Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ടാം മത്സരത്തിലും പൂനം യാദവ് മാജിക്ക്: വനിതാ ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ടിലേക്ക് ഒരു പടികൂടി അടുത്ത്; അയൽക്കാരായ ബംഗ്ലാദേശിനെ ഇന്ത്യ കീഴടക്കിയത് പതിനെട്ട് റൺസിന്

മറുനാടൻ മലയാളി ബ്യൂറോ

പെർത്ത്: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ഓസ്ട്രേലിയയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെയും ഇന്ത്യ പരാജയപ്പെടുത്തി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. പെർത്തിലെ വാക്കയിൽ മത്സരത്തിൽ ബംഗ്ലാദേശിനെ 18 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 142 റൺ നേടി. മറുപടി ബാറ്റിംങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 8ന് 124 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ലെഗ് സ്പിന്നറായ പൂനം യാദവിന്റെയും മീഡിയം പേസർ അരുന്ധതി റെഡ്ഡിയുടെയും മികച്ച ബൗളിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പൂനം യാദവ് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ രണ്ടുവിക്കറ്റുകളുമായി അരുന്ധതി പിന്തുണ നൽകി. ഓപ്പണറായ മുർഷിദയ്ക്കും നിഗാർ സുൽത്താനയ്ക്കും മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചത്. യഥാക്രമം 30 ഉം 35 ഉം റൺസാണ് ഇരുവരും നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടിയത്. 39 റൺസെടുത്ത പതിനാറുകാരി ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. 16 റൺസ് സ്‌കോർ ബോഡിലെത്തിയപ്പോഴേക്കും ഇന്ത്യക്ക് ടാനിയ ഭാട്ടിയയെ (2) നഷ്ടപ്പെട്ടു. പിന്നീട് ഷഫാലി വർമയും ജെമീമ റോഡ്രഗിസും ഇന്നിങ്സ് മുന്നോട്ടു നയിച്ചു. ഇരുവരും 37 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 17 പന്തിൽ രണ്ടു ഫോറും നാല് സിക്സും സഹിതം ഷഫാലി 39 റൺസ് അടിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എട്ടു റൺസുമായി പുറത്തായി.

ജെമീമ 37 പന്തിൽ 34 റൺസെടുത്തു. ദീപ്തി ശർമ 11 റൺസെടുത്ത് റൺഔട്ടായപ്പോൾ 14 റൺസായിരുന്നു റിച്ചാ ഘോഷിന്റെ സംഭാവന. പനിയെത്തുടർന്ന് വിട്ടുനിന്ന സ്മൃതി മന്ദാനക്ക് പകരമായാണ് റിച്ച ടീമിൽ ഇടം നേടിയത്. 11 പന്തിൽ നാല് ഫോറിന്റെ സഹായത്തോടെ 20 റൺസോടെ വേദ കൃഷ്ണമൂർത്തി പുറത്താകാതെ നിന്നു. ഇന്നിങ്സ് അവസാനിക്കുമ്പോൾ ഏഴു റൺസോടെ ശിഖ പാണ്ഡെ ആയിരുന്നു വേദയ്ക്കൊപ്പം ക്രീസിൽ. സൽമ ഖാതൂമും പന്ന ഘോഷും ബംഗ്ലാദേശിനായി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP