Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യം മുൻടയർ പൊക്കിക്കൊണ്ട് സ്ലോ റേസിങ്! പിന്നാലെ, മൂന്ന് പേർ ഒരുമിച്ചുള്ള മത്സരയോട്ടം; പത്തനാപുരം എലിക്കാട്ടൂർ പാലത്തിൽ യുവാക്കളുടെ ബൈക്ക് റേസിങ് പതിവു പരിപാടി; അപകടത്തിൽ കലാശിച്ച മത്സരയോട്ടം ജീവനെടുക്കാതെ പോയത് ഭാഗ്യം കൊണ്ടു മാത്രം; ഡ്യൂക്ക് ബൈക്കിൽ ചെറുപ്പക്കാരുടെ ചീറിപ്പായൽ തുടരുന്നു: വീഡിയോ

ആദ്യം മുൻടയർ പൊക്കിക്കൊണ്ട് സ്ലോ റേസിങ്! പിന്നാലെ, മൂന്ന് പേർ ഒരുമിച്ചുള്ള മത്സരയോട്ടം; പത്തനാപുരം എലിക്കാട്ടൂർ പാലത്തിൽ യുവാക്കളുടെ ബൈക്ക് റേസിങ് പതിവു പരിപാടി; അപകടത്തിൽ കലാശിച്ച മത്സരയോട്ടം ജീവനെടുക്കാതെ പോയത് ഭാഗ്യം കൊണ്ടു മാത്രം; ഡ്യൂക്ക് ബൈക്കിൽ ചെറുപ്പക്കാരുടെ ചീറിപ്പായൽ തുടരുന്നു: വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: കേരളത്തിൽ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിക്കുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തിയത് പലപ്പോഴും ബൈക്കിലുള്ള ചീറിപ്പായലും മത്സയോട്ടം കൊണ്ടുമാണ്. അത്തരമൊരു മത്സരയോട്ടം സജീവമായി നടക്കുന്ന ഇടമാണ് പത്താനാപുരത്തെ കമുകൻഞ്ചേരിയിലെ എലിക്കാട്ടൂർ പാലത്തിൽ. യുവാക്കൾ ഡ്യുക്ക് ബൈക്കുമായി എത്തി മത്സരോട്ടം നടത്തുകയാണ് ഇവിടെ പതിവായി നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മത്സരയോട്ടം നടത്തിയ യുവാക്കൾ അപകടത്തിൽ പെടുകയും ചെയ്തു. യുവാക്കൾക്ക് സാരമായി പരിക്കേൽക്കാതെ ജീവൻ തിരിച്ചു കിട്ടിയത്യ ഭാഗ്യം കൊണ്ടാണെന്ന് പറയാം.

വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന യുവാക്കൾ അഭ്യാസപ്രകടനങ്ങൾ നടത്തുകയാണ് ഇവിടെ പതിവായി ചെയ്യുന്നത്. ആദ്യം മുൻ ടയർ പൊക്കി സ്ലോ റേസിങ് നടത്തി അഭ്യാസം കാണാക്കുകയാണ് പതിവ്. മറിഞ്ഞു നിലത്തു വീഴാൻ ഏറെ സാധ്യതയാണ് ഇതിനുള്ളത്. ഇത് കൂടാതെ അതിവേഗത്തിൽ ഓടിച്ചു പോകുകയും ചെയ്യുന്നു. പ്രോത്സാഹിപ്പിക്കാൻ യുവാക്കൾ ചുറ്റും നിൽക്കുന്നതും മറുനാടന് ലഭിച്ച വീഡിയോയിൽ കാണാം.

മൂന്ന് പേർ നടത്തുന്ന അഭ്യാസത്തിൽ വഴിയേ പോയ മറ്റൊരു ബൈക്കുകാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഡ്യൂക്ക് ബൈക്ക് കൊണ്ടുള്ള ചെറുപ്പക്കാരുടെ അഭ്യാസങ്ങൾ പൊലീസിനും തലവേദന ആകുന്ന അവസ്ഥയാണ് പൊതുവേ കാണാൻ സാധിക്കുന്നത്. പലപ്പോഴും മാതാപിതാക്കൾ ഇത്തരം ബൈക്കുകൾ കുട്ടികൾക്ക് വാങ്ങി നൽകുന്നതാണ് അപകടം ക്ഷണിച്ചു വരുന്നത്. കുട്ടികൾ വാശിപിടിക്കുമ്പോഴും ബൈക്ക് വാങ്ങി നൽകരുതെന്നാണ് പൊലീസിന് നൽകാനുള്ള ഉപദേശം. ഉപയോഗിച്ച് പരിചയമില്ലാത്തവർ കെടിഎം ബൈക്കുകൾ ഓടിക്കുനനതും അപകടത്തിന് ഇടയാക്കിയിട്ടുണ്ട്.

ഡ്യൂക്കിന് 'ആളെ കൊല്ലി'യെന്ന ചീത്തപ്പേര് നൽകിയത് മലയാളി യുവാക്കളുടെ അശ്രദ്ധ ഡ്രൈവിങ്

കേരളത്തിലെ നിരത്തുകളിലെ വില്ലൻ ബൈക്ക് എന്നു പറയുമ്പോൾ പ്രധാനമായും ഒരു പേരാണ് ആളുകളുടെ മനസ്സിൽ വരുന്നത് ഡ്യൂക്ക്. കേരളത്തിൽ വിൽപന ആരംഭിച്ച് ഇതുവരെ ഈ ബൈക്കിന്റെ അപകടത്തിൽ മാത്രം മരിച്ചത് ധാരാളം യുവാക്കളാണെന്നാണ് റിപ്പോർട്ട്. എന്നാൽ 'ആളെ കൊല്ലി' എന്ന പേര് കേട്ട ഈ ബൈക്ക് സൂക്ഷിച്ച് ഓടിച്ചാൽ അത്ര കുഴപ്പക്കാരനല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്പനി അധികൃതർ നൽകുന്ന വിശദീകരണവും, വിദഗ്ദ്ധർ നൽകുന്ന മറുപടിയും അപകട സാധ്യതയില്ലെന്നു തന്നെയായിരുന്നു.

ഓസ്ട്രിയൻ കമ്പനി കെടിഎമ്മിന്റെ ബൈക്കുകൾക്ക് ആളെ കൊല്ലി എന്നൊരു ദുഷ്പേരു നൽകിയത് മലയാളികൾ ആണെന്നു പറയാം. അശ്രദ്ധമായ യുവാക്കളുടെ ബൈക്കോടിക്കലാണ് അപകടത്തിന് ഈ ചീത്തപ്പേരിന് കാരണം. റേസിങ് ബൈക്കുകളുടെ നിർമ്മാണത്തിൽ അഗ്രഗണ്യരായ കെടിഎമ്മിന്റെ മോഡലുകൾക്ക് പെർഫോമൻസ് ഒരുപടി മുന്നിലാണ്. ആർസി 390, ഡ്യൂക്ക് 390 മോഡലുകളുടെ ആക്സിലറേഷൻ 250 ബിഎച്ച്പി എൻജിനുള്ള കാറിന് സമാനമാണ്. അതു മനസിലാക്കി വേണം ആ ബൈക്ക് ഓടിക്കാൻ. എൻജിൻ വേഗം 5,000 ആർപിഎം കഴിയുമ്പോഴുള്ള ബൈക്കിന്റെ തകർപ്പൻ പെർഫോമൻസ് അനുഭവിക്കുമ്പോൾ വേഗം അമിതമായി കൂട്ടാനുള്ള ത്വര അറിയാതെ മനസിൽ തോന്നും. അത് ട്രാഫിക് കൂടുതലുള്ള റോഡിൽ അടക്കി വയ്ക്കാനുള്ള പക്വത ആർജിക്കുക.

റോഡിലെ വളവുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പാകപ്പിഴയാണ് പലപ്പോഴും കെടിഎം ബൈക്ക് ഓടിക്കുന്നവരെ അപകടത്തിൽ പെടുത്തുന്നത്. വളവിന് അടുത്തെത്തും മുമ്പ് തന്നെ ഗീയർ ഡൗൺ ചെയ്തും ബ്രേക്ക് പ്രയോഗിച്ചും വേഗം നിയന്ത്രിക്കുക. വളവിൽ വച്ച് രണ്ടോ മൂന്നോ ഗീയറുകൾ ഒരുമിച്ച് ഡൗൺ ചെയ്താൽ എൻജിൻ ബ്രേക്കിങ് മൂലം പിന്നിലെ വീൽ ലോക്ക് ആയി ബൈക്കിന്റെ നിയന്ത്രണം അപകടത്തിലാക്കും. വളവ് വീശി തുടങ്ങിയശേഷം ബ്രേക്ക് പ്രയോഗിക്കുന്നതും ബൈക്കിന്റെ നിയന്ത്രണം കുറയ്ക്കും.

നല്ല ടാർ റോഡുകൾക്കാണ് കെടിഎം ബൈക്കുകളുടെ ടയർ ഇണങ്ങുക. മണലും ചെളിയുമൊക്കെ കൈകാര്യം ചെയ്യാവുന്ന വിധത്തിലല്ല ടയറുകളുടെ ത്രെഡ് പാറ്റേൺ. അതുകൊണ്ടുതന്നെ മോശമായ പ്രതലത്തിൽ കെടിഎം ബൈക്കുകൾ തെന്നിമറിയാനുള്ള സാധ്യത കൂടുതലുണ്ട്. പെർഫോമൻസ് ബൈക്കുകൾ റൈഡർക്ക് പ്രധാന്യം നൽകി നിർമ്മിച്ചവയാണ്. പിന്നിലെ സീറ്റ് അൽപ്പം ഉയർത്തി ഉറപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ പെട്ടെന്ന് ബ്രേക്കിട്ടാലും വേഗമെടുത്താലും പിൻ യാത്രക്കാരൻ തെറിച്ച് റോഡിൽ വീഴാൻ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ പിന്നിലിരിക്കുന്നവരും നിലവാരം കൂടിയ ഹെൽമെറ്റ് ധരിച്ചിരിക്കണം. ബൈക്കിന്റെ സ്വഭാവം നന്നായി മനസിലാക്കാൻ കഴിവുള്ളവരെ മാത്രം പിന്നിൽ കയറ്റുക. വളവുതിരിയുമ്പോഴും വേഗമെടുക്കുമ്പോഴുമൊക്കെ പിൻ സീറ്റിലിരിക്കുന്നവരുടെ ചെറു ചലനങ്ങൾ പോലും ബൈക്കിന്റെ ബാലൻസ് തെറ്റിച്ച് അപകടമുണ്ടാക്കാൻ സാധ്യതയേറെയാണ്. റൈഡറെക്കാൾ ഭാരം കൂടിയ ആളെ പിന്നിൽ കയറ്റാതിരിക്കുന്നതാണ് ഉത്തമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP