Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ മുഖം മൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു: പ്രതിയെ പിടികൂടാൻ സാധിക്കാതെ പൊലീസ്

അമേരിക്കയിൽ മുഖം മൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു: പ്രതിയെ പിടികൂടാൻ സാധിക്കാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: മുഖം മൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാൻ മരിച്ചു. ലോസ് ആഞ്ചലസിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം. ആറ് മാസങ്ങൾക്ക് മുമ്പ് അമേരിക്കയിലെത്തിയ മനീന്ദർ സിങ് സാഹി (31) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ലോസ് ആഞ്ചലസിൽ മനീന്ദർ ജോലി ചെയ്തിരുന്ന കടയിലാണ് സംഭവം. മോഷണത്തിനായി തോക്കുമായി കടയിലെത്തിയ അക്രമി മനീന്ദറിന് നേരെ വെടിയുതിർക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നും വിറ്റിയർ പൊലീസ് വ്യക്തമാക്കി.

വെടിയുതിർത്തതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് മനീന്ദറിന്. അതേസമയം മനീന്ദറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പണം ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ സഹോദരൻ കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പേജിലൂടെ ധനസഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP