Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർട്ടിക്കിൾ 370 റദ്ദ് ചെയ്തു ജമ്മൂ കാശ്മീരിനെ തടവിലാക്കിയപ്പോൾ രാഷ്ട്രീയപാർട്ടികളെല്ലാം ശിഥിലമാകുന്നു; പ്രധാന രാഷ്ട്രീയ പാർട്ടികൾ പിളർന്ന് പുതിയ രാഷ്ട്രീയപാർട്ടി ഉണ്ടായതിന് പിന്നിൽ ആരുടെ ബുദ്ധി? കേന്ദ്ര തീരുമാനത്തെ എതിർക്കാതെ സംസ്ഥാനത്തിന് പൂർണപദവി ചോദിച്ചും തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും പുതിയ പാർട്ടി നേതാക്കൾ; ജമ്മു കാശ്മീരിലെ രാഷ്ട്രീയം മാറി മറിയുന്നത് ഇങ്ങനെ!

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ആർട്ടിക്കിൾ 370ന്റെ റദ്ദ് ചെയ്തതോടെ കാശ്മീരിലെ രാഷ്ട്രീയഗതിയിൽ നിർണായകമായ പല മാറ്റവും സംഭവിച്ചു. അടിയന്തരവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് നേരിടുന്നത്. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തതാണ് ജമ്മു കശ്മീർ കോൺഗ്രസും പി.ഡി.പിയും നാഷണൽ കോൺഫറൻസും അടക്കമുള്ള പാർട്ടികൾ രംഗത്ത് വന്നത്. എന്നാൽ ഈ രാഷ്ട്രീയ മുന്നണികൾക്കെല്ലാം കേന്ദ്ര സർക്കാർ കടുത്ത പ്രതിരോധം ഏർപ്പെടുത്തുകയും നേതാക്കളെ എല്ലാം തടങ്കലിൽ വയ്ക്കുകയും ചെയ്തതോടെ നിലവിലുള്ള മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ പിളർത്തി പുതിയ സംഘടന രൂപീകരിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ഒരു വിഭാഗം.

കേന്ദ്ര പിന്തുണയോടെ ജമ്മുവിന്റെ അധികാരം കയ്യാളിയ പി.ഡി.പിയും, ബിജെപിയെ പരോക്ഷമായി എതിർക്കുന്ന നാണഷണൽ കോൺഫറൻസ് പാർട്ടിയുമെല്ലാം പ്രതിരോധത്തിൽ നിൽക്കുന്ന സാഹചര്യത്തിലാണ് മൂന്ന് മുന്നണികളിലേയും വിവിധ നേതാക്കളെ സംയോജിപ്പിച്ച് പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപീകരണം നൽകാൻ അണിയറ നീക്കം നടക്കുന്നത്. കോൺഗ്രസ്, പി.ഡി.പി, നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളിൽ നിന്നുള്ള വിമച നേതാക്കളെ ഏകോപിച്ച് പുതിയതായി പ്രാദേശിക സംഘട ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പിഡിപി സ്ഥാപനും മുൻ ഉപമുഖ്യമന്ത്രിയുമായ മുസാഫർ ഹുസൈൻ ബെയ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ധനമന്ത്രിയുമായ അൽതാഫ് ബുഖാരി കൂടാതെ മൂന്ന് പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കളാണ് സംഘടനയിലേക്ക് എത്തിച്ചേരാനൊരുങ്ങുന്നത്. ഞയാറാഴ്ച കാശ്മീരിൽ സംഘടിപ്പിച്ച റാലിയിലാണ് മുൻ മന്ത്രിയും ബന്ദിപോര കോൺഗ്രസ് എംഎ‍ൽഎയുമായ ഉസ്മാൻ മജീദാണ് പാർട്ടിയിൽ നിന്ന് താൻ രാജി വച്ചെന്നും പുതിയ പാർട്ടി ഉടൻ രൂപീകരിക്കുന്നത് സംബദ്ധിച്ച വെളിപ്പെടുത്തലും നടത്തിയത്. മൂന്ന് മുന്നണികളിലേയും നേതാക്കളെ ഏകോപിപ്പിച്ച ഏതാനം ദിവസങ്ങൾക്കുള്ളിൽ പുതിയ രാഷ്ട്രീയ പാർട്ടി നിർമ്മിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഈ യോഗത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച തീരുമാനം എടുത്തത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കാശ്മീരിലെ മഹാറാലിയിയാരുന്നു ഇത്. സംസ്ഥാനത്തിന് പൂർണ അധികാരം നൽകണമെന്നും തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നുമാണ് ഉസ്മാൻ മജീദ് ആവശ്യപ്പെട്ടത്. കശ്മീർ സന്ദർശനത്തിനെത്തിയ യൂറോപ്യൻ യൂനിയൻ പാർലമെന്റ് അംഗങ്ങളെ അനുമതിയില്ലാതെ സന്ദർശിച്ചതിന് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ഉസ്മാൻ മാജിദിന്റെ പ്രതികരണം.

കഴിഞ്ഞ 70 വർഷമായി കശ്മീരികൾ ദുരിതമനുഭവിക്കുന്നത് കോൺഗ്രസ് കാരണമാണെന്നു ബന്ദിപോരയിലെ തൊഴിലാളി കൺവൻഷനിൽ അദ്ദേഹം കുറ്റപ്പെടുത്തി. സമാന ചിന്താഗതിക്കാരായ ആളുകൾ ഇതിനകം കൈകോർത്തതായും ജമ്മു കശ്മീരിൽ ഉടൻ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പുതിയ പ്രാദേശിക പാർട്ടിയെ ബിജെപിയുമായി ബന്ധിപ്പിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

'സമാന ചിന്താഗതിക്കാരായ രാഷ്ട്രീയക്കാരുമായി ഞങ്ങൾ ബന്ധപ്പെട്ടു. ജനങ്ങളും സർക്കാരും തമ്മിലുള്ള വിടവ് നികത്തേണ്ട ആവശ്യം അനുഭവപ്പെട്ടു. രാഷ്ട്രീയ പ്രതിനിധികൾക്ക് മാത്രമേ ഇത് നിറവേറ്റാൻ കഴിയൂ. നമ്മുടെ ജനങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമാണ് ഞങ്ങൾ കൈകോർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണം പറഞ്ഞ് നാഷനൽ കോൺഫറൻസും പിഡിപിയും താഴ് വരയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അവരുടെ തെറ്റുകൾ കാരണമാണ് കശ്മീരിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്നത്. കോൺഗ്രസ് പാർട്ടി നേതൃത്വം ജമ്മു കശ്മീരിലെ ജനങ്ങളോട് ഒരിക്കലും ആത്മാർത്ഥത പുലർത്തിയിട്ടില്ല. ഡൽഹിയിൽ ഒന്നും കശ്മീരിൽ മറ്റൊന്നുമാണ് നേതാക്കൾ പറയുന്നതെന്നും ഉസ്മാൻ മാജിദ് ആരോപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP