Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്നേഹം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാൻ ആവശ്യപ്പെട്ടു; ട്രാവൽ ഏജൻസി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു; ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കാഞ്ഞാർ സ്വദേശിനിയായ യുവതി; ടൂർ ഏജൻസി ഉടമ പഴ്‌സ് പിടിച്ചു പറിച്ച് ഉപദ്രവിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് പൊലീസ്

സ്നേഹം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാൻ ആവശ്യപ്പെട്ടു;  ട്രാവൽ ഏജൻസി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു; ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കാഞ്ഞാർ സ്വദേശിനിയായ യുവതി; ടൂർ ഏജൻസി ഉടമ പഴ്‌സ് പിടിച്ചു പറിച്ച് ഉപദ്രവിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സ്നേഹം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാൻ ആവശ്യപ്പെട്ട ട്രാവൽ ഏജൻസി ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴയിൽ ട്രാവൽ ഏജൻസി നടത്തി വന്നിരുന്നയാളാണ് തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തതിരുന്ന ക്രിസ്ത്യൻ യുവതിയെ സ്‌നേഹം നടിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമച്ചതായിട്ടാണ് പരാതി. സംഭവത്തിൽ കാഞ്ഞാർ സ്വദേശിയായ ഇരുപത്തിനാലുകാരി നൽകിയ പരാതിയിൽ കാഞ്ഞാർ പൊലീസ് ട്രാവൽസ് ഉടമെക്കെതിരെ കേസെടുക്കുകയും അന്വേഷണത്തിനായി മൂവാറ്റുപുഴ പൊലീസിന് കൈമാറിയിരിക്കുകയുമാണ്.

പ്രതി നാടുവിട്ടതായിട്ടാണ് വിവരെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും മൂവാറ്റുപുഴ എസ് ഐ ടി എം സൂഫി അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി. തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

മൂവാറ്റുപുഴയിലെത്തി പരാതി നൽകാൻ ഭയന്ന യുവതി കാഞ്ഞാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറി. ഒന്നര വർഷത്തെ പ്രലോഭനങ്ങൾക്കും പീഡനത്തിനുമിടയിൽ സ്ഥാപന ഉടമ യുവതിക്ക് സാമ്പത്തിക സഹായം ഉറപ്പു നൽകുകയും സഹോദരിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ക്രിസ്തുമതക്കാരിയായ യുവതി മതം മാറണമെന്നായിരുന്നു ആവശ്യം. 2010ൽ മറ്റൊരു സ്ത്രീയുടെ പഴ്‌സ് പിടിച്ചു പറിച്ച് ഉപദ്രവിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ടൂർ ഏജൻസി ഉടമയായ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.

കേസെടുത്തതിനെ തുടർന്ന് പ്രതി ബംഗളൂരുവിലേക്കു കടന്നെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പ്രതിയെ രക്ഷിക്കുന്നതിന് പൊലീസിലെ ചിലർ ഒത്താശ നൽകുന്നതായും മുൻകൂർ ജാമ്യമെടുക്കുന്നതിനുള്ള സൗകര്യവും നൽകിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ 18ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പിടിക്കാൻ വൈകിയത് പൊലീസിനെതിരെ ആക്ഷേപങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP