Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രിച്ചിയിൽ എംഎഫിൽ വിദ്യാർത്ഥിയായ ഫാ. ജോൺ പടിഞ്ഞാറ്റുവയലിൽ കോതമംഗലത്തെത്തിയത് രൂപതയുടെ കീഴിലുള്ള കുടിവെള്ള ഫാക്ടറി സന്ദർശിക്കാൻ; യുവ വൈദികന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ സഹപ്രവർത്തകരും സുഹൃത്തുക്കളും

ട്രിച്ചിയിൽ എംഎഫിൽ വിദ്യാർത്ഥിയായ ഫാ. ജോൺ പടിഞ്ഞാറ്റുവയലിൽ കോതമംഗലത്തെത്തിയത് രൂപതയുടെ കീഴിലുള്ള കുടിവെള്ള ഫാക്ടറി സന്ദർശിക്കാൻ; യുവ വൈദികന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ സഹപ്രവർത്തകരും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: കഴിഞ്ഞ ദിവസം പെരിയാറിൽ തോണി മുങ്ങി മരിച്ച വൈദികൻ കോതമംഗലത്ത് എത്തിയത് കോതമംഗലം രൂപതയുടെ സ്ഥാപനമായ ജീവ മിനറൽ വാട്ടർ കമ്പനി സന്ദർശിക്കാൻ. മരിച്ച ഫാദർ ജോൺ പടിഞ്ഞാറ്റുവയലിലും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വൈദികരും സന്ദർശനം കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. പെരിയാറിലെ ആവോലിച്ചാലിൽ വച്ചാണ് വള്ളം അപകടത്തിൽ പെട്ടത്. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും താങ്ങാനാവാത്ത ദുഃഖമാണ് ഈ യുവ വൈദികന്റെ അപ്രതീക്ഷിത വിയോഗം സമ്മാനിച്ചത്.

മൂവാറ്റുപുഴ രണ്ടാർ സ്വദേശിയാണ് ജോൺ പടിഞ്ഞാറ്റുവയലിൽ. ട്രിച്ചി സെന്റ് ജോസഫ് കോളേജിലെ എംഫിൽ ചെയ്യുകയായിരുന്നു ഈ 32കാരൻ. വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും നീന്തി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് സംഭവം. നേര്യമംഗലം ആവോലിച്ചാലിൽ പ്രവർത്തിക്കുന്ന ജീവ മിനറൽ വാട്ടർ കമ്പനിയിൽ സന്ദർശനം കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു ജോൺ പടിഞ്ഞാറ്റുവയലിലും കൂട്ടുകാരും. ഇതിനിടയിൽ തോണി മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തി കരക്ക് കയറി എങ്കിലും ജോൺ പടിഞ്ഞാറ്റുവയലിൽ പെരിയാറിൽ മുങ്ങിത്താഴുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP