Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു.എ.ഇ.യ്ക്കുപിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഒമാനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; രോഗ ബാധ കണ്ടെത്തിയത് ഇറാനിൽ നിന്നും ഗൾഫിലേക്ക് വന്നരവിൽ;ഗൾഫ് മേഖലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി: വൈറസ് വ്യാപനം തടയാൻ മുൻ കരുതൽ എടുത്ത് ഗൾഫ് രാജ്യങ്ങൾ; ഇറാനിൽ മരണം 12 ആയി; ഏഴ്് പേർ മരിക്കുകയും 833 പേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കൊറോണ പേടിയിൽ ദക്ഷിണ കൊറിയയും: ചൈനയിൽ മരണം 2592

യു.എ.ഇ.യ്ക്കുപിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഒമാനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; രോഗ ബാധ കണ്ടെത്തിയത് ഇറാനിൽ നിന്നും ഗൾഫിലേക്ക് വന്നരവിൽ;ഗൾഫ് മേഖലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി: വൈറസ് വ്യാപനം തടയാൻ മുൻ കരുതൽ എടുത്ത് ഗൾഫ് രാജ്യങ്ങൾ; ഇറാനിൽ മരണം 12 ആയി; ഏഴ്് പേർ മരിക്കുകയും 833 പേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കൊറോണ പേടിയിൽ ദക്ഷിണ കൊറിയയും: ചൈനയിൽ മരണം 2592

മറുനാടൻ മലയാളി ബ്യൂറോ

യു.എ.ഇ.യ്ക്കുപിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഒമാനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; രോഗ ബാധ കണ്ടെത്തിയത് ഇറാനിൽ നിന്നും ഗൾഫിലേക്ക് വന്നരവിൽ;ഗൾഫ് മേഖലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി: വൈറസ് വ്യാപനം തടയാൻ മുൻ കരുതൽ എടുത്ത് ഗൾഫ് രാജ്യങ്ങൾ; ഇറാനിൽ മരണം 12 ആയി; ഏഴ്് പേർ മരിക്കുകയും 833 പേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കൊറോണ പേടിയിൽ ദക്ഷിണ കൊറിയയും: ചൈനയിൽ മരണം 2592 ആയി

ജിദ്ദ: യു.എ.ഇ.യ്ക്കുപിന്നാലെ ബഹ്റൈനിലും കുവൈത്തിലും ഒമാനിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുവൈത്തിൽ മൂന്നുപേർക്കും ഒമാനിൽ രണ്ടുപേർക്കും ബഹ്റൈനിൽ ഒരാളിലുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫ് മേഖലയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. അതേസമയം ചൈനയിൽ കൊറോണം മരണം 2592 ആയി. ഇറാനിലും സൗത്തുകൊറിയയിലും നിരവധി പേരിലേക്ക് അസുുഖം പടർന്ന് പിടിച്ചതോടെ ആശങ്ക ശക്തമായിരിക്കുകയാണ്.

ഇറാനിൽനിന്നും ഈ രാജ്യങ്ങളിലേക്ക് എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. യു.എ.ഇ.യിൽമാത്രം 13 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നും കുവൈത്തിൽ എത്തിയ മൂന്നുപേരിലാണ് കൊറോണ സ്ഥിരീകരിച്ചത് ഇതിൽ ഒരാൾ ഒരാൾ 53 വയസ്സുള്ള കുവൈത്ത് പൗരനാണ്. മറ്റൊരാൾ 61 വയസ്സുള്ള സൗദിപൗരനാണ്. മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗദിപൗരൻ സുഖംപ്രാപിക്കുന്നതുവരെ കുവൈത്തിൽ തുടരുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയിൽ ഇതുവരെ പുതുതായി ആർക്കും കൊറോണ ബാധ റിപ്പോർട്ടുചെയ്തിട്ടില്ല.

ഇറാനിൽനിന്നും ബഹ്റൈനിൽ എത്തിയ ആൾക്ക് കോവിഡ്-19 ഉണ്ടെന്ന് സംശയം നിലനിന്നിരുന്നു. അതാണ് ഇപ്പോൾ സ്ഥിരീകരിച്ചത്. ഇയാൾ ബഹ്റൈൻ പൗരനാണ്. കൂടുതൽ പരിശോധനകൾക്കായി രോഗിയെ ഇബ്രാഹിം ഖലീൽ കനോ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഒമാനിൽ രണ്ടു സ്വദേശിവനിതകളിലാണ് കോവിഡ്-19 കണ്ടെത്തിയത്. ഇറാനിൽനിന്ന് തിരിച്ചെത്തിയവരാണ് ഇരുവരും. ഇവർക്ക് ആവശ്യമായ ചികിത്സകൾ വീട്ടിൽത്തന്നെ നൽകിവരുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.

കൂടുതൽപേരിലേക്ക് വൈറസ് പകരാതിരിക്കാൻ ആവശ്യമായ നടപടികൾ വിവിധ ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾ സ്വീകരിക്കുന്നുണ്ട്. കോവിഡ്-19 സ്ഥിരീകരിച്ചതിനുപിന്നാലെ വെള്ളിയാഴ്ച കുവൈത്ത്-ഇറാൻ അതിർത്തി അടച്ചിരുന്നു. ഇറാനിൽ കൊറോണ വൈറസ് ബാധ നിരവധി പേരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ 12പേർ അസുഖം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. പുറത്തുവിട്ടതിനെക്കാൾ കൂടുതൽപേർക്ക് ഇറാനിൽ വൈറസ് ബാധയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പാക്കിസ്ഥാൻ ഇറാൻ അതിർത്തിയിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ഇരുനൂറിലധികംപേരെ നിരീക്ഷണത്തിൽ നിർത്തിയിരിക്കയാണ്. ഇറാനിൽ തീർത്ഥാടനത്തിനുപോയവരാണ് ഇവർ. അതിർത്തി അടച്ചശേഷമായിരുന്നു പാക്കിസ്ഥാൻ ഇക്കാര്യം അറിയിച്ചത്. ഇറാഖിൽ തെക്കൻ നഗരമായ നജാഫിലാണ് വൈറസ് ബാധ. ഇവിടെ താമസിക്കുന്ന ഇറാനിയൻ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇറാനിൽ 61 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി ഇറാജ് ഹാരിർഛി പറഞ്ഞു. ഇതുവരെ 12 പേർ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ക്വാം നഗരത്തിൽമാത്രം അമ്പതിലധികംപേർ മരിച്ചതായ ഒരു പാർലമെന്റ് അംഗത്തിന്റെ വാദം മന്ത്രി തള്ളി. ചൈനയിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ചുള്ള മരണം 2592 ആയി. ഇതുവരെ 77,150 പേർക്ക് വൈറസ് ബാധയുണ്ട്. ഇറാനിൽ വൈറസ് ബാധിച്ചുള്ള മരണം 12 ആയതും ദക്ഷിണകൊറിയയിൽ വൈറസ് ബാധിതർ ആയിരത്തോട് അടുക്കുന്നതും പുതിയ ഭീഷണിയാവുകയാണ്.

ഗൾഫ് രാജ്യങ്ങളിലും കൊറോണ എത്തിയതോടെ മധ്യേഷ്യയിൽ വൈറസ് സ്ഥിരീകരിക്കുന്ന രാജ്യങ്ങൾ എട്ടായി. ഇറാനിൽ 43 പേർക്ക് വൈറസ് ബാധിച്ചതിൽ 12 പേർ മരിച്ചു. സാഹചര്യം കണക്കിലെടുത്ത് തുർക്കി, പാക്കിസ്ഥാൻ, അർമീനിയ എന്നീ രാജ്യങ്ങൾ ഇറാനുമായുള്ള അതിർത്തി അടച്ചു. ചൈനയിൽ 150 പേരാണ് കഴിഞ്ഞദിവസം മരിച്ചതെന്ന് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. ദക്ഷിണകൊറിയയിൽ 833 പേർക്കാണ് സ്ഥിരീകരിച്ചത്; എഴുപേർ മരിച്ചു. ഇറ്റലിയിൽ വടക്കൻ മേഖലയിൽ 200 പേർക്ക് ബാധിച്ചതിൽ അഞ്ചുപേരും മരിച്ചു. ഇതോടെ യൂറോപ്യൻ രാജ്യങ്ങളും കർശന മുൻകരുതൽ നടപടികൾ ആരംഭിച്ചു. ദക്ഷിണകൊറിയയിൽ ഞായറാഴ്ചമാത്രം 123 പേർക്ക് രോഗം ബാധിച്ചു. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 833 ആയി. ഇതിൽ 95 പേരും ഷിൻചോൻജി ചർച്ച് ഓഫ് ജീസസുമായി ബന്ധപ്പെട്ടവരാണ്. പള്ളിയിലെത്തിയ രോഗബാധിതയായ സ്ത്രീയിൽനിന്നാണ് ഇത്രയേറെപ്പേരിലേക്ക് രോഗം പടർന്നതെന്ന് കൊറിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (കെ.സി.ഡി.സി.) പറഞ്ഞു. ഒമ്പതിനായിരത്തിലേറെപ്പേർ നിരീക്ഷണത്തിലാണ്.

വൈറസ് ബാധയെത്തുടർന്ന് ചൈന മാർച്ചിൽ നടക്കേണ്ട പാർലമെന്റിന്റെ വാർഷികസമ്മേളനം നീട്ടിവെച്ചു. അതേസമയം വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കുറഞ്ഞതോടെ യുന്നാൻ, ഗ്വാങ്‌ഡോങ്, ഷാൻഷി, ഗ്വിഷോ എന്നീ പ്രവിശ്യകളിലെ നിയന്ത്രണങ്ങളിൽ ചൈന ഇളവുപ്രഖ്യാപിച്ചു. എന്നാൽ, പ്രഭവകേന്ദ്രമായ വുഹാനിൽ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ പിൻവലിക്കുകയുംചെയ്തു. യുന്നാനിലും ഗ്വിഷോയിലും പ്രഖ്യാപിച്ചിരുന്ന ലെവൽ ഒന്ന് അടിയന്തരാവസ്ഥ ലെവൽ മൂന്ന് ആക്കിയാണ് കുറച്ചത്. ഗ്വാങ്‌ഡോങ്ങിലും ഷാൻഷിയിലും ലെവൽ രണ്ടിലേക്ക് മാറ്റി. ഗാൻസു, ലയോണിങ് പ്രവിശ്യകളിൽ നേരത്തേ ഇളവുപ്രഖ്യാപിച്ചിരുന്നു. വുഹാനിലുള്ളവർക്ക് പുറത്തുപോകാൻ നൽകിയ അനുമതിയാണ് തിങ്കളാഴ്ച പിൻവലിച്ചത്.

വൈറസ് ബാധയിൽനിന്ന് പൂർണമായും സ്വതന്ത്രമാവുന്നതുവരെ വന്യജീവികളുടെ വിൽപ്പനയും ഭക്ഷണത്തിനുവേണ്ടി അവയെ ഉപയോഗിക്കുന്നതും നിരോധിക്കാൻ ചൈനയിൽ നിർദ്ദേശമുയർന്നു. കോവിഡ്-19 പടരാനുള്ള കാരണങ്ങളിലൊന്നായി പറയുന്നത് വന്യജീവികളെ ഭക്ഷിക്കുന്ന ചൈനക്കാരുടെ ജീവിതരീതിയാണ്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് ഇതിനുള്ള നിർദ്ദേശം സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, സ്റ്റാൻഡിങ് കമ്മിറ്റി യോഗം നീട്ടിവെച്ചിരിക്കുകയാണ്.

അതേസമയം വിവിധ രാജ്യങ്ങളിലായി 79,000-ത്തിലധികം പേരെയാണ് കൊറോണ വൈറസ് ബാധിച്ചത്. ചൈനയിൽമാത്രം 77,150 പേർക്ക് വൈറസ് ബാധയും 2592 മരണവും റിപ്പോർട്ടുചെയ്തു. ഹോങ് കോങ്ങിൽ 74 പേരെ ബാധിച്ചതിൽ രണ്ടുപേർ മരിച്ചു. മറ്റുരാജ്യങ്ങളിൽ: മക്കാവു (10), ജപ്പാൻ (838 ഇതിൽ 691 പേരും തടഞ്ഞിട്ട കപ്പലിൽ ഉണ്ടായിരുന്നവർ, നാലുമരണം), ദക്ഷിണകൊറിയ (833, എഴ് മരണം), ഇറ്റലി (200, അഞ്ചുമരണം), സിങ്കപ്പൂർ (89), ഇറാൻ (61, 12 മരണം), യു.എസ്. (35), തയ്വാൻ (28, ഒരുമരണം), ഓസ്‌ട്രേലിയ (23), മലേഷ്യ (22), വിയറ്റ്‌നാം (16), ജർമനി (16), ഫ്രാൻസ് (12, ഒരു മരണം), യു.എ.ഇ. (11), യു.കെ. (13), കാനഡ (10), ഫിലിപ്പീൻസ് (3, ഒരുമരണം), ഇന്ത്യ (3), റഷ്യ (2), സ്‌പെയിൻ (2), ലെബനൻ, ഇസ്രയേൽ, ബെൽജിയം, നേപ്പാൾ, ശ്രീലങ്ക, സ്വീഡൻ, കംബോഡിയ, ഫിൻലൻഡ്, ഈജിപ്ത് (ഓരോ കേസുകൾ വീതം).

അതേസമയം ലോകത്തെ മുഴുവനും ആശങ്കയിലാക്കി അസുഖം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ദക്ഷിണകൊറിയയും ഇറ്റലിയും അതിജാഗ്രത പ്രഖ്യാപിച്ചു. രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നതെന്നും അടുത്ത ഏതാനും ദിവസങ്ങൾ നിർണായകമാണെന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മുൻ ജെ ഇൻ ഞായറാഴ്ച പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ മടിക്കരുതെന്നും മുൻ ജെ ഇൻ അധികൃതർക്ക് നിർദ്ദേശം നൽകി. ഇറ്റലിയിൽ 79 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ പത്തോളം നഗരങ്ങൾ ഇറ്റലി അടച്ചു. ഇവിടങ്ങളിലെ വിദ്യാഭ്യാസ-വാണിജ്യ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുകയാണ്.

ജപ്പാൻ കപ്പലിലെ നാല് ഇന്ത്യക്കാർക്കുകൂടി വൈറസ് ബാധ
ജപ്പാനിലുള്ള ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസിൽ നാല് ഇന്ത്യക്കാർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ടോക്യോയിലെ ഇന്ത്യൻ എംബസി ഞായറാഴ്ച അറിയിച്ചു. ഇതോടെ കപ്പലിൽ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. എല്ലാവരും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും എംബസി കൂട്ടിച്ചേർത്തു. ആയിരത്തിലേറെപ്പേരാണ് ഇപ്പോൾ കപ്പലിലുള്ളത്. 138 ഇന്ത്യക്കാരും കപ്പലിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP