Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂസിലൻഡ് മണ്ണിൽ ജയം സ്വപ്നം കണ്ട ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ലഭിച്ചത് മുഖമടച്ചുള്ള പ്രഹരം; കോഹ്ലി പടയ്ക്ക് ആശ്വാസം ഇന്നിങ്‌സ് തോൽവി ഒഴിവാക്കിയത് മാത്രം; വെല്ലിംങ്ടൺ ടെസ്റ്റിൽ ന്യൂസിലണ്ട് ജയിച്ച് കയറിയത് പത്ത് വിക്കറ്റിന്; രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യ നേരിട്ടത് സമ്പൂർണ്ണ പരാജയം; ഏകദിനത്തിന് പിറകെ കിവീസിന് മുമ്പിൽ വീണ്ടും തോൽവി സമ്മതിച്ച് സന്ദർശകർ; ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമിന് വീണ്ടും വിദേശ മണ്ണിൽ തോൽവി

ന്യൂസിലൻഡ് മണ്ണിൽ ജയം സ്വപ്നം കണ്ട ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ലഭിച്ചത് മുഖമടച്ചുള്ള പ്രഹരം; കോഹ്ലി പടയ്ക്ക് ആശ്വാസം ഇന്നിങ്‌സ് തോൽവി ഒഴിവാക്കിയത് മാത്രം; വെല്ലിംങ്ടൺ ടെസ്റ്റിൽ ന്യൂസിലണ്ട് ജയിച്ച് കയറിയത് പത്ത് വിക്കറ്റിന്; രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യ നേരിട്ടത് സമ്പൂർണ്ണ പരാജയം; ഏകദിനത്തിന് പിറകെ കിവീസിന് മുമ്പിൽ വീണ്ടും തോൽവി സമ്മതിച്ച് സന്ദർശകർ; ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമിന് വീണ്ടും വിദേശ മണ്ണിൽ തോൽവി

മറുനാടൻ ഡെസ്‌ക്‌

വില്ലിങ്ടൺ: ന്യൂസിലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വമ്പൻ തോൽവി. ഇന്നിങ്‌സ് തോൽവി ഒഴിവാക്കിയത് മാത്രമാണ് ഏക ആശ്വാസം. ആദ്യ ഇന്നിങ്‌സിൽ 183 റൺസിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 191 റൺസിന് പുറത്തായി. തുടർന്ന് വിജയ ലക്ഷ്യമായ ഒൻപത് റൺസ് വിക്കറ്റ് നഷ്ടമാകാതെ ന്യൂസിലണ്ട് നേടുകയും ചെയ്തു. ഇതോടെ രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ന്യൂസിലണ്ട് മുമ്പിലെത്തി. 29ന് ക്രൈസ്റ്റ് ചർച്ചിൽ തുടങ്ങുന്ന മത്സരത്തിൽ ജയിച്ചില്ലെങ്കിൽ കോലി പടയ്ക്ക് പരമ്പര നഷ്ടമാകും.

 

ന്യൂസിലൻഡ് മണ്ണിൽ ജയം സ്വപ്നം കണ്ട ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ലഭിച്ചത് മുഖമടച്ചുള്ള പ്രഹരമാണ്. ഒന്നാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുന്‌പോഴും കളിയുടെ നിയന്ത്രണം ന്യൂസിലൻഡിന്റെ കൈകളിൽ എത്തിയിരുന്നു. തോൽവി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലായിരുന്നു നാലാം ദിനം ഇന്ത്യ. 183 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം അവസാനിച്ചപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 144 എന്ന നിലയിലായിരുന്നു. അജിങ്ക്യ രഹാനെയും (25) ഹനുമ വിഹാരിയുമായിരുന്നു (15) ക്രീസിൽ.

ഇരുവരിലും പ്രതീക്ഷകളും പുലർത്തി. എന്നാൽ 29 റൺസിന് രഹാന പുറത്തായി. തൊട്ടു പിറകെ ഇന്ന് റൺസൊന്നും എടുക്കാതെ വിഹാരിയും. ഋഷഭ് പന്ത് 25ഉം അശ്വൻ നാലും ഇശാന്ത് ശർമ്മ 12ഉം ബുംറ റൺസെടുക്കാതെയും പുറത്തായി. ഇതോടെ ഇന്ത്യ 191 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ വിജയ ലക്ഷ്യം ന്യൂസിലണ്ട് അനായാസം നേടുകയും ചെയ്തു. കിവീസിനായി ടിം സൗത്തി അഞ്ചും ട്രെന്റ് ബോൾട്ട് നാലും വിക്കറ്റ് വീതം വീഴ്‌ത്തി. പരമ്പരയിൽ കിവീസ് 1-0ന് മുന്നിലെത്തി.

ഇന്നിങ്‌സ് തോൽവി എന്ന നാണക്കേട് ഒഴിവാക്കാൻ ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമായ ഇന്ത്യ ഒഴിവാക്കിയത് മാത്രമാണ് ആശ്വാസം. രോഹിത് ശർമയുടെ അഭാവത്തിൽ ടീമിലെത്തിയ പൃഥ്വി ഷായ്ക്ക് തന്റെ മേൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ രണ്ടാം ഇന്നിങ്‌സിലും സാധിച്ചില്ല. 14 റൺസുമായി പൃഥ്വി മടങ്ങി. അതേസമയം, മായങ്ക് അഗർവാൾ പൊരുതി അർധസെഞ്ചുറി നേടി.

99 പന്ത് നേരിട്ട മായങ്ക് ഏഴ് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 58 റൺസ് നേടി. ചേതേശ്വർ പൂജാരയും (11) നായകൻ വിരാട് കോഹ്ലിയും (19) വീണ്ടും പരാജയമായി. ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ട്വന്റി ട്വന്റിയിൽ ഇന്ത്യ സമ്പൂർണ്ണ വിജയം നേടി. എന്നാൽ വലിയ തിരിച്ചുവരവാണ് ഏകദിനത്തിൽ ന്യൂസിലണ്ട് നടത്തിയത്. ഇത് ടെസ്റ്റിലും തുടരുന്ന സൂചനയാണ് വെല്ലിങ്ടണിൽ ലഭിക്കുന്നത്. വിദേശ മണ്ണിൽ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് കളികളിലെ പോരായ്മകൾ വീണ്ടും ചർച്ചയാക്കുന്നതാണ് ഈ തോൽവിയും.

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും ബാറ്റിങ്ങിൽ പരാജയമായ ഇന്ത്യയുടെ ഓപ്പണർ പൃഥ്വി ഷായ്ക്കെതിരേ ആരാധകരുടെ രോഷം അതിശക്തമാണ്. ആദ്യ ഇന്നിങ്സിൽ 16 റൺസിന് ടിം സൗത്തിയുടെ പന്തിൽ ബൗൾഡായ പൃഥ്വി ഷാ രണ്ടാമിന്നിങ്സിൽ നേടിയത് 18 റൺസ് മാത്രമാണ്. ട്രെന്റ് ബൗൾട്ടിന്റെ പന്തിൽ ടോം ലാഥം ക്യാച്ചെടുക്കുകയായിരുന്നു. പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ഗില്ലിനെ ടീമിലെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ന്യൂസീലൻഡിനെതിരായ സന്നാഹ മത്സരത്തിൽ ഗിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ന്യൂസീലൻഡിനെതിരേ അഞ്ചു ഇന്നിങ്സുകൾ കളിച്ച ഷായ്ക്ക് ഒരൊറ്റ തവണ മാത്രമേ മുപ്പതിന് മുകളിൽ സ്‌കോർ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. പൃഥ്വി ഷാ പുറത്തിരുന്ന് കളി പഠിക്കട്ടേയെന്ന് ഒരു ആരാധകന്റെ ട്വീറ്റിൽ പറയുന്നു. അതേസമയം പൃഥ്വി ഷായുടെ സഹഓപ്പണറായ മായങ്ക് അഗർവാൾ രണ്ടിന്നിങ്സിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിങ്സിൽ 34 റൺസ് നേടിയ അഗർവാൾ രണ്ടാമിന്നിങ്സിൽ 99 പന്തിൽ 58 റൺസ് അടിച്ചു. രോഹിത് ശർമ്മ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യക്കായി ആരു ഓപ്പൺ ചെയ്യുമെന്ന് പരമ്പരയ്ക്കു മുമ്പ് ആശയക്കുഴപ്പമുണ്ടായിരുന്നു.

മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവരാണ് ടീമിൽ നിലവിലുള്ള ഓപ്പണർമാർ. ഇതിൽ മായങ്ക്-ഷാ സഖ്യം പരാജയമായി. ഏകദിനത്തിലും ഈ സഖ്യത്തിന് മികവിലേക്കുയരാനായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP