Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ

വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

കാളിയാർ: നാലും ഒൻപതും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് ആസം സ്വദേശിയായ കാമുകനൊപ്പം നാടുവിട്ട വീട്ടമ്മ പിടിയിൽ. തൊമ്മൻകുത്ത് സ്വദേശിനിയായ ഗീതുവാണ് ആസമിലെ കാമുകന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഭർത്താവ് നിർമ്മിക്കുന്ന പുതിയ വീടിന്റെ വയറിങ് പണിക്ക് വന്ന ആസം സ്വദേശി മൈന എന്നു വിളിക്കുന്ന മൃദുൽ ഗോഗായി (31)ക്കൊപ്പമാണ് ഗീതു (32) 2019 സെപ്്റ്റംബർ മൂന്നിന് രാത്രിയിൽ മക്കളെ ഉറക്കി കിടത്തിയശേഷം 11 മണിയോടെ യുവാവിനൊപ്പം ഇറങ്ങി പോയത്.

തുടർന്ന് ട്രെയിന്മാർഗം ആസമിലെ ദിംവൂർഗർ ജില്ലയിൽ യുവാവിന്റെ വീട്ടിൽ എത്തിയത്. അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ കാളിയാർ പൊലീസ് എഎസ്‌ഐ വിജേഷ്, സിപിഒ അജിത്ത്, വനിതാ ഉദ്യോഗസ്ഥരായ ഷൈലജ, ശുഭ എന്നിവരുടെ നേതൃത്വത്തിൽ കാമുകന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

നാട്ടുകാർ ഈ പൊലീസ് സ്‌റ്റേഷൻ വളഞ്ഞതിനെ തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പികെ മധു ദിബുഗർ എസ്‌പി ശ്രീജിത്തുമായി ബന്ധപ്പെടുകയും . തോക്കുധാരികളായ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്താൽ ഗുവാഹത്തി വിമാനത്താവളത്തിലേക്ക് ഇവരെ എത്തിക്കുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിച്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ആസംകാരനായ യുവാവിന് നാട്ടിൽ ഭാര്യയും കുട്ടിയും ഉള്ളതായി വിവരം ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP