Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ വൈറസിന്റെ ഭീതി വിട്ടൊഴിയുന്നില്ല: മധ്യപൂർവദേശത്തും ഭീഷണിയുയർത്തി കൊറോണ പടരുന്നു; ഇറ്റലിയിലെ പന്ത്രണ്ട് നഗരങ്ങളിൽ രോഗബാധ; ലക്ഷക്കണക്കിന് ആളുകൾ സന്ദർശനത്തിന് എത്തുന്ന വത്തിക്കാനിൽ യാത്ര നിയന്ത്രണം; ബഹ്റൈനിലും കുവൈത്തിലും കൊറോണ സ്ഥിരീകരിച്ചു; കണ്ടെത്തിയത് ഇറാനിൽ നിന്നും തിരിച്ചെത്തിയവരിൽ; ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ പോസ്റ്റീവ് കേസ് റിപ്പേർട്ട് ചെയ്തിട്ടുള്ളത് ദക്ഷിണ കൊറിയയിൽ

കൊറോണ വൈറസിന്റെ ഭീതി വിട്ടൊഴിയുന്നില്ല: മധ്യപൂർവദേശത്തും ഭീഷണിയുയർത്തി കൊറോണ പടരുന്നു; ഇറ്റലിയിലെ പന്ത്രണ്ട് നഗരങ്ങളിൽ രോഗബാധ; ലക്ഷക്കണക്കിന് ആളുകൾ സന്ദർശനത്തിന് എത്തുന്ന വത്തിക്കാനിൽ യാത്ര നിയന്ത്രണം; ബഹ്റൈനിലും കുവൈത്തിലും കൊറോണ സ്ഥിരീകരിച്ചു; കണ്ടെത്തിയത് ഇറാനിൽ നിന്നും തിരിച്ചെത്തിയവരിൽ; ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ പോസ്റ്റീവ് കേസ് റിപ്പേർട്ട് ചെയ്തിട്ടുള്ളത് ദക്ഷിണ കൊറിയയിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ലോകത്തെ ഭീതിയിലാഴ്‌ത്തി പടരുന്ന കൊറോണ വൈറസ് രോഗബാധയിൽ മരണസംഖ്യ ഉയരുകയാണ്. 2465 പേരാണ് കൊറോണ ബാധിച്ച് ഇതിനകം മരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 20 ആയി ഉയരുകയും ചെയ്തു. ചൈനയിൽ പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുമ്പോൾ, യൂറോപ്പിലും ഏഷ്യയിലും രോഗം പടരുകയാണ്. 43 പേർക്ക് രോഗം ബാധിച്ചതായി ഇറാൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, മധ്യപൂർവദേശത്തും ഭീഷണിയുയർത്തി കൊറോണ വൈറസ് (കോവിഡ്-19) പടർന്നു പിടിക്കുന്നു. കുവൈത്തിൽ മൂന്നു പേർക്കും ബഹ്‌റൈനിൽ ഒരാൾക്കും കൊറോണ സ്ഥിരീകരിച്ചതായി ഇരുരാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്തിൽ മൂന്നു പേർക്ക് വൈറസ് ബാധിച്ചതിൽ ഒരാൾ സൗദി സ്വദേശിയാണ്. ബഹ്‌റൈനിൽ സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറാനിൽനിന്നു തിരിച്ചെത്തിയവരാണ് വൈറസ് സ്ഥിരീകരിച്ച എല്ലാവരുമെന്ന് അധകൃതർ വ്യക്തമാക്കി.

കൂടാതെ, കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറ്റലിയിൽ നാലു മരണമായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇറ്റലിയിൽ ഇതിനോടകം ഇരുന്നൂറോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരണം. 12 നഗരങ്ങളിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രശസ്തമായ വെനീസ് കാർണിവൽ മാറ്റിവച്ചു. ഈ ദിവസങ്ങളിൽ നടക്കാനിരുന്ന അർമാനി ഫാഷൻ ഷോയും റദ്ദാക്കി. രോഗം പടരാതിരിക്കാൻ ഇറ്റാലിയൻ അതിർത്തി കടന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും ഓസ്ട്രിയ റദ്ദാക്കി. ദിവസേന ലക്ഷക്കണക്കിന് ആളുകൾ സന്ദർശനത്തിന് എത്തുന്ന വത്തിക്കാൻ സിറ്റി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി.

ചൈനയിൽ രണ്ടായിരത്തിലധികം പേരുടെ മരണത്തിനിടയാക്കി പടരുന്ന കൊറോണ വൈറസ് ബാധ യൂറോപ്പിലും പടരുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. വൈറസ് ബാധമൂലം ഇതിനോടകം നാലു പേർ മരിച്ച ഇറ്റലിയാണ് ഏറ്റവുമധികം ഭീഷണി നേരിടുന്ന യൂറോപ്യൻ രാജ്യം. ബ്രിട്ടനിൽ ഇതിനോടകം പത്തിലേറെ പേർക്കു കൊറോണ ബാധ സ്ഥീരികരിച്ചെങ്കിലും മരണം ഉണ്ടായിട്ടില്ല. ആദ്യം രോഗം സ്ഥിരീകരിച്ചവരെ ചികിൽയ്ക്കുശേഷം രോഗം മാറിയതിനെത്തുടർന്ന് വിട്ടയച്ചു. ഇതിനിടെ രോഗബാധയുടെ പേരിൽ ജപ്പാൻ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ ബ്രിട്ടിഷുകാരെ പ്രത്യേക വിമാനത്തിൽ ബ്രിട്ടനിലെത്തിച്ചു. ഇവരിൽ രണ്ടു പേർക്കു രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിൽനിന്നു രക്ഷിച്ച് നാട്ടിലെത്തിച്ച നൂറിലേറെപ്പേരെ അതീവ സുരക്ഷാ മുൻകരുതലുകളോടെ ക്വാറന്റൈൻ (പരസമ്പർക്കം ഒഴിവാക്കുക) ചെയ്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കൂടാതെ, ദക്ഷിണ കൊറിയയിൽ 161 കൊറോണ കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ദക്ഷിണ കൊറിയയിൽ 763 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP