽവിയുടെ ഉത്തരവാദിത്തം നിലവിലെ നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. കെ.ശ്രീകാന്തിനൊപ്പം ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടയാളാണ് രവീശതന്ത്രി കുണ്ടാർ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും കുണ്ടാർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ജില്ലയിലെ പാർട്ടിയിൽ ഗ്രൂപ്പിസം ആണ് നടക്കുന്നത്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലാത്ത അവസ്ഥയാണെന്നും സംഘകുടുബം എന്ന നിലയിൽ ബിജെപി അംഗമായി താൻ തുടരുമെന്നും എന്നാൽ സംഘടനാ പ്രവർത്തനത്തിന് ഇനി ഇല്ലെന്നും രവീശ തന്ത്രി വ്യക്തമാക്കി.

ബിജെപി പുനഃസംഘടനയുടെ ഭാഗമായി നേരത്തെ പത്ത് ജില്ലകളിൽ പുതിയ ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാസർഗോഡ്, കണ്ണൂർ, കോട്ടയം, എറണാകുളം ജില്ലകളിൽ തർക്കം മൂലം പുനഃസംഘടന നടന്നിരുന്നില്ല. പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി ശനിയാഴ്ച കെ.സുരേന്ദ്രൻ ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം നേരിട്ട് ഇടപെട്ടാണ് ഇന്ന് കാസർഗോഡും, കണ്ണൂരും പുതിയ ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. കണ്ണൂരിൽ ഹരിദാസ് ജില്ലാ അധ്യക്ഷനായപ്പോൾ കാസർഗോഡ് നിലവിലെ ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്ത് തുടരാനായിരുന്നു ധാരണ. രണ്ടു പേരും ബിജെപിയിലെ വി.മുരളീധരൻ വിഭാഗത്തിൽപ്പെട്ട ആൾക്കാരാണ്. ഇതോടെ സംസ്ഥാനത്തെ നാല് ജില്ലകളുടെ അധ്യക്ഷസ്ഥാനം മുരളീധര പക്ഷത്തിന് ലഭിച്ചിരുന്നു.

കോട്ടയം, എറണാകുളം ജില്ലകളിൽ കൂടി സമയവായമുണ്ടാക്കി പുതിയ ജില്ലാ അധ്യക്ഷന്മാരെ കണ്ടെത്താനും ഇടഞ്ഞു നിൽക്കുന്ന നിലവിലെ ബിജെപി ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, എഎൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവരെ അനുനയിപ്പിച്ചും പുനഃസംഘടന പൂർത്തിയാക്കാൻ കെ.സുരേന്ദ്രൻ ശ്രമിക്കുന്നതിനിടെയാണ് കാസർഗോഡ് ജില്ലയിൽ കന്നഡ മേഖലയിലെ പ്രമുഖ നേതാവായ രവീശ തന്ത്രി കുണ്ടാർ ബിജെപിയിൽ നിന്നും പിൻവാങ്ങുന്നതായി പ്രഖ്യാപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP