Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുജനം മാത്രമല്ല, പൊലീസും തങ്ങളുടെ യൂണിഫോം ഉപയോഗിക്കരുതെന്ന് കരസേനയുടെ കർശന നിർദ്ദേശം; അർധസൈനിക വിഭാഗങ്ങളും സ്വകാര്യ സുരക്ഷാ ഏജൻസികളും ഉൾപ്പെടെ കരസേനയുടെ യൂണിഫോം ഒഴിവാക്കണം; മാർഗരേഖ ലംഘിക്കുന്നവർക്കെതിരെ നടപടിയെന്നും സേനാവൃത്തങ്ങൾ

പൊതുജനം മാത്രമല്ല, പൊലീസും തങ്ങളുടെ യൂണിഫോം ഉപയോഗിക്കരുതെന്ന് കരസേനയുടെ കർശന നിർദ്ദേശം; അർധസൈനിക വിഭാഗങ്ങളും സ്വകാര്യ സുരക്ഷാ ഏജൻസികളും ഉൾപ്പെടെ കരസേനയുടെ യൂണിഫോം ഒഴിവാക്കണം; മാർഗരേഖ ലംഘിക്കുന്നവർക്കെതിരെ നടപടിയെന്നും സേനാവൃത്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജാഫ്രാബാദിലെ പൊലീസുകാർ സൈനിക യുണിഫോം ധരിച്ചെത്തിയതോടെ കർശ നിർദ്ദേശവുമായി കരസേന. പൊലീസും മറ്റ് അർധസൈനിക വിഭാഗങ്ങളും സ്വകാര്യ സുരക്ഷാ ഏജൻസികളും കരസേനയുടെ യൂണിഫോം ഉപയോഗിക്കരുതെന്ന് സൈന്യം കർശന നിർദ്ദേശം നൽകി. മാർഗരേഖ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കരസേനാവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ജാഫ്രാബാദിൽ വിന്യസിച്ച പൊലീസുകാരുടെ യൂണിഫോം വിവാദമായ പശ്ചാത്തലത്തിലാണു സേനയുടെ വിശദീകരണം. കരസേനാ യൂണിഫോമിന്റെ ഉപയോഗം സംബന്ധിച്ചു കൃത്യമായ നയവും മാർഗരേഖയിലും നിലവിലുണ്ടെന്നും സേനാവൃത്തങ്ങൾ ഓർമിപ്പിച്ചു.

നേരത്തേ, രാജ്യസഭാ മാർഷൽമാർ സൈനിക വേഷത്തിന് സമാനമായ യൂണിഫോം ധരിച്ചതും സേനയുടെ അസംതൃപ്തിക്ക് കാരണമായിരുന്നു. സൈനികരുടെ വേഷത്തിൽ നിന്നു ചെറിയ വ്യത്യസ്തമായി ഒലിവ് പച്ച നിറത്തിലുള്ള യൂണിഫോമിലായിരുന്നു മാർഷെൽമാർ രാജ്യസഭയിൽ എത്തിയത്. സൈനികരുടെ വേഷത്തിൽ കാണുന്നതുപോലെ തന്നെ തോളിലും നെഞ്ചിലുമായി ലോഹം കൊണ്ടുള്ള ചരടുകളും ഉണ്ടായിരുന്നു.
മാർഷൽമാരുടെ പുതിയ യൂണിഫോം സുരക്ഷാ പ്രശ്ങ്ങൾ ഉണ്ടാക്കുമെന്ന് മുൻ കരസേനമേധാവി വേദ് പ്രകാശ് പറഞ്ഞിരുന്നു. ഉടനെ ഇത് മാറ്റാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സൈനിക ഉദ്യോഗസ്ഥരല്ലാത്തവർ സൈനിക യൂണിഫോം ധരിക്കുന്നത് നിയമവിരുദ്ധവും സുരക്ഷാ പ്രശ്നവുമാണെന്നായിരുന്നു മാലിക് പറഞ്ഞത്.

പത്താൻകോട്ടിൽ സൈനിക വേഷത്തിലെത്തിയ തീവ്രവാദികൾ ആക്രമണം നടത്തിയതിന് പിന്നാലെ പട്ടാളക്കാരുടെ യൂണിഫോമും സമാനമായ വസ്ത്രങ്ങളും പൊതുജനങ്ങൾ ധരിക്കുന്നത് ഇന്ത്യൻ ആർമി വിലക്കേർപ്പെടുത്തിയിരുന്നു. സ്വകാര്യ സുരക്ഷാ ഏജൻസികൾ, പൊലീസ് മറ്റ് കേന്ദ്ര സേനകൾ എന്നിവയുടെ യൂണിഫോം ധരിക്കുന്നതിനും വിലക്ക് ബാധകമാക്കിയിരുന്നു. പട്ടാളക്കാരുടെ കുടുംബാംഗങ്ങൾക്കും വിലക്ക് ബാധകമാണെന്ന് ആർമി അറിയിച്ചു.

പട്ടാള വേഷത്തിന് ഉപയോഗിക്കുന്ന തുണിത്തരങ്ങൾ വിൽക്കുന്നതിനും വിലക്കുണ്ട്. ഭീകരാക്രമണം തടയാനും പൊതുജനത്തിന്റെ സുരക്ഷയ്ക്കുമാണ്‌നിർദേശമെന്ന് ആർമി വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവരെ നിരീക്ഷിക്കുവാനായി പൊലീസിനെ ചുമതലപ്പെടുത്തിയതായും ആർമി അറിയിച്ചു. കൂടാതെ യുവാക്കൾ സോഷ്യൽ മീഡിയ വഴി പട്ടാള യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന സന്ദേശം കൈമാറണമെന്നും ഇന്ത്യൻ ആർമി അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP