Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്‌സി മാറി; പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പിലെ അന്വേഷണം പാതിവഴിയിൽ നിലച്ചു; മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് കെഎഎസ് പരീക്ഷാ തട്ടിപ്പിൽ സംശയത്തിലുള്ളത്; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്‌സി മാറി; പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പിലെ അന്വേഷണം പാതിവഴിയിൽ നിലച്ചു; മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് കെഎഎസ് പരീക്ഷാ തട്ടിപ്പിൽ സംശയത്തിലുള്ളത്; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിഎസ് സി പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ ചെയർമാനേയും അംഗങ്ങളേയും മാറ്റി നിർത്തിയുള്ള അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. നിയമന തട്ടിപ്പ് കേന്ദ്രമായി പിഎസ്‌സി മാറി. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് കെഎഎസ് പരീക്ഷയുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ളത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പിലെ അന്വേഷണം പാതിവഴിയിൽ നിലച്ചുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേസമയം തിരുവനന്തപുരം തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന നടത്തി. ലക്ഷ്യ, വീറ്റോ എന്നീ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ ആവശ്യം ഉന്നയിച്ച് ഇരുവരും വിജിലൻസിന് കത്ത് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP