Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേന്ദ്രന്റെ മനസ്സിലുള്ളത് പോലെ പിപി മുകുന്ദൻ എൻഡിഎ ചെയർമാൻ ആകുമോ? കുമ്മനവും പിള്ളയും മുരളിയും നയിച്ചപ്പോൾ മാറി നിന്നവരെ പരമാവധി സജീവമാക്കാൻ നിർദ്ദേശിച്ച് കേന്ദ്ര നേതൃത്വവും; രമേശും ശോഭാ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും ഭാരവാഹികളാകുന്നതിൽ അനിശ്ചിതത്വം തുടരുന്നു; സംഘടനാ സെക്രട്ടറി ആർഎസ്എസ് കാര്യാലയത്തിൽ എത്തിയത് ഭാരവാഹി പട്ടികയുമായെന്നും സൂചന; ഒന്നും പുറത്തു പറയാതെ എല്ലാം ഉള്ളിലൊതുക്കി കരുനീക്കങ്ങൾ; ബിജെപിയിൽ വരിക സമ്പൂർണ്ണ അഴിച്ചു പണി

സുരേന്ദ്രന്റെ മനസ്സിലുള്ളത് പോലെ പിപി മുകുന്ദൻ എൻഡിഎ ചെയർമാൻ ആകുമോ? കുമ്മനവും പിള്ളയും മുരളിയും നയിച്ചപ്പോൾ മാറി നിന്നവരെ പരമാവധി സജീവമാക്കാൻ നിർദ്ദേശിച്ച് കേന്ദ്ര നേതൃത്വവും; രമേശും ശോഭാ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും ഭാരവാഹികളാകുന്നതിൽ അനിശ്ചിതത്വം തുടരുന്നു; സംഘടനാ സെക്രട്ടറി ആർഎസ്എസ് കാര്യാലയത്തിൽ എത്തിയത് ഭാരവാഹി പട്ടികയുമായെന്നും സൂചന; ഒന്നും പുറത്തു പറയാതെ എല്ലാം ഉള്ളിലൊതുക്കി കരുനീക്കങ്ങൾ; ബിജെപിയിൽ വരിക സമ്പൂർണ്ണ അഴിച്ചു പണി

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ എൻഡിഎ ചെയർമാനായി മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ എത്തുമെന്ന് സൂചന. നേതൃസ്ഥാനത്ത് മുകുന്ദനെ സജീവമാക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ തീരുമാനം. ആർഎസ്എസ് സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയാൽ നിർണ്ണായക പദവിയിൽ മുകുന്ദൻ എത്തുമെന്നാണ് സൂചന. കുമ്മനം രാജശേഖരനും പി എസ് ശ്രീധരൻ പിള്ളയും വി മുരളീധരനും പ്രസിഡന്റായപ്പോൾ സംഘടനയുമായി സഹകരിക്കാതെ നിന്നവരെ ബിജെപിയിൽ സജീവമാക്കണമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വവും സുരേന്ദ്രന് നൽകിയതാണ് സൂചന. ഈ സാഹചര്യത്തിൽ കൂടിയാണ് പിപി മുകുന്ദനെ എൻഡിഎയുടെ ചുമതല ഏൽപ്പിക്കാനുള്ള നീക്കം.

ഒരുകാലത്ത് ബിജെപിയുടെ കരുത്തുള്ള സംഘാടകനായിരുന്നു പിപി മുകുന്ദൻ. കേരളത്തിലെ എല്ലാ സമുദായിക നേതൃത്വവുമായി അടുപ്പവുമുണ്ട്. എതെല്ലാം പാർട്ടിക്ക് ഗുണകരമാക്കി മാറ്റാനാണ് സുരേന്ദ്രന്റെ തീരുമാനം. പാർട്ടിയിൽ തന്റെ രാഷ്ട്രീയ ഗുരുനാഥനാണ് മുകുന്ദൻ. അതുകൊണ്ട് തന്നെ സംസ്ഥാന ഭാരവാഹിയായി ചുരുക്കാനും കഴിയില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് സംഘടനയെ ചലിപ്പിക്കാൻ കഴിവുള്ള മുകുന്ദനെ എൻ ഡി എയുടെ നേതാവാക്കുന്നത്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ എൻഡിഎയ്ക്ക് വലിയ ചലനങ്ങളൊന്നും ഉണ്ടാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം മുകുന്ദന്റെ അനുഭവ സമ്പത്ത് ഉപയോഗിക്കാനാണ് തീരുമാനം. സംസ്ഥാന ഭാരവാഹികളെ കുറിച്ചും വ്യക്തമായ ചിത്രം സുരേന്ദ്രനുണ്ട്. പട്ടികയ്ക്ക് അന്തിമ രൂപമായെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ബിജെപിയുടെ സംഘടനാ ചുമതലുള്ള ആർഎസ്എസ് പ്രചാരകനായ ഗണേശ് ആർഎസ്എസ് കാര്യാലയത്തിൽ എത്തിയിരുന്നു. ഭാരവാഹി പട്ടികയ്ക്ക് അനുമതി വാങ്ങാനാണ് ഇതെന്നാണ് സൂചന. എംടി രമേശ്, ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ എന്നിവരെ ഭാരവാഹിയാക്കുന്നതിൽ ഇനിയും ധാരണകളുണ്ടായിട്ടില്ല. എംപി അബ്ദുള്ളകുട്ടിക്ക് മാത്രമാണ് ഭാരവാഹിത്വം ഉറപ്പുള്ളതെന്നാണ് സൂചന. ഈ വിഷയങ്ങളിൽ എല്ലാം പരമാവധി ആർ എസ് എസുമായി ചർച്ചയ്ക്കാണ് സുരേന്ദ്രന്റെ ശ്രമം. എറണാകുളം, കോട്ടയം ജില്ലകളിൽ പ്രസിഡന്റുമാരും വന്നിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ഈ ഒഴിവ് നികത്താനാണ് നീക്കം.

പാർട്ടിയിൽ ഇനി സജീവമാകുമെന്ന് പി.പി മുകുന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഒരു വിഭാഗം നേതാക്കളുടെ വിട്ടുനിൽക്കലിനൊപ്പം പി.പി.മുകുന്ദന്റെ സാന്നിധ്യവും ചർച്ചയായിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷം മുകുന്ദൻ നേതാക്കൾക്കൊപ്പം പാർട്ടി ആസ്ഥാനത്തെത്തിയത് സുരേന്ദ്രൻ ക്ഷണിച്ചത് അനുസരിച്ചായിരുന്നു. ദീർഘനാൾ സംഘടനാ സെക്രട്ടറിയായിരുന്ന പിപി മുകുന്ദനും പാർട്ടിയും രണ്ട് വഴിക്കാകുന്നത് 2006 മുതലാണ്. പല പ്രസിഡണ്ടുമാർ ഇതിനിടെയിൽ വന്ന് പോയങ്കിലും മുകുന്ദനെ തിരിച്ചുകൊണ്ടുവരുന്നതിൽ തീരുമാനം നീണ്ടു. എന്നാൽ സുരേന്ദ്രന്റെ ക്ഷണം ഒരു തിരിച്ചുവരവിന്റെ സൂചനയാണെന്ന് മുകുന്ദൻ പറഞ്ഞു.

കെ.സുരേന്ദ്രൻ പ്രസിഡണ്ടായി ചുമതലയേറ്റ ചടങ്ങിൽ നിന്നും ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നതും വൈകിയെത്തിയതും ശരിയായില്ലെന്നും മുകുന്ദൻ പ്രതികരിച്ചിട്ടുണ്ട്. എൻ ഡി എയുടെ ചുമതല ഏറ്റെടുക്കാൻ മുകുന്ദൻ തയ്യാറാകുമെന്ന് തന്നെയാണ് സുരേന്ദ്രന്റെ കണക്കു കൂട്ടൽ. നേരത്തെ സുരേഷ് ഗോപിയെ പ്രസിഡന്റാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിച്ചിരുന്നു. മുകുന്ദനെ ജനറൽ സെക്രട്ടറിയാക്കിയാൽ താൻ വരാമെന്ന സന്ദേശമാണ് സുരേഷ് ഗോപി നൽകിയത്. പിന്നീട് സിനിമാ തിരക്കുകൾ കാരണം സുരേഷ് ഗോപി പ്രസിഡന്റായതുമില്ല. ഇതിന് ശേഷം പ്രസിഡന്റായ സുരേന്ദ്രനും മുകുന്ദനെ അംഗീകരിക്കുമെന്ന സൂചന നൽകുമ്പോൾ അന്തിമ തീരുമാനത്തിൽ നിർണ്ണായകമാവുക ആർഎസ്എസ് നിലപാടാകും.

അഴിമതിക്കെതിരായ പോരാട്ടത്തിലൂടെയും സംഘടിത ശക്തി ഉപയോഗപ്പെടുത്തിയും ബിജെപിയെ കേരളത്തിലെ ശക്തമായ മൂന്നാം ബദലായി ഉയർത്തുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റുപദം ശ്രമകരമായ വഴിയാണ്. വിഭാഗീയ പ്രവണതകൾ മാറ്റിവച്ചു നേതാക്കളെയും പ്രവർത്തകരെയും ഒന്നിച്ചണിനിരത്തി പാർട്ടി ഒരേ മനസ്സോടെ മുന്നോട്ടു പോകും. താൻ കാലാവധി പൂർത്തിയാക്കുമ്പോൾ ബിജെപിയിൽ 'സുരേന്ദ്രൻ ഗ്രൂപ്പ്' ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻകാല നേതാക്കളെയും മുൻ അധ്യക്ഷരെയും പാർട്ടി ബന്ധുക്കളെയും അണിനിരത്തി വിപുലമായ ചടങ്ങിലാണു സുരേന്ദ്രൻ ചുമതലയേറ്റത്.

സുരേന്ദ്രൻ ചുമതലയേറ്റ യോഗത്തിൽ ഏതാനും മുതിർന്ന നേതാക്കളുടെ അസാന്നിധ്യവും വൈകിവരവും ശ്രദ്ധേയമായി. കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തില്ല. രാവിലെ സുരേന്ദ്രനു റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ എം ടി.രമേശ് പങ്കെടുത്തെങ്കിലും പാർട്ടി ആസ്ഥാനത്തെ യോഗത്തിൽ നിന്ന് ഒഴിഞ്ഞു മാറി. യോഗം അവസാനിക്കാറായപ്പോഴാണ് എ.എൻ. രാധാകൃഷ്ണൻ എത്തിയത്. വേദിയിലെത്തി സുരേന്ദ്രനെ അഭിനന്ദിച്ചെങ്കിലും അദ്ദേഹത്തിനു പ്രസംഗിക്കാൻ അവസരം ലഭിച്ചില്ല.

ചടങ്ങിൽ പ്രസംഗിച്ച മുൻ അധ്യക്ഷൻ സി.കെ. പത്മനാഭൻ 'ചില പ്രശസ്തരായ നേതാക്കളുടെ അസാന്നിധ്യം വിഷമമുണ്ടാക്കുന്നതായി' തുറന്നടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP