Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ സീനൊക്കെ അണ്ണൻ എന്നേ വിട്ടതാ; കാവലിലെ ചുമരിലൊട്ടിക്കൽ രംഗം ലൂസിഫറിൽ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ തിരക്കിട്ട സംവാദം; തന്റെ സിനിമയിൽ ഇ്ത്തരം രംഗമുണ്ടെന്ന് മാസ് മറുപടി നൽകി സുരേഷ് ഗോപി; ലൂസിഫറിലെ ചുമരിലൊട്ടിക്കൽ ചർച്ചയാകുമ്പോൾ രണ്ടാം ഭാഗത്തിലെ രംഗവുമായി സുരേഷ് ഗോപി ഫാൻസും

മറുനാടൻ ഡെസ്‌ക്‌

ഴിഞ്ഞ ദിവസം സുരേഷ് ഗോപി തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാവലിന്റെ ലൊക്കേഷൻ ചിത്രങ്ങളിലൊന്നാണ് നടൻ പങ്കുവെച്ചത്. പൊലീസുകാരനെ ചുമരിനോടു ചേർത്തുനിർത്തി മുട്ടുകൊണ്ട് ഇടിച്ചു നിൽക്കുന്ന സുരേഷ്ഗോപിയെ കണ്ട് ആവേശഭരിതരായിരിക്കയാണ് ആരാധകർ.

ലൂസിഫർ എന്ന ചിത്രത്തിലെ ഒരു മാസ് രംഗത്തിലും ഇതുപോലെ പൊലീസുകാരനുമായുള്ള മോഹൻലാലിന്റെ ഏറ്റുമുട്ടലുണ്ട്. കാവലിലെ ചിത്രം വൈറലായതോടെ ലൂസിഫറിൽ നിന്നും കോപ്പയടിച്ചതാണ് ഈ രംഗമെന്നും അത് സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നുമെല്ലാം സോഷ്യൽമീഡിയയിൽ ചർച്ചകൾ മുറുകുകയാണ്. എന്നാൽ ലൂസിഫറിൽ നിന്നും കോപ്പിയടിച്ചതല്ലെന്നും സുരേഷ് ഗോപി ഇരട്ടവേഷത്തിലെത്തിയ രണ്ടാം ഭാവം എന്ന ചിത്രത്തിലും സമാന രംഗമുണ്ടെന്നുമാണ് ഒരു പറ്റം ആരാധകരുടെ വാദം. സമാന രംഗം 2001ൽ പുറത്തു വന്ന രണ്ടാം ഭാവത്തിലുണ്ടെന്ന കാര്യം സുരേഷ് ഗോപി ഒരു ആരാധികയുടെ വാദത്തിന് മറുപടിയായി നൽകിയിട്ടുമുണ്ട്.

അധോലോക നായകനായി തിലകൻ അഭിനയിച്ച ഗോവിന്ദ്ജി എന്ന കഥാപാത്രത്തിന്റെ വലംകൈയായ കിഷൻജി/നവനീത് കൃഷ്ണൻ എന്ന റോളിലാണ് സുരേഷ് ഗോപി അഭിനയിച്ചത്. ബിജു മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, നരേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. എസ് കുമാർ, വിപിൻ മോഹൻ എന്നിവരാണ് ഛായാഗ്രഹണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP