Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എം.ഇ. എസ് കുവൈത്ത് കമ്മിറ്റി നിർമ്മിച്ച കുടിവെള്ളം പദ്ധതി നാടിന് സമർപ്പിച്ചു

എം.ഇ. എസ് കുവൈത്ത് കമ്മിറ്റി നിർമ്മിച്ച കുടിവെള്ളം പദ്ധതി നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട് : എം.ഇ. എസ് കുവൈത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ജി.വി. എച്ച്.എസ്.എസ് പയ്യാനക്കലിൽ നിർമ്മിച്ച കുടിവെള്ളം പദ്ധതി നാടിന് സമർപ്പിച്ചു. കുവൈത്ത് എം.ഇ. എസ് പ്രസിഡന്റ് മുഹമ്മദ് റാഫി കുടിവെള്ളം പദ്ധതി ഉൽഘാടനം ചെയ്തു.3500 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ മൊത്തമായും ഉപകാരപ്പെടുന്ന രൂപത്തിലാണ് കുടിവെള്ള പൈപ്പുകൾ സംവിധാനിച്ചിരിക്കുന്നത്. ഇതിനും പുറമെകുട്ടികൾക്ക് വീടുകളിലേക്ക് കുപ്പിയിൽ വെള്ളം കൊണ്ടുപോകാം.

സ്‌കൂളിൽ പ്രവർത്തി സമയം ഒഴികെ പരിസരവാസികൾക്കും കുടിവെള്ളം എടുക്കാം. പദ്ധതിയിലൂടെ വേനൽ കാലത്തു സമീപ സ്ഥലങ്ങളിലും ഇവിടെ നിന്നും വെള്ളം എത്തിക്കാൻ കഴിയും.കുടിവെള്ളം പദ്ധതി നാടിന് സമർപ്പിച്ചത്തോടെ പൊതു ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും.കുവൈറ്റ് യൂണിറ്റിന്റെ സാമ്പത്തിക സഹായത്തോടെ പയ്യാനക്കൽ സ്‌കൂളിലും മറ്റ് തീര ദേശ സ്‌കൂളിലും 23 കുട്ടികൾ പഠിക്കുന്നുണ്ട് .ഹസ്സൻ തിക്കോടി, ടി.സി അഹമ്മദ്, സി.ടി സാക്കിർ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP