Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേൽപറമ്പ് മമ്മിഞ്ഞി ഹാജി വളപ്പിൽ ഫാമിലി യുഎഇ സംഗമം നടത്തി

മേൽപറമ്പ് മമ്മിഞ്ഞി ഹാജി വളപ്പിൽ ഫാമിലി യുഎഇ സംഗമം നടത്തി

സ്വന്തം ലേഖകൻ

ദുബൈ : മേൽപറമ്പ് മമ്മിഞ്ഞി ഹാജി വളപ്പിൽ കുടുംബത്തിന്റെ യുഎഇ സംഗമം ദുബൈ മംസാർ ബീച്ച് പാർക്കിൽ വെച്ച് നടന്നു. കാസർഗോഡ് ജില്ലയിലെ പല സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വളപ്പിൽ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും യുഎഇ യുടെ വിവിധ എമിറേറ്റ്‌സുകളിൽ പ്രവാസ ജീവിതം നയിക്കുന്നവരാണ്. പ്രവാസികളായ കുടുംബക്കാരെ ഒന്നിച്ചു കൂട്ടാനുള്ള മഹത്തായ ദൗത്യമാണ് വളപ്പിൽ കുടുംബ സംഗമം എന്ന ആശയത്തിലേക്ക് എത്തിച്ചത്.

അഞ്ചു തലമുറകളിലുള്ള കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടിയ സംഗമത്തിൽ വിവിധ കാലാ-കായിക മത്സരങ്ങളും നടത്തി.സഹീർ അബ്ദുല്ലയുടെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സംഗമത്തിൽ ജാഫർ ഹസൈനാർ ആധ്യക്ഷതയും, മുഹമ്മദ് മുഹമ്മദ് കുഞ്ഞി കാദിരി ഉത്ഘാടനവും, നിയാസ് ചേടിക്കമ്പനി മുഖ്യ പ്രഭാഷണവും നടത്തി. കുടുമ്ബത്തിൽ നിന്ന് മണ്മറഞ്ഞു പോയവർക്കുള്ള പ്രത്യേകം പ്രാർത്ഥനയും നടന്നു.

സംഗമത്തിനായി നാട്ടിൽ നിന്നുമെത്തിയ കുടുമ്ബത്തിലെ മുതിർന്ന അംഗങ്ങളായ അബ്ബാസ് ഹാജിക്കുള്ള കുടുമ്ബത്തിന്റെ സ്‌നേഹാദരവ് മുഹമ്മദ് കുഞ്ഞി കാദിരിയും, കദീജാബിക്കുള്ള സ്‌നേഹാദരം നിയാസ് ചേടിക്കമ്പനിയും നൽകി നിർവ്വഹിച്ചു. മേൽപറമ്പ് നിവാസികൾക്ക് സുപരിചിതയും, സാമൂഹ്യ-കാരുണ്യ-ശുശ്രൂഷാ രംഗത്തും മയ്യിത്ത് പരിപാലന രംഗത്തും സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന സിഎ ആയിശക്ക് വളപ്പിൽ കുടുംബത്തിലെ മുതിർന്ന അംഗം അബ്ബാസ് ഹാജി മൊമെന്റോ നൽകി ആദരിച്ചു.

വിവിധ കലാ-കായിക പരിപാടിയുടെ കോർഡിനേറ്റർമാരായി നൗഷാദ് വളപ്പിൽ, മൊയ്ദു കാദിരി, സദ്ദാo വളപ്പിൽ, ഇബ്ബു വളപ്പിൽ, നിസാർ വളപ്പിൽ, സാബിർ വളപ്പിൽ എന്നിവരും സ്ത്രീകളുടെ മൽസരങ്ങളുടെ കോർഡിനേറ്റർമായി, റുഖിയാബി, ഫൗസിയ, സെറി, ഫാത്തിമ എന്നവരും നിയന്ത്രിച്ചു. മത്സരവിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകി.
ശരീഫ് മുട്ടത്തോടി, സമീർ നാനോ, റഫീഖ് ചെർക്കള, ഫാറൂഖ്, സിദ്ദിഖ് ഖാദിരി, ഹംസ, സലീം പൊയിനാച്ചി, ഇസ്മായിൽ, സുഫൈദ്, നൗഫൽ പാക്യാര, മൗലാ കുഞ്ഞാലി പൊയിനാച്ചി, നിസാഫ് കൊച്ചനാട്, അഷ്റഫ്, റഫീഖ്, എന്നിവർ ആശംസയും, അബൂ താഹിർ വളപ്പിൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP