Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വട്ടശ്ശേരിൽ തിരുമേനിയുടെ കബറിലേക്ക് തീർത്ഥയാത്ര നടത്തി

വട്ടശ്ശേരിൽ തിരുമേനിയുടെ കബറിലേക്ക് തീർത്ഥയാത്ര നടത്തി

സ്വന്തം ലേഖകൻ

കോട്ടയം :മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 86-മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ചു കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ യുവജനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വിശുദ്ധ തന്റെ കബറിടം സ്ഥിതി ചെയ്യുന്ന പഴയ സെമിനാരിയിലേക്ക് തീർത്ഥയാത്ര നടത്തി. ഇടവകയുടെ സഹവികാരി റവ. ഫാ. മത്തായി സക്കറിയയുടെ നേതൃത്വത്തിൽ പള്ളിഭാഗം, പടിഞ്ഞാറു ഭാഗം, തുരുത്തേൽ ഭാഗം യുവജന പ്രസ്ഥാനങ്ങൾ സംയുക്തമായാണ് തീർത്ഥാടനം നടത്തിയത്.

കുടശ്ശനാട് സ്റ്റീഫൻസ് കത്തീഡ്രലിൽ നിന്നും ധൂപ പ്രാർത്ഥനയ്ക്ക് ശേഷം പുറപ്പെട്ട യാത്ര കോട്ടയം ചെറിയ പള്ളിയിൽ എത്തുകയും തുടർന്ന് അവിടെ നിന്നും പഴയസെമിനാരിയിലേക്ക് നടന്ന , പ്രദക്ഷിണത്തിൽ പങ്കാളികളാകുകയും ചെയ്തു.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൊണ്ടാടുന്ന ദിവസം തീർത്ഥയാത്ര തുടങ്ങിവെച്ചത് ആദ്യമായി കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ യുവജനപ്രസ്ഥാനമാണ്. 2003 മുതൽ നടത്തുന്ന തീർത്ഥയാത്ര തുടർച്ചയായ പതിനേഴാം വർഷമാണ് ഭക്തി വിശ്വാസപൂർവ്വം സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP