Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു

ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഹ്റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മ കഴിഞ്ഞ ഒരു മാസമായി നടത്തി വന്ന ഏരിയ കമ്മിറ്റി രൂപീകരണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, നിലവിലെ സെൻട്രൽ കമ്മിറ്റി അംഗങ്ങളും, വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും, അഡൈ്വസറി ബോർഡ് അംഗങ്ങളും ഉൾപ്പെട്ട ആദ്യ ഡിസ്ട്രിക്ട് മീറ്റ് ബഹ്റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ചു നടന്നു. പ്രതിനിധി സമ്മേളനം , സംഘടനാ സമ്മേളനം, ക്ഷേമ ചാരിറ്റി ബോധവൽകരണ സമ്മേളനം എന്നീ മൂന്നു ഭാഗങ്ങളായി നടന്ന പരിപാടിയിൽ ബഹ്റിനിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

സംഘടനയുടെ പേര് കൊല്ലം പ്രവാസി കമ്മ്യൂണിറ്റി നിന്നും കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്റൈൻ എന്ന് മാറ്റിക്കൊണ്ടുള്ള പ്രമേയം ഐക്യകണ്ടേനേ സമ്മേളനത്തിൽ പാസ്സാക്കി. കൺവീനർ നിസാർ കൊല്ലം അദ്ധ്യക്ഷതയിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉത്ഘാടനം ചെയ്തു. ലോക കേരളാ സഭ അംഗം ബിജു മലയിൽ, സാമൂഹ്യ പ്രവർത്തകരായ സിറാജ് കൊട്ടാരക്കര, ബിനോജ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ജോ. കൺവീനർ വിനു ക്രിസ്ടി നന്ദിയും അറിയിച്ചു.

പിന്നീട് കൺവീനർ നിസാർ കൊല്ലം ഉത്ഘാടനം ചെയ്ത സംഘടനാ സമ്മേളനത്തിനു ട്രെഷറർ രാജ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിജഗത് കൃഷ്ണകുമാർ സംഘടനയുടെ ഭരണഘടനാ അവതരണവും, ജോ. കൺവീനർ വിനു ക്രിസ്ടി സംഘടനാ വിഷയാവതരണവും നടത്തി . യോഗത്തിനു ജോ. സെക്രട്ടറി കിഷോർ കുമാർ സ്വാഗതവും, സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഓരോ ഏരിയ കമ്മിറ്റികൾക്കുമുള്ള ചുമതല ഏരിയ കോ-ഓർഡിനേറ്റർമാർ അതാതു ഏരിയ ഭാരവാഹികൾക്ക് കൈമാറുന്ന ചടങ്ങും നടന്നു.

വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ച മൂന്നാമത്തെ ഭാഗമായ ക്ഷേമ,ചാരിറ്റി ബോധവൽകരണ സമ്മേളനം ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം ചെയ്തു. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾ ദാസ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നോർക്ക സെൽ കൺവീനറും, സാമൂഹ്യ പ്രവർത്തകനുമായ കെ. ടി. സലിം പ്രതിനിധികൾക്കായി ഇന്ത്യൻ എംബസ്സി, ലേബർ ലോ, ഐ.സി .ആർ. എഫ്. , നോർക്ക, ക്ഷേമനിധി, ഡെത്ത് തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നടത്തുകയും പ്രതിനിധികളുടെ സംശയങ്ങൾക്ക് മറുപടി നല്കുമായും ചെയ്തു. നവാസ് കുണ്ടറ സ്വാഗതവും ബിനു കുണ്ടറ നന്ദിയും അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP